അവസാന യുദ്ധത്തെ കുറിച്ച് ചിന്തിക്കാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു… അതിനെക്കുറിച്ച് സംസാരിക്കാനും തല്‍ക്കാലം ഞാൻ ആഗ്രഹിച്ചില്ല….
“അപ്പോ നിഷ്‌ക്രിയാവസ്ഥയിൽ ആയിരുന്ന എല്ലാ ദൈവങ്ങളും ഉണര്‍ന്ന് കഴിഞ്ഞു എന്നാണോ നിങ്ങളുടെ ഈ വരവില്‍ നിന്നും ഞാൻ മനസ്സിലാക്കേണ്ടത്….?” ഞാൻ ചോദിച്ചു.
“അയോറസ്, ഏറെൻ പിന്നേ എന്നെയും നോഷേയയാണ് ഉണര്‍ത്തിയത്… റീനസും കൈറോണും ഒഷേദ്രസിന്റെ തടവില്‍ ആണെന്ന് എനിക്കറിയാം…”
“അപ്പോ നിങ്ങൾക്ക് ആ തടവറയെ കാണാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നിങ്ങൾ അവരെ അതിൽ നിന്നും മോചിപ്പിക്കുന്നില്ല്…?”
“കാരണം ദൈവങ്ങളുടെ ശക്തിയെ പോലും അമര്‍ച്ച ചെയ്ത് അവരെ ബന്ദികളാക്കാൻ കഴിവുള്ള ഒരു ഭയാനകമായ ഒന്നാണ് ഒഷേദ്രസ് സൃഷ്ടിച്ചിരിക്കുന്ന ആ തടവറ. അതുകൊണ്ട് ഞങ്ങൾ ആര്‍ക്കും ആ തടവറയില്‍ നിന്നും ആരെയും രക്ഷിക്കാൻ കഴിയില്ല എന്ന് മാത്രമല്ല — അവിടെ പോയാൽ ഞങ്ങളും ബന്ദികളാകും എന്നതാണ് സത്യം…. പക്ഷേ അതിനെ തകര്‍ക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഞങ്ങൾ പരീക്ഷിക്കുന്നുണ്ട് ഫ്രൻഷെർ…”
ഞാൻ എന്തോ പറയാൻ തുടങ്ങിയതും ഹിഷേനി അവരുടെ കൈ ഉയർത്തി തടസ്സപ്പെടുത്തി.
“ആവശ്യത്തിൽ അധികം സമയം ഞാൻ ഇവിടെ ചിലവാക്കി കഴിഞ്ഞു…. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്… എനിക്ക് പോകാൻ സമയമായി ഫ്രൻഷെർ…”
അവസാനമായി അത്രയും പറഞ്ഞിട്ട് ഹിഷേനിയും കൊട്ടാരവും അപ്രത്യക്ഷമായി…
ഈ ദൈവങ്ങള്‍ക്ക് മാത്രമാണോ എപ്പോഴും ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളത്…!!
************
ഞാൻ എന്റെ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു…
ഞാൻ വേഗം എഴുന്നേറ്റിരുന്നു…. രാവിലെ ആറ് മണി ആയിട്ടുണ്ടാവും എന്ന് എന്റെ മനസ്സ് പറഞ്ഞു.
നേരത്തെ ഞാൻ കണ്ടത് സ്വപ്നമല്ല എന്നെനിക്കറിയാം…
ഹിഷേനി പറഞ്ഞ കാര്യങ്ങളും പിന്നേ എന്റെ മനസില്‍ മിന്നായം പോലെ തെളിഞ്ഞ ചില കാര്യങ്ങളും എല്ലാം ആലോചിച്ച് ഞാൻ ചില നിഗമനത്തില്‍ എത്തിച്ചേർന്നിരുന്നു.
പാതാള ലോകത്ത് നിന്നും ഞാൻ ശിബിരത്തിൽ വന്ന് ദനീറിനെ നേരിട്ട് കണ്ട ആ നിമിഷം അവന്റെ ഉള്ളില്‍ സംഭവിച്ച മാറ്റങ്ങൾ എല്ലാം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ റാലേനും ലാവേഷും അവിടെ അദൃശ്യമായി നിന്നിരുന്നത് കൊണ്ട് അന്നേരം ഞാൻ കൂടുതൽ അതിനെക്കുറിച്ച് ചിന്തിച്ചില്ലായിരുന്നു….
പുറത്ത് ഹാളില്‍ നിന്നും ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
ഞാൻ എഴുനേറ്റ് കുളിച്ച് വന്ന ശേഷം പുറത്തുള്ള സംസാരം എന്താണെന്ന് കുറെ നേരം ഞാൻ ശ്രദ്ധിച്ചു.
ഞാൻ മുറിയില്‍ നിന്നിറങ്ങി മെല്ലെ ഹാളില്‍ വന്നു…
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്