മാന്ത്രികലോകം 9 [Cyril] 2322

“അപ്പോ ഒഷേദ്രസിന്റെ കാര്യം നിനക്ക് വെറുതെ എങ്ങനെയോ മനസ്സിലാക്കാൻ കഴിഞ്ഞു എന്നത് ഞങ്ങൾ വിശ്വസിക്കണം അല്ലേ….?” സിദ്ധാര്‍ത്ഥ് ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.

“അതേ….”

“എന്തായാലും കഴിഞ്ഞ രാത്രി എന്നെയും കൂടി നിനക്ക് കൊണ്ടുപോകാമായിരുന്നു….” അസൂയയോടെയാണ് സാഷ അത് പറഞ്ഞത്.

“ഞങ്ങളെയും കൂട്ടാമായിരുന്നു…” ജാസർ നിരാശയോടെ പറഞ്ഞു.

“ഇനി ഞാൻ എല്ലാവരെയും കൊണ്ടുപോകാം….”

“ആ ശില്‍പങ്ങളെ നശിപ്പിക്കാന്‍ കഴിയുന്നത് കൊണ്ടാണോ എന്റെ കഠാരയെ ധ്വംസന-കഠാര എന്ന് ഹിഷേനി പറയാൻ കാരണം ഫ്രെൻ…?” അമ്മു അവളുടെ കൈയിൽ പിടിച്ചിരുന്ന കഠാരയിൽ സൂക്ഷിച്ചു നോക്കി കൊണ്ടാണ് ചോദിച്ചത്.

“ആ കഠാരയ്ക്ക് വേറെയും എന്തെങ്കിലും എല്ലാം നശിപ്പിക്കാന്‍ കഴിയുമായിരിക്കും…. ഒരുപാട്‌ കാര്യങ്ങൾ എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷേ അവർ പെട്ടന്ന് അപ്രത്യക്ഷയായി…. ചിലപ്പോ അവർ നിന്നെ സന്ദര്‍ശിക്കുമായിരിക്കും അമ്മു….”

“ഞങ്ങൾക്ക് ആ ശില്‍പങ്ങളെ കാണാന്‍ കഴിയാത്ത സ്ഥിതിക്ക് ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും…?” ജാസർ മുഖം ചുളിച്ചു കൊണ്ട്‌ ചോദിച്ചു. “അതുകൂടാതെ അവർ ഞങ്ങളുടെ ഹൃദയത്തിൽ വാള്‍ ഇറക്കിയ ശേഷം ആയിരിക്കും അവർ അടുത്തുണ്ടെന്ന് ഞങ്ങൾ അറിയുക…”

“ഒരു കറുത്ത പ്രകാശ ശക്തി ആ ശില്‍പങ്ങളെ ആവരണം ചെയ്തിരുന്നു… ആ കറുത്ത ശക്തി കാരണമാണ് നിങ്ങള്‍ക്ക് ആ പ്രതിമകളെ കാണാന്‍ കഴിയാത്തത്…” കുറച്ച് നേരം ചിന്തിച്ച ശേഷം അമ്മു എല്ലാവരോടുമായി പറഞ്ഞു.

കറുത്ത ശക്തിയോ…? ഞാൻ സ്വയം ചോദിച്ചു…. എന്റെ മനസില്‍ എന്തോ മിന്നിമറഞ്ഞു…. കറുത്ത ശക്തിയെ എവിടെയോ കണ്ടത് പോലെ.

മിന്നല്‍ പക്ഷി എന്നില്‍ ആത്മ ബന്ധനം സൃഷ്ടിച്ച ശേഷം എന്റെ ആത്മാവ് എന്തെല്ലാമോ കഴിഞ്ഞ കാലങ്ങളില്‍ ലക്ഷക്കണക്കിന് ആത്മാക്കളിൽ ജീവിച്ചിരുന്നു… അതിൽ നിന്നും എന്റെ ഉപബോധമനസ്സ് പല കാര്യങ്ങളും മനസ്സിലാക്കിയിരുന്നു…. പക്ഷേ അതിൽ തൊണ്ണൂറു ശതമാനം കാര്യങ്ങളും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല…

എന്നാൽ ഇപ്പോൾ ആ ഓര്‍മകളില്‍ നിന്നാണ് എന്റെ മനസില്‍ ഏതോ അറിവ് മിന്നിമറഞ്ഞത്… എനിക്കത് കണ്ടുപിടിക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ട് — കറുത്ത ശക്തി!! അത് എന്താണെന്ന് ഞാൻ എന്റെ ഉപബോധ മനസില്‍ നിന്നും ഞാൻ ആവാഹിച്ച് എടുക്കാന്‍ ശ്രമിച്ചു.

“എന്താണ് നി ആലോചിക്കുന്നത് ഫ്രെൻ…” ദനീർ ചോദിച്ചും എന്റെ ഏകാഗ്രത നഷ്ടമായി…. ഏതോ മനസ്സിലായി വരുന്ന എന്നു തോന്നിയത്‌ പിന്നെയും എന്റെ ഉപബോധ മനസില്‍ തന്നെ ഒളിച്ചു.

ഞാൻ ദീര്‍ഘശ്വാസം എടുത്തുകൊണ്ട് അവനെ നോക്കി….

സാഷ പെട്ടന്ന് ദനീറിനോട് ദേഷ്യപ്പെട്ടു. “ഫ്രെൻ ഇതുപോലെ ദര്‍ശനാവസ്ഥയിൽ നിൽക്കുമ്പോൾ അവനെ ശല്യം ചെയ്യരുതെന്ന് നിനക്കറിയാം ദനീർ.

ദനീർ എന്നെ കുറ്റബോധത്തോടെ നോക്കി..

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.