മാന്ത്രികലോകം 9 [Cyril] 2323

അത് കേട്ട എനിക്ക് സന്തോഷം തോന്നിയെങ്കിലും അതിനെക്കുറിച്ച് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.

‘എല്ലാ കാര്യങ്ങളും അറിയാവുന്ന നി സത്യത്തിൽ ആരാണ് മാന്ത്രിക ബോധമേ…?’ ഞാൻ ചോദിച്ചു.

പക്ഷേ മാന്ത്രിക ബോധം ഉത്തരം തന്നില്ല.

ഈ മാന്ത്രിക ബോധം എന്ന സാധനം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് എന്നുള്ള സത്യം എന്നോട് പറയുന്നത് വരെ അതിനോട് സംസാരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു…

ഞാൻ എന്റെ ആത്മീയ ശക്തിയാൽ അമ്മുവിന്‍റെ ആത്മാവിനെ സ്പര്‍ശിച്ചു.

ഹിഷേനിയേ പോലെ അമ്മുവിനും ആ പ്രത്യേകതരം മാന്ത്രിക കാഴ്ച ഉണ്ടെന്ന് എനിക്കറിയാം… പക്ഷേ ഏതു ശക്തിയെ എങ്ങനെ പ്രയോഗിക്കുമ്പോൾ ആണ് അവള്‍ക്ക് പലതും കാണാന്‍ കഴിയുന്നതെന്ന് വേണം കണ്ടുപിടിക്കാന്‍…. പക്ഷേ അവള്‍ക്ക് പോലും അക്കാര്യം അറിയാത്തത് കൊണ്ടാണ് അവളുടെ ആത്മാവിനെ ഞാൻ സ്പര്‍ശിച്ചത്.

ഒരുപാട്‌ കാര്യങ്ങളെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു… അവളുടെ രക്തത്തില്‍ ഹിഷേനിയുടെ രക്തത്തിന്റെ സത്തയുടെ അംശം ഉള്ളതുകൊണ്ട് ആവും അവള്‍ക്ക് അതെല്ലാം കാണാന്‍ കഴിയുന്നത്… പക്ഷേ അതിനെക്കുറിച്ച് കൂടുതൽ ഒന്നും എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല… മറ്റൊരു ദിവസം പിന്നെയും ശ്രമിക്കാൻ ഞാൻ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞതും അമ്മു ഉണര്‍ന്നു…. അവളുടെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി… അവൾ എന്നെ നോക്കി ചിരിച്ചു.

“ഇപ്പോൾ ഞാനും ഒരു ഐന്ദ്രിക യാണ് ഫ്രെൻ. പിന്നെ നിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എല്ലാം കിട്ടിയോ…?” അമ്മു ഉത്സാഹത്തോടെ ചോദിച്ചു.

ഇല്ലെന്ന് ഞാൻ തലയാട്ടി.

“എന്തായാലും എന്റെ മാന്ത്രിക ബോധം എന്റെ ഒരുപാട്‌ സംശയങ്ങളെ തീര്‍ത്തു തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഫ്രെൻ…” അമ്മു സന്തോഷത്തോടെ പറഞ്ഞു.

“എന്നാൽ നമുക്ക് തിരികെ പോകാം…”

അമ്മു സമ്മതിച്ചു.

ഉടനെ അവളെയും കൊണ്ട് ഞാൻ മാന്ത്രിക വീട്ടില്‍ പ്രത്യക്ഷപ്പെട്ടു.

അമ്മു എന്തോ പറയാൻ തുടങ്ങി..

“നന്ദി പറയാൻ ആണെങ്കിൽ അത് വേണ്ട അമ്മു. പിന്നെ നി മാന്ത്രിക വിദ്യയിലും ആയുധ വിദ്യയിലും കാര്യമായി പരിശീലനം നേടണം… ഇവിടെ ഈ ഭവനത്തിൽ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്… കൂടാതെ മറ്റുള്ളവരും ഉണ്ടല്ലോ… അവർ എല്ലാവരും നിന്നെ സഹായിക്കും…”

അമ്മു എന്നെ സൂക്ഷിച്ചു നോക്കി. “ഇനി നി എന്നെ സഹായിക്കില്ല എന്നാണോ പറഞ്ഞുവരുന്നത്…?”

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.