അതോടെ അവരുടെ അദൃശ്യമായ അവസ്ഥയില്‍ നിന്നും ആ രണ്ട് രാക്ഷസരും ഫ്രെന്നിന്റെ കാഴ്ചയ്ക്ക് തെളിഞ്ഞു.
ഒരു സെക്കന്റ് പോലും ആ രാക്ഷസർ കളഞ്ഞില്ല… ഒരെണ്ണം അവന്റെ നേര്‍ക്കും മറ്റൊന്ന് എന്റെ നേര്‍ക്കും പാഞ്ഞ് വന്നു.
പേടിച്ച് കരയാന്‍ പോലും കഴിയാതെ ഞാൻ വിറങ്ങലിച്ച് നിന്നു.
പക്ഷേ അവസാനം എന്റെ വായിൽ നിന്നും ഒരു നിലവിളി ഉയർന്നു.
***************
ഫ്രൻഷെർ
അവസാനം വെറും രണ്ട് ശില്‍പങ്ങള്‍ മാത്രം ബാക്കി എന്ന് മനസ്സിലായി… പക്ഷേ മറ്റുള്ള മൂന്നെണ്ണം ഒരുമിച്ച് എന്റെ നേര്‍ക്ക് വന്നത് പോലെ ഇത് രണ്ടും വന്നില്ല…
ഈ രണ്ട് ശില്‍പങ്ങളും എന്റെ രണ്ട് വശത്തായി കുറച്ച് ദൂരെയാണ് നിന്നിരുന്നത്.
പെട്ടന്നു അത് രണ്ടും ഉറക്കെ അലറി എന്നിട്ട് ആ രണ്ട് ശില്‍പങ്ങളും എന്റെ കാഴ്ചയ്ക്കും ദൃശ്യമായി…
വജ്രാക്ഷസനേയും യക്ഷ മനുഷ്യനേയും ഒറ്റ ശരീരത്തിൽ സൃഷ്ടിച്ചത് പോലത്തെ ശരീരം ആയിരുന്നു ആ രാക്ഷസർക്ക്.
ശില്‍പ്പി ഒരിക്കലും ഇങ്ങനത്തെ ശില്‍പങ്ങളെ സൃഷ്ടിക്കില്ല… എന്റെ മനസ് മന്ത്രിച്ചു.
അഞ്ച് ശില്‍പങ്ങളെ നശിപ്പിക്കാന്‍ കഴിഞ്ഞ എനിക്ക് ഈ രണ്ട് ശില്‍പങ്ങള്‍ ഒന്നുമല്ല…. എന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു…
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ശില്‍പം അമ്മുവിന്‍റെ നേര്‍ക്കാണ് പാഞ്ഞു പോയത്…. രണ്ടാമത്തെ ശില്‍പം എന്റെ നേര്‍ക്കും….
എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല, എന്റെ അമ്മ എനിക്ക് സമ്മാനിച്ച കഠാര എന്റെ മനസില്‍ തെളിഞ്ഞു വന്നു… ഒപ്പം എന്റെ അമ്മ പറഞ്ഞ വാക്കുകളും———,
“ഈ കഠാരയുടെ യഥാര്‍ത്ഥ അവകാശി നിന്റെ മുന്നില്‍ വരും, ഫ്രെൻ. അന്നേരം ഈ കഠാര നി അവളെ ഏല്‍പ്പിക്കണം…”
ഇത് ആദ്യത്തെ തവണ ഒന്നുമല്ല ഇങ്ങനത്തെ ചിന്ത എന്റെ മനസില്‍ കടന്നുവന്നത് … അമ്മുവിനെ കണ്ട ശേഷം പലവട്ടം ആ ചിന്തകൾ എന്റെ മനസില്‍ വന്നിരുന്നു. എന്റെ അരപ്പട്ടയിൽ വെച്ചിരുന്ന ആ കഠാരയിൽ അമ്മു പലവട്ടം പ്രതീക്ഷയോടെ നോക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു…..
ബീച്ചിൽ വെച്ച് അമ്മു സാഷയുടെ അടുത്ത് വന്നിരുന്ന സമയത്താണ് ആദ്യമായി, എന്റെ അമ്മ എനിക്ക് തന്ന കഠാര എന്റെ മനസില്‍ തെളിഞ്ഞതും അമ്മയുടെ വാക്കുകള്‍ ഞാൻ ഓര്‍ത്തതും.
ആ രാക്ഷസന്‍ ഓടി അമ്മുവിന്‍റെ അടുത്ത് ഏത്താറായിരുന്നു….
പെട്ടന്ന് ശില്‍പ്പിയുടെ ഘാതകവാളിന് ഞാൻ അനുവാദം കൊടുത്തതും ശില്‍പ്പിയുടെ വാള്‍ എന്റെ കൈയില്‍നിന്നും അപ്രത്യക്ഷമായി.
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്