പക്ഷേ എന്റെ ആറാം വയസ് തൊട്ടെനിക്ക് ഇതുപോലെ ഓരോന്നും കാണാന്‍ തുടങ്ങിയതോടെ, എന്റെ അച്ഛൻ അമ്മ മുത്തശ്ശി എല്ലാവരും ആ കഥ സത്യമെന്ന് വിശ്വസിക്കാൻ തുടങ്ങിയിരുന്നു എന്നും മുത്തശ്ശി സമ്മതിച്ചു…”
അത്രയും പറഞ്ഞിട്ട് ആമിന കഥ നിർത്തി… എന്നിട്ട് അവള്‍ പറഞ്ഞതിനെ കുറിച്ച് ഞങ്ങൾക്ക് വല്ലതും പറയാനുണ്ടോ എന്ന ഭാവത്തില്‍ അവള്‍ ഞങ്ങൾ എല്ലാവരെയും മാറിമാറി നോക്കി.
“മാന്ത്രികത്തിന്റെ ദൈവമായ ഹിഷേനി ഉണ്ടെന്നുള്ളത് സത്യമാണ്, ആമിന.. അതുപോലെ കീസിം ദയാക് എന്ന അതിശക്തനായ മാന്ത്രികനെ കുറിച്ചും ഞങ്ങൾ പഠിച്ചിട്ടുണ്ട്… പക്ഷേ അവർ തമ്മില്‍ ഇങ്ങനെ ഒരു ബന്ധം… പിന്നേ നിങ്ങളുടെ പാരമ്പര്യം… അതൊന്നും ഇതിനുമുമ്പ് ഞങ്ങൾ കേട്ടിട്ടില്ല…” സിദ്ധാര്‍ത്ഥ് പറഞ്ഞു.
അതുകേട്ട് ആമിന പുഞ്ചിരിച്ചു… അവരുടെ പാരമ്പര്യത്തെ സൃഷ്ടിച്ച ആ ദൈവവും മാന്ത്രികനും വെറും കെട്ടുകഥ അല്ല എന്ന അവളുടെ സംശയം തെളിഞ്ഞ് പോലെ.
“പക്ഷേ ഒരു ദൈവവും മാന്ത്രികനും ഒന്നായി, അവരില്‍ നിന്നും ഒരു പാരമ്പര്യം എന്നു പറയുമ്പോൾ ആ പാരമ്പര്യത്തില്‍ പെട്ടവരില്‍ ഒരുപാട് പേര്‍ക്ക് ഏതെങ്കിലും തരത്തിൽ മാന്ത്രിക ശക്തി ലഭിക്കേണ്ടത് അല്ല…?” ജാസർ അവന്റെ കവിളിൽ തടവിക്കൊണ്ട് ചോദിച്ചു.
“ഒറ്റ കുഞ്ഞിന് പോലും അങ്ങനെ മാന്ത്രിക സിദ്ധികള്‍ ലഭിക്കാത്തത് കൊണ്ടാണ് ഈ കഥയ്ക്ക് പ്രസക്തി ഇല്ലെന്നും, എല്ലാം വെറും കെട്ടുകഥ മാത്രം ആണെന്നും ഞങ്ങളുടെ വംശം വിശ്വസിച്ചിരുന്നത്…” ആമിന പുഞ്ചിരിയോടെ പറഞ്ഞു.
ഞങ്ങൾ അവളെ തന്നെ നോക്കി മിണ്ടാതിരുന്നു… അവൾ കഥ തുടരട്ടെ എന്നപോലെ.
“അവസാനം എന്റെ പതിനഞ്ചാമത്തെ വയസില്‍ എന്റെ അന്ധത അകന്ന് ശരിക്കുള്ള കാഴ്ച കിട്ടിയത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്….…,
അന്നാണ് ആദ്യമായി എന്റെ വീട്ടിനടുത്തുള്ള ആ വീട് സാധാരണ വീടല്ല എന്ന സത്യം ഞാൻ കണ്ട് മനസ്സിലാക്കിയത്—
അതിനുശേഷം മനുഷ്യരെ പോലെ തോന്നിക്കുന്ന… മാന്ത്രിക ശക്തി പ്രയോഗിക്കുന്ന ശില്‍പങ്ങളെ ഞാൻ ആ വീട്ടിലും പിന്നീട് മറ്റു പല സ്ഥലങ്ങളിലും എല്ലാം ഞാൻ കാണാന്‍ തുടങ്ങിയിരുന്നു —
ആദ്യമായി ചില മനുഷ്യരുടെ ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന തേജോവലയം എനിക്ക് കാണാന്‍ കഴിഞ്ഞതും … അവർ മാന്ത്രികർ ആണെന്ന് എന്റെ തലക്കകത്ത് നിന്നും ഒരു ശബ്ദം മന്ത്രിച്ചു — പിന്നീടും പല സാഹചര്യങ്ങളിൽ ആ ശബ്ദം എനിക്ക് ചെറിയ ചില അറിവുകളേയും പകര്‍ന്നു തന്നിരുന്നു— എന്നാൽ എന്റെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആ ശബ്ദം ഉത്തരം തന്നിരുന്നില്ല…
മാന്ത്രിക ശക്തി പ്രയോഗിച്ച് അദൃശ്യമായി നില്‍ക്കുന്നവരെ പോലും എനിക്ക് കാണാന്‍ കഴിയും എന്നെനിക്ക് മനസ്സിലായി…”
അത്രയും പറഞ്ഞിട്ട് ആമിന ഞങ്ങൾ ഓരോരുടെയും മുഖത്തെ സൂക്ഷ്മമായി നിരീക്ഷിക്കും പോലെ നോക്കി.
ഞങ്ങൾ എല്ലാവരും അന്തിച്ചിരുന്നു…
അവള്‍ പറഞ്ഞത് വെച്ചു നോക്കുമ്പോള്‍ അവളുടെ മാന്ത്രിക ബോധം അവളോട് സംസാരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ബോധ്യമായി… അപ്പോ ആമിന ഒരു ഐന്ദ്രിക ആണെന്ന് തെളിഞ്ഞു… പക്ഷേ അവള്‍ക്ക് എന്തെങ്കിലും ശക്തി ഉള്ളതായി മാത്രം ഞങ്ങൾക്ക് കാണാന്‍ കഴിയാത്തത് ഞങ്ങൾ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി…
കുറെ നേരം എല്ലാവരും മൗനമായിരുന്നു.
അവസാനം അഗ്നി അവളോട് വളരെ ഗൗരവത്തിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിച്ചു, “അപ്പോ ഞങ്ങളെ നിനക്ക് ശെരിക്കും ‘പട്ടി’യെ പോലെ അല്ലല്ലോ കാണാന്‍ കഴിഞ്ഞത്….?”
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്