മാന്ത്രികലോകം 9 [Cyril] 2323

“എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട് ഫ്രെൻ..”

ഞാൻ തറയില്‍ നിന്നും അവന്റെ മുഖത്തേക്ക് നോട്ടം നട്ട് കൊണ്ട് എന്റെ തല അനക്കി ചോദിക്കാൻ പറഞ്ഞു.

“എന്റെ ജനന സമയത്ത് ഞാൻ മരിച്ചു… അന്ന് നി നിന്റെ രക്തത്തിലെ സത്തയും, മനഃശക്തിയും, പിന്നെ ആത്മ ശക്തിയും – ശേഷം ആത്മാവിന്റെ അംശത്തെ പോലും എനിക്ക് പകര്‍ന്നു തന്നത് കാരണം മാത്രമാണ് ഞാൻ പുനര്‍ജ്ജീവിച്ചത്. എന്നിട്ട് അന്നുതന്നെ നി എന്നില്‍ നിന്റെ മറുപ്രതിയും സൃഷ്ടിച്ച് നിന്റെ ശക്തിയും എന്നില്‍ നി പകര്‍ത്തി തന്നിരുന്നു അല്ലേ…”

അതേ എന്ന് ഞാൻ തലയാട്ടി.

“എന്റെ പതിനേഴാം വയസ്സില്‍ പ്രകൃതി എനിക്ക് ശക്തി പകര്‍ന്നു തന്നപ്പോള്‍ മുതൽ നിന്റെ ആത്മാവിനെ എന്റെ ഉള്ളില്‍ എനിക്ക് കാണാന്‍ കഴിയുമായിരുന്നു… അതുപോലെ നിന്റെ ജീവനെ സൂചിപ്പിക്കുന്ന ഒരു സ്വര്‍ണ്ണ നീല നിറത്തിലുള്ള നാളം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു… നിന്റെ ശക്തി എന്നില്‍ ഉള്ളതും എനിക്ക് അറിയാൻ കഴിയുമായിരുന്നു…”

ഞാൻ പിന്നെയും തലയാട്ടി.

“പക്ഷേ നി പാതാള ലോകത്ത് നിന്നും തിരികെ വന്ന ദിവസം തൊട്ടേ എനിക്ക് നിന്റെ ആത്മാവിനെ കാണാന്‍ കഴിയുന്നില്ല… എന്റെ ഉള്ളില്‍ തെളിഞ്ഞ് നിന്ന നിന്റെ ആ നാളം എന്നില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു… പിന്നെ എല്ലാറ്റിനുമുപരിയായി എന്നില്‍ നി മറുപ്രതി സൃഷ്ടിച്ചത് കൊണ്ട് നിന്റെ ശക്തി എന്നില്‍ ഉള്ളത് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു, പക്ഷേ ആ ശക്തിയേയും എനിക്ക് എന്റെ ഉള്ളില്‍ അനുഭവപ്പെടാൻ കഴിയുന്നില്ല. എന്താണ്‌ ഇതിന്റെയൊക്കെ അര്‍ത്ഥം ഫ്രെൻ…?”

“എനിക്ക് അറിയില്ല ദനീർ…” അവന്റെ കണ്ണില്‍ നോക്കാതെ ഞാൻ പറഞ്ഞു.

“അറിയില്ല എന്നാണോ പറയില്ല എന്നാണോ…?” ദനീർ നിരാശയോടെ ചോദിച്ചു.

ഇതേ ചോദ്യം ഞാൻ നോഷേയോട് ചോദിച്ചത് എനിക്ക് പെട്ടന്ന് ഓര്‍മ വന്നു.

ഒരു നെടുവീര്‍പ്പോടെ ഞാൻ അവനെ നോക്കി.

“എന്റെ രക്തത്തിലെ സത്തയും, മനഃശക്തിയും, പിന്നെ ആത്മ ശക്തിയും പകര്‍ന്ന് തന്നു എന്നത് സത്യമാണ് ദനീർ….”

“അപ്പോ നിന്റെ ആത്മാവിന്റെ ചെറിയൊരു അംശം നി എനിക്ക് തന്നില്ല എന്നാണോ പറയാൻ ഉദ്ദേശിക്കുന്നത്….” ദനീർ നെറ്റി ചുളിച്ചു.

“ശെരിയാണ്, എന്റെ ആത്മാവിന്റെ അംശം അല്ല നിനക്ക് ഞാൻ തന്നത്…”

അതുകേട്ട് അവന്റെ നെറ്റിയില്‍ കൂടുതൽ ചുളിവുകള്‍ വീണു… അവന്റെ കണ്ണ് രണ്ടും നന്നായി കുറുകി…

“പിന്നേ….?”

“നിന്റെ ശരീരത്തിന് ഞാൻ പുതിയൊരു ആത്മാവിനെ തന്നെ സൃഷ്ടിക്കുകയാണ് ചെയ്തത് ദനീർ… നിന്റെ ഹൃദയത്തിനും പിന്നേ ഞാൻ നിനക്കുവേണ്ടി സൃഷ്ടിച്ച നിന്റെ പുതിയ ആത്മാവിനും എങ്ങനെയാണ് ജീവൻ കൊടുക്കേണ്ടത് എന്നറിയാത്ത കൊണ്ടാണ് നിന്റെ പുതിയ ആത്മാവും നിന്റെ മരിച്ച ഹൃദയവും പ്രവർത്തിക്കാൻ വേണ്ടി എന്റെ

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.