“എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കണം ദനീർ…. ആ പ്രതിമകളെ നമുക്കും കാണാന്‍ കഴിയും എന്നെനിക്ക് തോനുന്നു… പക്ഷേ എനിക്ക് ചില പരീക്ഷണങ്ങൾ നടത്തണം… അതുകഴിഞ്ഞാൽ അറിയാം ആ പ്രതിമകളെ നമുക്ക് കാണാന്‍ കഴിയുമോ ഇല്ലയോ എന്ന്….”
“പിന്നേ മനുഷ്യരെ കടത്തുന്ന മലാഹിയുടെ മാന്ത്രികർ എവിടെയൊക്കെയാണ് ഉള്ളതെന്നും കണ്ടുപിടിക്കണം…. എന്തായാലും അതിനെ ഞങ്ങൾ നോക്കിക്കോളും ഫ്രെൻ, നി ആ പ്രതിമകളെ കാണാനുള്ള വിദ്യ കണ്ടുപിടിക്ക്…. കൂടാതെ അമ്മുവിന്‍റെ പരിശീലനം കൂടി കണക്കിലെടുക്കണം…. അതുപോലെ ഞങ്ങളും ചില മാന്ത്രിക പരീക്ഷണങ്ങൾ ഒക്കെ നടത്തുന്നുണ്ട്.… എന്നാൽ സമയം കളയാതെ നമുക്ക് ആരംഭിക്കാം…” സുല്‍ത്താന്‍ ഉത്സാഹത്തോടെ പറഞ്ഞു.
എല്ലാവരും തല ആട്ടി സമ്മതിച്ചു.
“ശിബിരത്തിൽ ഉള്ള പലർക്കും അറിയാവുന്ന ഒരു മാന്ത്രിക വിദ്യയുണ്ട് അമ്മു… ജാസർ കണ്ടുപിടിച്ച വിദ്യ — ഒരാളുടെ തലച്ചോറില്‍ ശേഖരിച്ചിരുന്നു വിവരങ്ങളെ മറ്റൊരാളുടെ തലച്ചോറിലേക്ക് പകര്‍ത്തി കൊടുക്കുക എന്നതാണ് ലക്ഷ്യം.” ഈഫിയ സന്തോഷത്തോടെ പറഞ്ഞു, പക്ഷേ അമ്മു അവളെ സംശയത്തോടെ നോക്കി.
“മനുഷ്യ ലോകത്ത് ഒരു മൊബൈലില്‍ നിന്നും മറ്റൊന്നിലേക്ക് മെസേജ് അയക്കുന്നത് പോലെ. ഞങ്ങൾ ശിബിരത്തിൽ പഠിച്ച കാര്യങ്ങൾ നിനക്ക് പകർത്തി തരാൻ കഴിയും. പക്ഷേ ആ വിവരങ്ങൾ മാത്രം പോര… ലഭിച്ച വിവരങ്ങള്‍ ആസ്പദമാക്കിയുള്ള നിന്റെ പരിശീലനം നിര്‍ബന്ധമാണ് അമ്മു… ഞങ്ങൾ നിന്നെ സഹായിക്കാം…”
ഈഫിയ പറഞ്ഞത് കേട്ട് അമ്മുവിന്‍റെ കണ്ണുകൾ സന്തോഷത്തില്‍ വിടര്‍ന്നു.
“അതേ ആ മാന്ത്രിക വിദ്യ ഞാനാണ് കണ്ടുപിടിച്ചത്….” ജാസർ ഗര്‍വ്വോടെ പറഞ്ഞു. “എന്നാൽ നമുക്ക് തുടങ്ങാം…” അവന്‍ അമ്മുവിനെ നോക്കി ഉത്സാഹത്തോടെ ചിരിച്ചു.
അവന്റെ ഉത്സാഹം കണ്ടു അമ്മു ചിരിച്ചു. എന്നിട്ട് അമ്മു അവരുടെ കൂടെ പോയി.
ഞാനും സാഷയും എന്റെ മുറിയിലേക്ക് നടന്നതും, ദനീർ ഹെമീറ യോട് എന്തോ പറഞ്ഞിട്ട് അവനും ഞങ്ങള്‍ക്കൊപ്പം എന്റെ മുറിയിലേക്ക് വന്നു.
ഞാൻ ശ്വാസം വലിച്ചെടുത്ത ശേഷം ശക്തിയോടെ പുറത്തേക്ക് ഊതി.
മുറിയില്‍ വന്നപാടെ സാഷ എന്റെ രണ്ട് കൈയും കൂട്ടുപിടിച്ച് കൊണ്ട് പറഞ്ഞു —,
“നി ഒഷേദ്രസിനെ കുറിച്ച് അറിയാൻ വേണ്ടി ഏതോ അപകടകരമായ മാന്ത്രിക മാര്‍ഗം സ്വീകരിച്ചു എന്നെനിക്കറിയാം ഫ്രെൻ.”
സാഷ പറഞ്ഞത് കേട്ട് ഞാൻ അവളുടെ മുഖത്ത് നോക്കാതെ മിണ്ടാതെ നിന്നു.
ഒരു നെടുവീര്‍പ്പോടെ അവള്‍ തുടർന്നു, “സൂക്ഷിക്കണം ഫ്രെൻ… ഒഷേദ്രസിന് നിന്നെ അടിമയായി മാറ്റാൻ കഴിഞ്ഞാല്‍ പിന്നീട് എന്ത് സംഭവിക്കും എന്ന് ഞാൻ പറയാതെ നിനക്കറിയാമല്ലോ. നി എന്ത് ചെയ്യാൻ തീരുമാനിച്ചാലും ആദ്യം നല്ലോണം ചിന്തിക്ക് ഫ്രെൻ…” അത് പറഞ്ഞിട്ട് സാഷ എന്റെ കഴുത്തിലും ഇടുപ്പിലും ചുറ്റിപ്പിടിച്ച് കൊണ്ട് എന്നെ അവളോട് ചേര്‍ത്തു പിടിച്ച ശേഷം എന്റെ കവിളിൽ മൃദുവായി ചുംബിച്ചിട്ട് മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.
ഞാൻ ദനീറിന്റെ മുഖത്തും നോക്കാതെ നിന്നു. അവന്റെ ചോദ്യങ്ങൾ മറ്റെന്തെങ്കിലും ആയിരുന്നെങ്കില്‍ മതിയായിരുന്നു…
ദനീർ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു.
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്