മാന്ത്രികലോകം 9 [Cyril] 2323

അഗ്നിയും ഉജ്ജ്വലയും ഒഴികെ ഹാളില്‍ എല്ലാവരും ഉണ്ടായിരുന്നു… റാലേനും ലാവേഷും ഋഷനിയും പിന്നേ ശില്‍പ്പിയും അവിടെ ഉണ്ടായിരുന്നു.

എന്നെ കണ്ടതും പെട്ടന്ന് എല്ലാ സംഭാഷണങ്ങളും നിലച്ചു.

പെട്ടന്ന് ഞാൻ എന്റെ ആത്മീയ ശക്തി ഉപയോഗിച്ച് ദനീറിന്റെ ആത്മാവിനെ ഒന്ന് സ്പര്‍ശിച്ച് പരിശോധിച്ച് നോക്കി.

എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല…. അവന്റെ ഉള്ളിലെ മാറ്റങ്ങൾ അവന്‍ എന്തായാലും അറിഞ്ഞിട്ടുണ്ടാകും…. അതിനെ കുറിച്ചൊന്നും അവന്‍ എന്നോട് ചോദിക്കരുത് എന്ന് ഞാൻ ആശിച്ചു.

റാലേൻ എഴുനേറ്റ് നിന്നുകൊണ്ട് എന്നെ തുറിച്ച് നോക്കി…. ഏതോ പുതിയ ഇനം ജീവിയെ ആദ്യമായി കണ്ടത് പോലെ….

ലാവേഷും ശില്‍പ്പിയും ഒരു പുഞ്ചിരിയോടെ എന്നെയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു…

ശിബിരത്തിൽ മാന്ത്രിക ശക്തിയെ കുറിച്ച് പഠിപ്പിക്കുന്ന അധ്യാപിക ഋഷനി എന്റെ ആത്മാവിനെ സ്പര്‍ശിക്കാൻ ശ്രമിച്ചു നോക്കി… പക്ഷേ അവരടെ ശക്തി എന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് തന്നെ അതിനെ ഞാൻ ചിതറിച്ച് കളഞ്ഞു.

മുഖത്ത് അടി കൊണ്ടത് പോലെ ഋഷനിയുടെ മുഖം പിന്നോട്ടേക്ക് ചെറുതായി മലര്‍ന്നു പോയി… അവർ അദ്ഭുതത്തോടെ എന്നെ നോക്കി. ഞാൻ പുഞ്ചിരിച്ചു.

എന്റെ സുഹൃത്തുക്കളും വല്ലാത്തൊരു നിരാശയോടെയാണ് എന്നെ നോക്കിയത്‌… അവരെ കൂട്ടാതെ ഞാൻ ഏതോ വലിയ യുദ്ധത്തിന് പോയിട്ട് വന്നപോലെ ആയിരുന്നു അവരുടെ നോട്ടത്തിലെ കുറ്റപ്പെടുത്താന്‍… അമ്മു മാത്രം എന്നെ നോക്കി പുഞ്ചിരിച്ചു.

അപ്പോ കഴിഞ്ഞ രാത്രി അവളെയും കൊണ്ട് ആ മല പ്രദേശത്ത് പോയതും… അവിടെ സംഭവിച്ചതും അമ്മു അവരോട് പറഞ്ഞെന്ന് ബോധ്യമായി. അവരെയും കൂടെ കൂട്ടാത്ത നിരാശയാണ് ആ മുഖങ്ങളില്‍ ഞാൻ കണ്ടത്.

അന്നേരമാണ് അഗ്നിയും ഉജ്ജ്വലയും ഹാളില്‍ പ്രത്യക്ഷപ്പെട്ടത്…. ബർഗർ വേട്ട കഴിഞ്ഞുള്ള വരവാണെന്ന് മനസ്സിലായി..

ഉജ്ജ്വല നിരാശയോടെ റാലേന്റെ മുഖത്ത് കുറച്ച് നേരം നോക്കി… എന്നിട്ട് ചോദിച്ചു—,

“നിന്റെ വാല്‍ എവിടെ കൈറോൺ ദൈവത്തിന്റെ പുത്രാ….? ഫ്രെന്നുമായി യുദ്ധം ചെയ്യാൻ ആണോ ഇപ്പോൾ ഇവിടെ നീ വന്നത്…?”

റാലേൻ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചു… എന്നിട്ട് അയാളുടെ മുഖത്ത് മെല്ലെ തടവി…

“ഞാൻ ആരോടും യുദ്ധം ചെയ്യാൻ വന്നതല്ല ഉജ്ജ്വല…” റാലേൻ പറഞ്ഞു…

“നിന്റെ വാല്‍ എവിടെ എന്നാണ് ആദ്യം ഞാൻ ചോദിച്ചത്… പിന്നേ യുദ്ധത്തിന് വന്നില്ലെങ്കിൽ എന്തുകൊണ്ടാണ് നി ഫ്രെന്നിനെ തുറിച്ചുനോക്കി മൗനമായി വെല്ലുവിളിച്ചത്…?”

“ഞാൻ അവനെ തുറിച്ചുനോക്കി എന്നത് സത്യം… പക്ഷേ അവനെ ഞാൻ മൗനമായി വെല്ലു വിളിച്ചില്ല ഉജ്ജ്വല…” റാലേൻ നിരസത്തോടെ പറഞ്ഞു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.