മാന്ത്രികലോകം 9 [Cyril] 2323

“ഞങ്ങളുടെ വാല് കണ്ടിട്ട് പട്ടിയുടെ വാല്‍ പോലെ നിനക്ക് തോന്നിയോ ആമിന…..?” ഞാനിപ്പോ നിന്നെ കടിക്കും എന്നപോലെ ഉജ്ജ്വല ജാസർ നെ തുറിച്ച് നോക്കിക്കൊണ്ടാണ് ചോദിച്ചത്.

ആ ചോദ്യത്തിന്റെ കാരണം മനസ്സിലാവാതെ ആമിന ആദ്യം ഞങ്ങളെ നോക്കി. പക്ഷെ രണ്ട് ചെന്നായ്ക്കളും ജാസറിനെ തുറിച്ചുനോക്കി നില്‍ക്കുന്ന രീതി കണ്ടിട്ട് ഞങ്ങൾക്ക് ചിരിയാണ് വന്നത്…. ആമിന യുടെ ചുണ്ടില്‍ പോലും ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.

ജാസർ മണ്ണില്‍ ഇരുന്നുകൊണ്ട് ഒന്ന് നിരങ്ങി… അതും ആമിന യുടെ ശ്രദ്ധയില്‍ പെട്ടു.

“നിങ്ങളെ ഞാൻ ആദ്യമായി കണ്ടപ്പോ, രണ്ട് പാവം ചെന്നായ്ക്കളെ ആരോ തീയിട്ടു കത്തിച്ചു എന്നാണ്‌ ഞാൻ ഭയന്നത്… പക്ഷേ സത്യം അതല്ല എന്നെനിക്ക് പെട്ടന്നു തന്നെ മനസിലായി… വെറും രണ്ട് മൂന്ന് സെക്കന്റ് മാത്രമാണ് നിങ്ങളുടെ യഥാര്‍ത്ഥ രൂപം എനിക്ക് ദര്‍ശനമായത്. അത് കഴിഞ്ഞു നിങ്ങളുടെ രണ്ടാമത്തെ രൂപമായ സാധാരണ ചെന്നായ്ക്കളായിട്ടാണ് എനിക്ക് കാണാന്‍ കഴിയുന്നത് — പക്ഷേ സാധാരണ ചെന്നായ്ക്കളെ ക്കാൾ കൂറ്റന്‍ ചെന്നായ്ക്കള്‍..” ആമിന അഗ്നി യോട് പറഞ്ഞു.

“നിനക്ക് ഞങ്ങളെ പട്ടിയെ പോലെ കാണുന്നില്ല എന്നു മാത്രം ഞങ്ങൾക്ക് കേട്ടാല്‍ മതി…” ഉജ്ജ്വല സന്തോഷത്തോടെ പറഞ്ഞു.

“പിന്നേ ‘ആമിന’ എന്നും ‘അമ്മു’ എന്നും രണ്ട് പേര് നിനക്ക് എന്തിനാ…?” അഗ്നി സംശയത്തോടെ ചോദിച്ചു.

“എന്നോട് കൂടുതൽ സ്നേഹമുള്ളർ ‘അമ്മു’ എന്ന് വിളിക്കും..” അവള്‍ മറുപടി നല്‍കി.

“അപ്പോ നിന്നോട് ശത്രുത ഉള്ളവർ ആണോ ‘ആമിന’ എന്നു അവർ വിളിക്കുന്നത്…?” ഉജ്ജ്വല മുരണ്ടു കൊണ്ട് ചോദിച്ചു. “ആ ശത്രുക്കളെ ഞങ്ങൾക്ക് കാണിച്ച് തന്നാല്‍ മതി… അവരുടെ ജീവിത കാലം മുഴുവനും അവരെക്കൊണ്ട് നിന്നെ ‘അമ്മു’ എന്ന് ഞങ്ങൾ വിളിപ്പിക്കും…”

“എന്നെ ഭീഷണി പെടുത്തിയത് പോലെ അവരുടെയെല്ലാം പിന്‍ഭാഗം കടിച്ച് പറിക്കാൻ ആണോ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്…?” ജാസർ കണ്ണുരുട്ടി കൊണ്ട്‌ ചോദിച്ചു.

“ ‘ആമിന’എന്നു വിളിക്കുമ്പോള്‍ എന്നോട് അകലം കൂടുന്നത് പോലെ തോനുന്നു എന്നാണ് എന്റെ സുഹൃത്തുക്കൾ പറയാറുള്ളത്…. അതുകൊണ്ടാണ് എല്ലാവരും എന്നെ ‘അമ്മു’ എന്ന് വിളിക്കുന്നത്… അല്ലാതെ ശത്രുത ഉള്ളത് കൊണ്ടല്ല…” ഒരു ചിരിയോടെ അവള്‍ മറുപടി നല്‍കി.

“എന്നാല്‍ ഈ നിമിഷം മുതൽ നിന്നെ ഞങ്ങൾ എല്ലാവരും അമ്മു എന്നു വിളിക്കും…” ഉജ്ജ്വല പറഞ്ഞു.

അതുകേട്ട് അമ്മു സന്തോഷത്തോടെ പുഞ്ചിരിച്ചു.

പിന്നീട് അവൾ ചോദിച്ചതിന് എല്ലാം ഞങ്ങൾ ഉത്തരം കൊടുത്തു… മാന്ത്രിക ലോകത്തെ കുറിച്ചും മറ്റുള്ള ഒരുപാട്‌ കാര്യങ്ങളേയും എല്ലാം ഞങ്ങൾ അവളോട് വിസ്തരിച്ചു..

അവളും പെട്ടന്ന് ഞങ്ങളോട് വാചാലയായി… അവളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അവൾ ഞങ്ങളോട് വിസ്തരിച്ചു..

സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയാത്ത എന്തൊക്കെയോ അവള്‍ക്ക് കാണാന്‍ കഴിയും… അദൃശ്യമായിരിക്കുന്ന പലതിന്‍റെയും അടുത്തേക്ക് വരുമ്പോൾ അവള്‍ക്ക് അതിന്റെ മാന്ത്രിക ശക്തിയുടെ സാമീപ്യം അറിയാൻ കഴിയും… പക്ഷേ ഞങ്ങളെപ്പോലെ അവള്‍ക്ക് മാന്ത്രിക ശക്തി ഒന്നും പ്രയോഗിക്കാൻ കഴിയില്ല എന്ന് ഞങ്ങൾ മനസ്സിലാക്കി….

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.