“അങ്ങനെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത് അമ്മു…. എന്തായാലും നന്നായി വിശ്രമിക്ക്… പിന്നേ രാവിലെ ചിലപ്പോ അഗ്നിയും ഉജ്ജ്വലയും ബർഗർ വേട്ടയ്ക്ക് പോകും… നിനക്ക് വീട്ടില്‍ പോയിട്ട് വരണം എന്നുണ്ടെങ്കില്‍ അവര്‍ക്കൊപ്പം പോയിട്ട് വരാം….”
അമ്മു പുഞ്ചിരിച്ചു.
“അവര്‍ക്ക് എങ്ങനെ ബർഗർ വാങ്ങിക്കാൻ കഴിയും ഫ്രെൻ….?”
“അഗ്നി ചെന്നായ്ക്കള്‍ക്ക് മനുഷ്യ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയും അമ്മു. അങ്ങനെ ആ മനുഷ്യരെ കൊണ്ട് അവർ ബർഗർ മേടിപ്പിക്കും…. കൂടാതെ ഇവിടെ നിന്ന് സ്വര്‍ണ്ണ നാണയങ്ങള്‍ എടുത്തോണ്ട് പോയി അവർ സ്വാധീനിക്കുന്ന മനുഷ്യര്‍ക്ക് ഈ ചെന്നായ്ക്കള്‍ കൊടുക്കുന്നുണ്ട്….”
അമ്മു ചിരിച്ചു. എന്നിട്ട് തലയാട്ടി കൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.
ഞാൻ ഉറങ്ങാൻ എന്റെ കട്ടിലില്‍ കിടന്നു. പക്ഷേ എനിക്ക് കാണാന്‍ കഴിയാത്ത ആ അദൃശ്യ ശില്‍പങ്ങളെ എങ്ങനെ കാണാം എന്നാലോചിച്ച് ഞാൻ എന്റെ തല പുകച്ചു.
അവസാനം ഒരു ആശയം എന്റെ ഉള്ളില്‍ മിന്നി.
നാളെ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം… ഞാൻ തീരുമാനിച്ചു.
ശേഷം സമാധാനമായി ഞാൻ കണ്ണടച്ച് കിടന്നു.
****************
തൂവെള്ള മേഘങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരുന്ന ആ കൊട്ടാരത്തിന് മുന്നില്‍ ഞാൻ നില്ക്കുകയായിരുന്നു..,
ഞാനെങ്ങനെ ഇവിടെ വന്നു..?
പക്ഷേ തറയില്‍ അല്ല ഞാൻ നില്‍ക്കുന്നത്… ഒരു വെള്ള മേഘം എന്നെ താങ്ങി നിർത്തി യിരുന്നു. അതിൽ നിന്നും സുപരിചിതമായ ഒരു ശക്തി എന്റെ ആത്മാവിനെ തഴുകി….. വെള്ള കടല്‍ പോലെ പരന്ന് കിടക്കുന്ന മേഘങ്ങളെ ഞാൻ കൗതുകത്തോടെ നോക്കി…
അപ്പോഴാണ് മേഘങ്ങളിൽ വ്യാപിച്ച് കിടക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ നാഡികളെ ഞാൻ കണ്ടത്. ഈ കൊട്ടാരവും പ്രകൃതിയുടെ ഊര്‍ജ്ജത്താൽ നിലനില്‍ക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി.
ഞാൻ ആ കൊട്ടാരത്തില്‍ പ്രവേശിച്ചു…..
ഇത് ഏതോ ദൈവത്തിന്റെ കൊട്ടാരം ആണെന്ന് മാത്രം എനിക്ക് മനസ്സിലായി — കാരണം ഇത് കാണാന്‍ നോഷേയ യുടെ കൊട്ടാരം പോലെ തോന്നിച്ചു… പക്ഷേ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
കൊട്ടാര ചുമരില്‍ കൊത്തി വെച്ചിരുന്നതിൽ ജിജ്ഞാസയോടെ ഞാൻ നോക്കിക്കണ്ടു — മാന്ത്രിക ജീവികള്‍, മാന്ത്രിക വസ്തുക്കള്‍, പ്രധാനികളായ ദൈവങ്ങള്‍, മറ്റനേകം ശക്തി കുറഞ്ഞ ദൈവങ്ങള്‍, കുറെ മാന്ത്രിക അഗ്നിപർവതങ്ങൾ — സ്വര്‍ണ്ണ നിറത്തിലും പിന്നേ കടല്‍-പച്ച നിറത്തിലുമുള്ള ദ്രാവക അഗ്നി… അങ്ങനെ കാണാന്‍ ഇനിയും ഒരുപാട് ഉണ്ടായിരുന്നു.
അതെല്ലാം ഞാൻ നോക്കി നടന്നു… അവസാനം ഒരു കഠാരയിൽ എന്റെ നോട്ടം പതിഞ്ഞു…… എന്റെ അമ്മ എനിക്ക് തന്ന കഠാര — ഞാൻ അമ്മുവിന് കൊടുത്ത കഠാര….
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്