ഞങ്ങൾ രക്ഷപ്പെടാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കിയത് കൊണ്ടാവും ആ ഏഴു ശില്‍പങ്ങളും മിന്നല്‍ വേഗത്തിൽ ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കാൻ തുടങ്ങിയത്…
“ഫ്രെൻ….”
ഞാൻ പേടിച്ച് ഉറക്കെ വിളിച്ചു.
ഉടനെ അവനെന്നെ വലിച്ച് അവന്റെ പിന്നിലേക്ക് ശക്തിയോടെ തള്ളി… അവന്റെ പിന്നിലായി കുറച്ച് മാറി ഞാൻ കട്ടിയില്ലാത്ത ഇളകിയ മണ്ണില്‍ അടിതെറ്റി വീണു.
“അപ്പോ എന്റെ ഊഹം തെറ്റിയില്ല… അവിടെ ശൂന്യത ഒന്നുമല്ല… എനിക്ക് കാണാന്‍ കഴിയാത്ത ശില്‍പങ്ങള്‍ അവിടെ ഉണ്ടായിരുന്നു അല്ലേ…!” ഫ്രെൻ ആരോടെന്നില്ലാതെ പറഞ്ഞു.
ആകാശത്ത് നിന്നും ആ രണ്ട് വ്യാളികളും ഞങ്ങൾക്ക് കുറച്ച് മുകളിലായി എത്തിക്കഴിഞ്ഞിരുന്നു.
പെട്ടന്ന് ഒരു വാള്‍ അവന്റെ വലത് കൈയിൽ പ്രത്യക്ഷപ്പെട്ടു…
അത് തന്നെയാവും സാഷ എന്നോട് പറഞ്ഞിരുന്ന ഘാതകവാൾ എന്ന് ഞാൻ ഊഹിച്ചു.
ഒരു സെക്കന്റ് ആരെയോ സ്മരിക്കുന്നത് പോലെ ഫ്രെൻ അനങ്ങാതെ നിന്നു… അവന്‍ പ്രാര്‍ത്ഥിക്കുകയാണോ…? എനിക്ക് സംശയമായി.
പക്ഷേ ഫ്രെൻ അവന്റെ ഇടത് കൈ ഉയർത്തിയതും പെട്ടന്നു മറ്റൊരു വാളും കൂടി അവന്റെ ഇടത് കൈയിലും പ്രത്യക്ഷപ്പെടു…
ഞാൻ ഞെട്ടി… ഒരേ പോലുള്ള വാളുകൾ ആയിരുന്നു അത് രണ്ടും.
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്റെ ഇടത് കൈയിലുള്ള വാള്‍ എന്തോ തമാശ കേട്ടത് പോലെ ചിരിച്ചു….
“ഹാ ഹാ…. ശില്‍പ്പി അവിടെ റാലേനുമായി ചെറിയൊരു പരിശീലനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് എന്നെ നി ശില്‍പ്പിയുടെ കൈയിൽ നിന്നും വാങ്ങിച്ചു പിടിച്ചത്…”
ആ വാള്‍ ഇപ്പോൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
എന്നിട്ട് ആ വാള്‍ പിന്നെയും പറഞ്ഞും, “ശില്‍പ്പി അവിടെ വെറും കൈയും ഉയർത്തി പിടിച്ചുകൊണ്ട് വായും പൊളിച്ച് നില്ക്കുന്നുണ്ട്…. അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ ആദ്യമായി ശില്‍പ്പി വാ പൊളിച്ച് നില്‍ക്കുന്നതും എനിക്ക് കാണാന്‍ കഴിഞ്ഞു…”
അതും പറഞ്ഞ് ആ വാള്‍ പിന്നെയും പൊട്ടിച്ചിരിച്ചു.
ഫ്രെന്നിന്റെ ചുണ്ടില്‍ ചെറിയൊരു ചിരി ഊറി വന്നു.
പക്ഷേ ഉടനെ അവന്റെ ശ്രദ്ധ ആകാശത്തേക്ക് തിരിഞ്ഞു… പറന്ന് വന്ന ആ ശില്‍പ പക്ഷികള്‍ക്ക് നേരെ…
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്