മാന്ത്രികലോകം 9 [Cyril] 2323

എന്നിട്ട് മെല്ലെ തിരിഞ്ഞ് ഞാൻ അമ്മുവിനെ നോക്കി….

ആ കഠാരയുടെ പിടിയില്‍ അമ്മുവിന്‍റെ പിടി മുറുകിയ നിമിഷം അവളുടെ ആത്മാവിന്‍റെ ഉള്ളില്‍ നിന്നും മാന്ത്രിക ശക്തി പുറത്തേക്ക് വ്യാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല…

അന്നേരം ആ കഠാര അവളുടെ ഹൃദയത്തിൽ നിന്നും അവളുടെ ജീവ ശക്തിയില്‍ നിന്നും ശക്തിയെ വലിച്ചെടുക്കാൻ തുടങ്ങി.

ഒരു ഞെട്ടലോടെ ഞാൻ നോക്കി നിന്നു.

അമ്മുവിന്‍റെ മുഖത്ത് പെട്ടന്ന് വേദന നിറഞ്ഞു.

ഹൃദയത്തിൽ നിന്നും ജീവ ശക്തി അധികമായി നഷ്ടമായാൽ ആ വ്യക്തിയുടെ അന്ത്യം ആയിരിക്കും സംഭവിക്കുക… അതുകൊണ്ട് ആവശ്യം വന്നാല്‍ ആ കഠാരയെ അവളുടെ കൈയിൽ നിന്നും പിരിച്ചെടുക്കാൻ ഞാൻ തയാറായി നിന്നു….

പക്ഷേ കുറച്ച് ശക്തിയെ മാത്രമാണ് ആ കഠാര അവളുടെ ഹൃദയത്തിൽ നിന്നും സ്വീകരിച്ചത്.

ഉടനെ എന്നെ പിന്നെയും ഞെട്ടിച്ച് കൊണ്ട് ആ കഠാര അമ്മുവിനെ അതിന്റെ ഉടമസ്ഥയായി സ്വീകരിച്ചു…. ഘാതകവാൾ എന്നെ സ്വീകരിച്ചത് പോലെ…

അന്നേരമാണ് അത് ഒരു ആത്മാവുള്ള ആയുധം ആണെന്നെനിക്ക് മനസ്സിലായത്…. അപ്പോഴാണ് ആ കഠാരയുടെ ആത്മാവിനെ എനിക്ക് കാണാനും കഴിഞ്ഞത്….

ഒരു നിമിഷം അമ്മുവിന്‍റെ ആത്മാവും ആ കഠാരയുടെ ആത്മാവും സൂര്യനേക്കാൾ പ്രകാശിച്ച ശേഷം പഴയ നിലയിലേക്ക് മാറി….

എനിക്ക് മാത്രമാണോ അത് കാണാന്‍ കഴിഞ്ഞത്…?

അതേ സമയമാണ് ആ രാക്ഷസന്‍ അമ്മുവിന്‍റെ അടുത്ത് എത്തിയത്… പക്ഷേ അമ്മുവിൽ ഉണ്ടായ മാറ്റങ്ങൾളെ ഒന്നും ആ രാക്ഷസന്‍ ഇതുവരെ അറിഞ്ഞിട്ടില്ല എന്നെനിക്ക് മനസിലായി.

നേരത്തേ അവൾ ഭയന്ന് വിറച്ച് നിന്നിരുന്നത് കൊണ്ട്‌ അവളെ നിസ്സാരമായി കൊല്ലാം എന്ന് ആ ശില്‍പ രാക്ഷസന്‍ കരുതിക്കാണും….

ഞാൻ മെല്ലെ അവള്‍ക്കടുത്തേക്ക് നടന്നു.

ആയുധം ഒന്നുമില്ലാതെ ആ രാക്ഷസന്‍ അമ്മുവിന്‍റെ അടുത്ത് വന്നതും… ഇളം തെന്നല്‍ ഒഴുകും പോലെ… നൃത്ത ചുവടുകൾ വയ്ക്കുന്ന ലാഘവത്തോടെ പ്രീതമായി അമ്മു ചലിച്ചു—,

പക്ഷേ അവളുടെ ചലനത്തിന് അപാര വേഗത ഉണ്ടായിരുന്നു…

എന്താണ് സംഭവിക്കുന്നതെന്ന് ആ രാക്ഷസന് മനസ്സിലാകും മുന്നേ അമ്മുവിന്‍റെ കഠാര ഘനം കുറച്ച നീളമുള്ള ഒരു വാളായി മറയുകയും, ആ വാള്‍ ആ രാക്ഷസന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തിരുന്നു….

ഒരു നിമിഷം അമ്മുവും രാക്ഷസനും സ്തംഭിച്ചു നിന്നു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.