മാന്ത്രികലോകം 9 [Cyril] 2323

സാഷ എന്നെ തുറിച്ചുനോക്കാൻ ശ്രമിച്ചു…. പക്ഷേ അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി ഉണ്ടായിരുന്നു.

ദനീർ മെല്ലെ തല കുലുക്കുന്നത് കണ്ടു…. എന്റെ മനസിനെ വായിക്കാൻ എന്നപോലെ സുല്‍ത്താന്‍ നോക്കി…. അങ്ങനെ എല്ലാവരും ഓരോ ഭാവത്തില്‍ എന്നെ നോക്കി.

“അവിടെ ഉണ്ടായിരുന്ന രണ്ട് ദൈവങ്ങള്‍ക്ക് പോലും നിന്റെ സാന്നിധ്യം അറിയാൻ കഴിഞ്ഞില്ല. അപ്പോ ഞങ്ങളാരും അറിയാതെ യോഗം നടക്കുന്ന അറയിൽ ഏതു വിദ്യ പ്രയോഗിച്ചാണ് നി അദൃശ്യനായി കടന്നത് ഫ്രെൻ…” ഋഷനി, മാന്ത്രിക വിദ്യ പഠിപ്പിക്കുന്ന അധ്യാപിക, എന്നോട് ആകാംഷയോടെ ചോദിച്ചു.

എനിക്കും അറിയില്ല എന്നപോലെ ഞാൻ എന്റെ ചുമല്‍ കുലുക്കി കാണിച്ചു…

കുറേനേരതേക്ക് പിന്നേ ആരും സംസാരിച്ചില്ല.

എന്തൊക്കെയോ ചിന്തിക്കുകയായിരുന്നു അവരെല്ലാം.

പെട്ടന്ന് ശില്‍പ്പി തല ഉയർത്തി എന്നെ നോക്കി പറഞ്ഞു, “ഞാൻ വല്ല യുദ്ധത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സമയം നോക്കി എന്റെ വാളിനെ നി തട്ടിപ്പറിക്കാതിരിക്കുക ഫ്രെൻ…”

ലാവേഷ് ചിരിച്ചുകൊണ്ട് ശില്‍പ്പിയെ ഉപദേശിച്ചു, “ഏതിനും നിങ്ങൾ മറ്റൊരു വാള്‍ കൂടി ഒപ്പം കരുതുന്നതാണ് നല്ലത്…”

“എന്തായാലും മനുഷ്യ ലോകത്ത് ഉണ്ടായ സംഭവങ്ങൾ എല്ലാം സുല്‍ത്താനും മറ്റുള്ളവരും ഞങ്ങളോട് പറഞ്ഞു…. അതുപോലെ അമ്മുവിന്‍റെ കാര്യങ്ങളും. പിന്നേ കഴിഞ്ഞ രാത്രി സംഭവിച്ചതും അമ്മു വിശദീകരിച്ചു. തല്‍കാലം മനുഷ്യ ലോകത്ത് ഈ ശുദ്ധീകരണം നിങ്ങൾ തുടർന്നാല്‍ മതി…

പിന്നേ അമ്മുവിന് മാത്രം കാണാന്‍ കഴിയുന്ന ആ ശില്‍പങ്ങള്‍…. അതുപോലെ ഫ്രെന്നിന് മാത്രം അനുഭവപ്പെടുന്ന ആ ശൂന്യത — ശില്‍പ്പിക്ക് പോലും കാണാനും അനുഭവപ്പെടാനും സാധിക്കുന്നില്ല…. ആയതിനാൽ അതിനെ നശിപ്പിക്കേണ്ട ചുമതലയും നിങ്ങളെ ഏല്‍പ്പിക്കുന്നു….”

അങ്ങനെ പറയാനുള്ളത് പറഞ്ഞിട്ട് അവർ തിരികെ പോകാൻ തയാറായി. ഈ വീട്ടില്‍ നിന്നും മാന്ത്രിക ലോകത്തേകത്തേക്ക് തുറക്കുന്ന മാന്ത്രിക വാതിലിനെ തുറന്ന് അവർ അതിലൂടെ കടന്നു.

“ഫ്രെൻ…!!” പെട്ടന്ന് സാഷ എന്നെ സംശയത്തോടെ വിളിച്ചു. “എന്തിനാണ് അവരുടെ തലയില്‍ നി തട്ടിയത്…? നിന്റെ കുസൃതി ഇച്ചിരി കൂടുന്നുണ്ട്…”

കുറ്റവാളിയെ പോലെ ഞാൻ തറയില്‍ നോക്കി നിന്നു.

“ഞങ്ങളെ കൂട്ടാതെ നി ഒറ്റക്ക് എന്തൊക്കെയാണ്‌ ചെയ്ത്‌ കൂട്ടിയതെന്ന് പറയ് ഫ്രെൻ…” ഹെമീറ പിണക്കം അഭിനയിച്ച് കൊണ്ട് പറഞ്ഞു .

ഉടനെ, സമാധാനപ്പെടാൻ പറയുന്നത് പോലെ എന്റെ രണ്ട് കൈയും ഞാൻ ഉയർത്തി പിടിച്ചു….

എന്നിട്ട് ചില കാര്യങ്ങൾ ഒഴിവാക്കി കൊണ്ട് അത്യാവശ്യം എന്ന് തോന്നിയത് മാത്രം അവരോട് ഞാൻ പറഞ്ഞു… അതിന്റെ കൂട്ടത്തില്‍ ഹിഷേനി അമ്മുവിനെ കുറിച്ച് പറഞ്ഞത് മാത്രം ഞാൻ അവരോട് വിവരിച്ചു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.