മാന്ത്രികലോകം 9 [Cyril] 2323

ഉടനെ അവന്റെ കൈകളില്‍ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള കൊഴുത്ത ദ്രാവക അഗ്നി രണ്ട് വാളിന്റെ ഉള്ളിലേക്കും ഒഴുകി നിറഞ്ഞു….. ആ ദ്രാവക അഗ്നിക്ക് വെറും സ്വര്‍ണ്ണ നിറം മാത്രം ആയിരുന്നില്ല…. ഒരു നേരിയ പച്ച നിറത്തിന്റെ ലാഞ്ചനയും അതിന് ഉണ്ടായിരുന്നു…

ശേഷം അവന്റെ കൈയിൽ നിന്നും വെള്ളയും നീലയും കലര്‍ന്ന അഗ്നിയും രണ്ട് വാളിന്റെയും പുറം ഭാഗത്ത് ആളിപ്പടർന്നു.

ഞാൻ വെറും ഒരുതവണ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ടാണ് അവന്‍ നിലത്തു നിന്നും ഒരു ശില്‍പത്തിന്‍റെ നേര്‍ക്ക് കുതിച്ചുയർന്നത്…. ഒരു വാളിനെ അവന്‍ ആ ശില്‍പ്പത്തിന് നേര്‍ക്കു പായിച്ച അതേ സമയം തന്നെ മറ്റൊരു വാളിനെ അവന്‍ രണ്ടാമത്തെ ശില്‍പ വ്യാളിയുടെ നേര്‍ക്കും എറിഞ്ഞ് കഴിഞ്ഞിരുന്നു….

ആ ശില്‍പങ്ങളെ അവന് കാണാന്‍ കഴിഞ്ഞില്ലെങ്കിലും അവന്‍ കൃത്യമായി തന്നെ അത് രണ്ടിനെയും തുല്യതയോടെ ആക്രമിച്ചു.

എന്റെ കര്‍ണപടം പൊട്ടുന്ന തരത്തിലുള്ള രണ്ട് അലര്‍ച്ചയാണ് ഒരേ സമയത്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്നത്…

അതേസമയം ആ ശില്‍പങ്ങളെ ആവരണം ചെയ്തിരുന്ന ആ കറുത്ത പ്രകാശ ശക്തി അപ്രത്യക്ഷമായി.

ഉടനെ ഫ്രെൻ ചിരിച്ചത് ഞാൻ കേട്ടു. ആ രണ്ട് പക്ഷികളെ ഇപ്പോൾ ഫ്രെന്നിനും കാണാന്‍ കഴിയുന്നുവെന്നെനിക്ക് മനസിലായി.

ഫ്രെൻ ആ പക്ഷികളെ പിന്നെയും ആക്രമിക്കാൻ നിന്നില്ല. കാരണം ആദ്യത്തെ ആക്രമണത്തില്‍ തന്നെ ഫ്രെന്നിന്റെ രണ്ട് വാളുകളും ആ പക്ഷികളുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചു കയറിയത്. ആ വ്യാളികൾ പ്രത്യക്ഷപ്പെട്ട ക്ഷണനേരം കൊണ്ടുതന്നെ അത് രണ്ടും കത്തിയെരിഞ്ഞ് പ്രകൃതിയില്‍ ലയിച്ച് ചേരുകയാണ് ചെയ്തത്.

ശേഷം അവന്‍ വെറുതെ നിന്ന് സമയം കളഞ്ഞില്ല….

നേരത്തെ ഫ്രെൻ എറിഞ്ഞ വാള്‍ പിന്നെയും അവന്റെ കൈയിൽ പ്രത്യക്ഷപ്പെട്ടു.

പിന്നേ നടന്നത് എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല…

മിന്നല്‍പ്പിണര്‍ പോലെ മിന്നി മിന്നി അങ്ങിങ്ങായി പ്രത്യക്ഷപ്പെടും പോലെയായിരുന്നു അവന്റെ വേഗത…

അവന്റെ വാള്‍ കൊണ്ട്‌ ആദ്യം ഒരു മൃഗം… പിന്നെ ഒരു രാക്ഷസന്‍… പിന്നേ രണ്ടാമത്തെ മൃഗം — അങ്ങനെ മൂന്നെണ്ണത്തിന്‍റെ ഹൃദയത്തെ കൂടി ഫ്രെൻ കണിക നേരം കൊണ്ടാണ് തകര്‍ത്തത്.

ആ മൂന്നും കത്തിയെരിഞ്ഞ് അന്തരീക്ഷത്തില്‍ തന്നെ അലിഞ്ഞു ചേർന്നു.

അവസാനമായി രണ്ട് രാക്ഷസർ മാത്രം ബാക്കിയായി… അവരുടെ മണ്ടത്തരം അപ്പോഴാണ് ആ ശില്‍പങ്ങള്‍ക്ക് മനസ്സിലായത്…

അവരെ കാണാന്‍ പോലും കഴിയാത്ത ആ മാന്ത്രികന്‍ ഇത്ര നിസ്സാരമായി അഞ്ച് മാന്ത്രിക ശില്‍പങ്ങളെ വെറും പത്തു സെക്കന്റ് കൊണ്ടാണ് നശിപ്പിച്ച് കളഞ്ഞത്….

ഫ്രെന്നിനെ അവർക്ക് കൊല്ലാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ആ രണ്ട് രാക്ഷസരും ദേഷ്യത്തില്‍ അലറി… അന്നേരം അവരുടെ ദേഹത്ത് ഉണ്ടായിരുന്ന ആ കറുത്ത പ്രകാശം പെട്ടന്ന് അപ്രത്യക്ഷമായി.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.