എങ്ങനെ സൃഷ്ടിച്ചു എന്നുപോലും എനിക്ക് ഓര്‍ത്തെടുക്കാൻ കഴിയുന്നില്ല ഫ്രൻഷെർ…
കാരണം അന്ന് പ്രകൃതിയുടെ ഏതോ ശക്തി എന്നില്‍ നിറയുകയും… എന്റെ ഉപബോധ മനസ്സിന്റെ സ്വാധീനത്തില്‍ ഞാൻ ആ കഠാരയെ സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് സത്യം.
കഠാരയുടെ സൃഷ്ടി പൂര്‍ത്തിയായ അടുത്ത നിമിഷം പ്രതിമ സ്ത്രീ എന്റെയും നിന്റെ അമ്മയുടെയും മനസില്‍ ചില കാര്യങ്ങളും പ്രവചനങ്ങളും പറഞ്ഞിരുന്നു ഫ്രൻഷെർ…”
“എന്താണ് അവർ പറഞ്ഞത് ….?” ഞാൻ ചോദിച്ചു.
“ഈ കഠാരയെ, ധ്വംസന-കഠാര യെ, ഷൈദ്രസ്തൈന്യ യുടെ പുത്രന്‍ മുഖേനെ മാത്രമേ അതിന്റെ യഥാര്‍ത്ഥ അവകാശിക്ക് നൽകാൻ പാടുള്ളു എന്നായിരുന്നു……”
“എന്തായിരുന്നു അതിന്റെ കാരണം….?” എന്റെ പൊളിഞ്ഞ വായ അടയ്ക്കാന്‍ പോലും കഴിയാതെ ഞാൻ ചോദിച്ചു.
“എങ്ങനെ എന്നെനിക്ക് അറിയില്ലെങ്കിലും ഞാൻ ആ കഠാരയെ എങ്ങനെയോ സൃഷ്ടിച്ചു… പക്ഷേ ആ കഠാരയുടെ ശക്തി പൂര്‍ണമായി ഉണരണം എങ്കിൽ പത്തു വര്‍ഷ കാലം ആ കഠാര നിന്റെ പക്കല്‍ ഉണ്ടായിരിക്കണം എന്നാണ്….. അത്രയും കാലം നിന്റെ ശക്തിയില്‍ നിന്നും പാനം ചെയ്യുന്നത് വഴി മാത്രമേ അതിന്റെ യഥാര്‍ത്ഥ ശക്തി ഉണരുകയുള്ളൂ എന്നായിരുന്നു പ്രവചനം…. അങ്ങനെയാണ് നിന്റെ അമ്മ അതിനെ നിന്നെ ഏല്‍പ്പിച്ചത്….”
കുറെ നേരത്തേക്ക് ഒന്നും പറയാൻ കഴിയാതെ ഞാൻ നിന്നു.
“ആ കഠാരയ്ക്ക് എന്ത് ചെയ്യാൻ കഴിയും….”
“ആര്‍ക്കും അറിയില്ല ഫ്രൻഷെർ…”
“നമ്മുടെ മാന്ത്രിക ബോധം ശെരിക്കും എന്താണ്…?”
ഹിഷേനി ചിരിച്ചു.
“അത് നി സ്വയം മനസ്സിലാക്കുക ഫ്രൻഷെർ…”
“അമ്മുവിന്‍റെ വംശം നിങ്ങളില്‍ നിന്നും ഉത്ഭവിച്ചു എന്നത് സത്യമാണോ…?”
“സത്യം തന്നെയാണ്. പിന്നെ ഒരു ദൈവവും ഒരു മാന്ത്രികനും ഒന്നിക്കുകയും, പിന്നീട് അവരില്‍ നിന്നും ഒരു വംശം ഉണ്ടാവുകയും, പക്ഷേ ആ വംശത്തിൽ നിന്നും വെറും ഒരേയൊരു കുഞ്ഞിന് മാത്രം മാന്ത്രിക ശക്തി ലഭിക്കും എന്നും, പതിനേഴാം വയസ് വരെ ആ കുഞ്ഞിനെ സംരക്ഷിക്കാൻ കഴിഞ്ഞാൽ ധ്വംസന-കഠാര അവളെ തന്റെ ഉടമസ്ഥയായി സ്വീകരിക്കും എന്നും, പ്രപഞ്ചത്തെ രക്ഷിക്കാനോ നശിപ്പിക്കനോ ജനിച്ച അജ്ഞാത ശക്തിയുടെ കൂട്ടത്തിൽ പതിനൊന്നാമത്തെ അംഗമായി അവള്‍ ചേരും എന്നും പ്രതിമ സ്ത്രീ പ്രവചിച്ചിരുന്നു…. ഇപ്പോൾ ആ പ്രവചനം പൂര്‍ത്തിയായി…”
അതുകേട്ട് ഞാൻ അവരെ മിഴിച്ച് നോക്കി.
“പിന്നേ നി ഒഷേദ്രസിന്റെ പിടിയില്‍ വീഴാനും സാധ്യതയുണ്ട് വീഴാതിരിക്കാനും സാധ്യതയുണ്ട് ഫ്രൻഷെർ… വരാൻ പോകുന്ന അവസാന യുദ്ധത്തിൽ എന്ത് സംഭവിക്കുമെന്ന് പ്രതിമ സ്ത്രീക്കും അറിയില്ല… ഞങ്ങൾ ദൈവങ്ങള്‍ക്കും അറിയില്ല…..”
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്