മാന്ത്രികലോകം 9 [Cyril] 2322

“പ്രകൃതി എല്ലാ മാന്ത്രികരിലും എല്ലാ ദൈവങ്ങളിലും നേരിയ അളവിലുള്ള നിഗൂഢ ശക്തിയെയും പകര്‍ത്തി തന്നിട്ടുണ്ട് ഫ്രൻഷെർ. നമ്മുടെ പ്രയത്നഫലമായി ആ നിഗൂഢ ശക്തികളെ നമ്മൾ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ മാത്രമേ മാന്ത്രിക ശക്തികളുടെ പ്രവര്‍ത്തനവും പ്രയോഗ രീതികളും നമുക്ക് കൂടുതൽ മനസിലാക്കാനും… നമ്മൾ കൂടുതൽ ശക്തരായി മാറുകയും… ശേഷം നിഗൂഢ ശക്തികളുടെ അളവ് നമ്മില്‍ വര്‍ധിക്കുകയും ചെയ്യുന്നത്, ഫ്രൻഷെർ…”

“ഇത് എനിക്കറിയാം…” അങ്ങനെ ഞാൻ പറഞ്ഞതും ഹിഷേനി പുഞ്ചിരിച്ചു.

“നി ജനിച്ച സമയം നിന്റെ ശക്തിയും പ്രകൃതി നല്‍കിയ ശക്തിയും എല്ലാം താങ്ങാന്‍ കഴിയാതെ വന്നപ്പോഴാണ് നിന്റെ ആത്മാവ് ആദ്യത്തെ ആത്മ സഞ്ചാരം നടത്തിയത്…. മറ്റൊരു യോഗ്യമായ ആത്മാവിനെ അന്വേഷിച്ച് അതിൽ നിന്റെ മറുപ്രതി സൃഷ്ടിക്കാന്‍…”

“ഇതും എനിക്ക് അറിയാം..” ഞാൻ ഇടക്ക് കയറി പറഞ്ഞു. “അതിനുശേഷം ഞാൻ ദനീറിൽ മറുപ്രതി സൃഷ്ടിച്ച് അവനെ രക്ഷിക്കുകയും എന്റെ ജീവനെ നിലനിര്‍ത്തുകയും ചെയ്തു…” ഞാൻ പറഞ്ഞു.

ഞാൻ ഏതോ മണ്ടത്തരം പറഞ്ഞത് പോലെ ഹിഷേനി പൊട്ടിച്ചിരിച്ചു.

“പക്ഷേ അതാണോ സത്യം ഫ്രൻഷെർ…?” ചിരിക്കൊടുവിൽ അവർ ചോദിച്ചു.

അതുകേട്ട് ഞാൻ ഞെട്ടി….

“അതല്ലേ സത്യം….? ” സംശയത്തോടെ ഞാൻ അവരോട് ചോദിച്ചു. പക്ഷേ ഹിഷേനി അതിനുള്ള മറുപടി തന്നില്ല.

“എന്റെ നിഗമനം ശരിയാണെങ്കില്‍… നി ജനിച്ച അന്നേരം തന്നെ അസ്വാഭാവികമായി നിന്റെ മാന്ത്രിക ബോധവും ഉണര്‍ന്ന് കഴിഞ്ഞിരുന്നു ഫ്രൻഷെർ. നിന്നില്‍ ഉണ്ടായിരുന്ന അളവില്‍ കവിഞ്ഞ ശക്തിയെ താങ്ങാന്‍ കഴിയാത്ത നീ മരിക്കുകയാണ് എന്ന് അതിശക്തമായ ഉപബോധ മനസ് അറിഞ്ഞു. നിന്റെ ഉപബോധ മനസ്സിന്റെ പ്രേരണ കാരണം നിന്റെ ആത്മാവ് നിന്റെ മാന്ത്രിക ബോധം പോലും അറിയാതെ അതിന്റെ ശക്തിയെ ചോര്‍ത്തി നിന്റെ ഉപബോധ മനസ്സിന്‌ പകര്‍ന്നു കൊടുത്തു —

ഒരു കാര്യം നി അറിഞ്ഞിരിക്കുക ഫ്രൻഷെർ — ദൈവങ്ങള്‍ക്ക് പോലും മാന്ത്രിക ബോധത്തില്‍ നിന്നും അതിന്റെ ശക്തിയെ ചോർത്താൻ കഴിയില്ല എന്നതാണ് സത്യം. പക്ഷേ നിനക്കെങ്ങനെ അതിന്‌ കഴിഞ്ഞു…? അതിന്റെ ഉത്തരം എനിക്കും അറിയില്ല..”

അതുകേട്ട് ഞാൻ വായും പൊളിച്ച് അവരെ മിഴിച്ചു നോക്കി നിന്നു.

“അങ്ങനെ ലഭിച്ച അറിവിൽ നിന്നാണ് നവജാത ശിശുവായിരുന്ന നിനക്ക് ആത്മ സഞ്ചാരം നടത്താന്‍ കഴിഞ്ഞത് ഫ്രൻഷെർ…. എന്നിട്ട്—”

“അതിനുശേഷം സംഭവിച്ചത് എനിക്ക് അറിയാമെന്ന് തോനുന്നു…” ഞാൻ പിന്നെയും ഇടയ്ക്ക് കയറി.

എനിക്ക് അറിയില്ല എന്നപോലെ ഹിഷേനി തലയാട്ടി..

“നിനക്ക് അറിയാമെന്ന് നി വിചാരിക്കുന്ന കാര്യങ്ങൾ സത്യമല്ല ഫ്രൻഷെർ…”

“എന്ത്….?” വെപ്രാളം പിടിച്ച് ഞാൻ പറഞ്ഞു.

“മാന്ത്രിക ബോധത്തില്‍ നിന്നും ലഭിച്ച അറിവിൽ നിന്നും വെറും നവജാത ശിശുവായിരുന്ന നി നിന്റെ ആദ്യത്തെ ആത്മ സഞ്ചാരം നടത്തും മുന്നേ, എങ്ങനെയാണ് ആത്മാവിനെ പ്രകൃതി സൃഷ്ടിക്കുന്നത് എന്ന രഹസ്യത്തെ നി

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.