മാന്ത്രികലോകം 9 [Cyril] 2323

ഞാൻ കൂടുതലൊന്നും ചിന്തിച്ചില്ല…. എന്റെ അരയില്‍ സൂക്ഷിച്ചിരുന്ന എന്റെ അമ്മ തന്ന കഠാര എടുത്തുകൊണ്ട് ഞാൻ അമ്മുവിനെ നോക്കി.

അവളുടെ മുഖത്ത് ഭയം നിറഞ്ഞ് നിന്നു… പക്ഷേ ഒരു കോപവും ഉണ്ടായിരുന്നു.

“അമ്മു———”

ഞാൻ ഉറക്കെ വിളിച്ചു.

അമ്മു എന്നെ നോക്കി…. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. പക്ഷേ ഭയം മാറി ക്രോധം ആ കണ്ണുകളില്‍ പടരാന്‍ തുടങ്ങിയിരിക്കുന്നു.

എന്റെ കഠാര ഞാൻ അമ്മുവിന്‍റെ ഒരു വശത്തേക്കാണ് എറിഞ്ഞത്. പക്ഷേ ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ അദ്ഭുതപ്പെടുത്തി കൊണ്ട് അമ്മുവിന്‍റെ വലതു കൈ അവളുടെ തോളിന്‍റെ അത്രയും ഉയർന്നു…. കാന്തം ഇരുമ്പിനെ ആകര്‍ഷിച്ചത് പോലെ ആ കഠാര അമ്മുവിന്‍റെ നീട്ടിയ കൈക്ക് നേരെ പാഞ്ഞ് അവളുടെ കൈയിൽ മെല്ലെ തൊട്ടു.

അമ്മു ആ കഠാരയുടെ പിടിയില്‍ മുറുക്കി പിടിച്ചു——,

അന്നേരം എന്റെ അടുത്ത് പാഞ്ഞൈത്തിയ രാക്ഷസന്റെ കൈയിൽ ഘാതകവാൾ പോലത്തെ ഒരു വാള്‍ പ്രത്യക്ഷപ്പെട്ടു…. പക്ഷേ ഈ വാള്‍ ശക്തി കുറഞ്ഞ ദൈവങ്ങളുടെ പ്രധാന ആയുധം അല്ലായിരുന്നു…

സംശയത്തോടെ അതിലേക്ക് ഞാൻ സൂക്ഷിച്ച് നോക്കി… എന്റെ ആത്മീയ ശക്തി പ്രയോഗിച്ച് അതിനെ ഞാൻ സ്പര്‍ശിക്കുക പോലും ചെയ്തു….

ദൈവങ്ങളുടെ വാളിന്റെ മാതൃകാരൂപത്തിൽ സൃഷ്ടിക്കപ്പെട്ട അതേ ഗുണങ്ങളുള്ള വാള്‍ ആയിരുന്നു അത്.

എനിക്ക് ആ ശില്‍പ്പത്തോട് അടങ്ങാത്ത കോപവും ആ ദുഷ്ട ദൈവങ്ങളോട് അടങ്ങാത്ത വെറുപ്പും തോന്നി.

ആ വാള്‍ ഉപയോഗിച്ച് ആ രാക്ഷകന്‍ എന്നെ വെട്ടാൻ ഓങ്ങി…. പക്ഷേ ഞാൻ അതങ്ങാതെ നിന്നു… എന്റെ ഘാതകവാൾ എന്റെ കൈയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമായി….

ഉടനെ ആ രാക്ഷസന്‍ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് എന്റെ കഴുത്തില്‍ വെട്ടി…

പക്ഷേ എന്റെ കഴുത്തില്‍ വെട്ടിയ ആ വാള്‍, ഉരുക്കിൽ പതിച്ച ചുള്ളിക്കമ്പ് പോലെ എന്റെ തൊലിന് പോലും പോറൽ ഏല്‍പ്പിക്കാതെ ആ രാക്ഷസന്റെ കൈയിൽ നിന്നും തെറിച്ചു പോയി…

തെറിച്ചു പോയ വാളിനെയും എന്നെയും ആ രാക്ഷസന്‍ മാറിമാറി നോക്കി….. അതിന്റെ മുഖത്ത് പെട്ടന്ന് ഭയം പടര്‍ന്ന് പിടിച്ചു…

“ഇത് സാധ്യമല്ല….” ആ ശില്‍പ രാക്ഷസന്‍ പേടിയോടെ പറഞ്ഞു. “ഒരിക്കലും സാധ്യമ——”

പക്ഷേ അപ്പോഴേക്കും എന്റെ വെറും കൈ ആ രാക്ഷസന്റെ നെഞ്ചും തുളച്ച് അതിന്റെ ഹൃദയത്തെ പറിച്ചെടുത്ത് ഞെരിച്ചുടച്ച് കഴിഞ്ഞിരുന്നു…

ആ ശില്‍പം ഉടനെ അലിഞ്ഞ് അപ്രത്യക്ഷമായി.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.