മാന്ത്രികലോകം 9 [Cyril] 2323

അതിന്റെ അകത്തേക്കാണോ പോകേണ്ടത്..? ചെറിയൊരു നടുക്കം എന്റെ ഉള്ളില്‍ ജനിച്ചു… എന്നെയും അറിയാതെ ഫ്രെന്നിന്റെ കൈയിൽ ഞാൻ മുറുകെ പിടിച്ചു.

പക്ഷേ ഫ്രെന്നിന്റെ നോട്ടം ആ ഗുഹാമുഖത്ത് ആയിരുന്നില്ല…. അവന്റെ നോട്ടം തറഞ്ഞ് നിന്നിരുന്ന ഭാഗത്തേക്ക് എന്റെ കാഴ്ചയും ഇരുപത്തിയഞ്ച് മീറ്റർ അകലെ സഞ്ചരിച്ചു….

അവിടെ പതിനെട്ട് അടി വീതം ഉയരമുള്ള ആറ് ഭീമന്‍ പളിങ്ക് കല്ലുകളാൽ ചുറ്റി വളയപ്പെട്ടിരുന്ന ഒരു പ്രദേശത്താണ് അവന്‍ നോക്കി നിന്നിരുന്നത്.

അലസമായി നോക്കിയാല്‍ അതിന്റെ ഉള്ളില്‍ ഒന്നും ഇല്ലാത്തത് പോലെ തോന്നിക്കും. പക്ഷേ അവിടെ എന്തോ ഉള്ളത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്…

ഏകാഗ്രതയോടെ ഞാൻ ആ ഭീമന്‍ പളിങ്ക് കല്ലിന്റെ ഉള്ളിലേക്ക് സൂക്ഷിച്ച് നോക്കി —, ഒപ്പം എന്റെ ഉള്ളിലും എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടൊ എന്നും ശ്രദ്ധിച്ചു.

ഫ്രെന്നിന്റെ സംശയം ശെരിയായിരുന്നു….. എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മാത്രമാണ് എനിക്കത് അറിയാൻ കഴിഞ്ഞത്….,

എന്റെ ഉള്ളില്‍ എവിടെ നിന്നോ ഒരു ഊര്‍ജ്ജം എന്റെ തലച്ചോറിലും കണ്ണുകളിലും ഹൃദയത്തിലും പടർന്നു പിടിച്ചു…. എന്റെ കണ്ണിന്റെ കാഴ്ചയ്ക്കൊപ്പം എന്റെ കണ്ണില്‍ നിന്നും ഏതോ അദൃശ്യമായ ഒരു ശക്തി പുറത്തേക്ക്‌ വ്യാപിച്ച് ആ ഭീമന്‍ പളിങ്ക് കല്ലുകളെ ആവരണം ചെയ്തു.

ആദ്യം നിഴലുകള്‍ പോലെ ഏതോ കാണാന്‍ കഴിഞ്ഞു. പിന്നെ അത് എന്റെ കാഴ്ചയ്ക്ക് നല്ലതുപോലെ തെളിഞ്ഞ് വന്നു…,

ഒന്‍പത് അടിയിലധികം ഉയരമുള്ള മനുഷ്യ—— അല്ല മനുഷ്യര്‍ അല്ല, ക്രൂര മുഖ ഭാവമുള്ള രാക്ഷസർ ആണ്… പിന്നെയുള്ളത് ഇതുവരെ ഞാൻ കണ്ടിട്ട് പോലുമില്ലാത്ത വര്‍ഗ്ഗത്തിൽ പെട്ട ഭയാനകമായ പക്ഷികളും മൃഗങ്ങളും ആയിരുന്നു…..

അതെല്ലാം ശില്‍പങ്ങള്‍ ആയിരുന്നു… പക്ഷേ എല്ലാ ശില്‍പങ്ങളേയും തിളക്കമുള്ള കറുത്ത പ്രകാശം പോലെ എന്തോ പൊതിഞ്ഞിരുന്നു. ആകെ ഏഴു ശില്‍പങ്ങളാണ് അവിടെ ഉണ്ടായിരുന്നു.

പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ആ ശില്‍പങ്ങളെ ചുറ്റപ്പെട്ടിരുന്ന എല്ലാ പളിങ്ക് കല്ലുകളും അപ്രത്യക്ഷമായി. ഉടനെ ആ ഏഴു ശില്‍പങ്ങളും ഒരേ സമയം ഞങ്ങൾക്ക് നേരെ തിരിഞ്ഞു…. ശില്‍പ പക്ഷികള്‍ ആകാശത്തേക്ക് കുതിച്ചുയർന്നു… രാക്ഷസരും മൃഗങ്ങളും ഞങ്ങൾക്ക് നേരെ മെല്ലെ നടന്നുവരാൻ തുടങ്ങി…

ഞാൻ പേടിച്ച് വിറച്ച് ഫ്രെന്നിനെയും പിടിച്ച് വലിച്ചുകൊണ്ട് പിന്നോട്ട് ചുവട് വെച്ചു നീങ്ങാന്‍ തുടങ്ങി. പക്ഷേ ഫ്രെൻ എന്റെ പിടിച്ചുനിർത്തി.

“അമ്മു…” ഫ്രെൻ ധൃതിയില്‍ വിളിച്ചു. “എന്താണ് നി കണ്ടത്…? അവിടെ ശൂന്യത അല്ല അവിടെ എന്തോ ഉണ്ട് അല്ലേ..? ഏഴെണ്ണം…. അത് ചലിക്കുന്നത് എന്റെ ശക്തിക്ക് അനുഭവപ്പെടുന്നുണ്ട്…. ആദ്യമായിട്ടാണ് അത് അടങ്ങുന്നത് എനിക്ക് അനുഭവപ്പെട്ടത്…”

“അത് ശില്‍പങ്ങള്‍ ആണ്, ഫ്രെൻ… ഒന്‍പത് അടി ഉയരമുള്ള ഏഴു ശില്‍പങ്ങള്‍. മൂന്ന് രാക്ഷസരും… പിന്നേ പകുതി സിംഹത്തെയും പകുതി കഴുത്തപുലിയെയും ഒട്ടിച്ചു വെച്ചത് പോലത്തെ രണ്ട് മൃഗങ്ങളും… അടുത്തത് ഡ്രാഗൺ പോലത്തെ രണ്ട് പക്ഷികളും. എന്റെ ഏതോ ശക്തി ആ പളിങ്ക് കല്ലുകളെ പൊതിഞ്ഞതും ആ കല്ലുകൾ അപ്രത്യക്ഷമായി.. ഉടനെ ആ ശില്‍പങ്ങള്‍ നമുക്ക് നേരേ തിരിഞ്ഞു… അതെല്ലാം നമ്മെ കണ്ടു… അവ നമ്മെ ആക്രമിക്കാൻ വരുന്നു… ഇവിടെ നമുക്ക് നില്‍ക്കേണ്ട…. പെട്ടന്ന് നമുക്ക് പോകാം ഫ്രെൻ….” വിറച്ചു കൊണ്ടാണ് ഞാൻ പറഞ്ഞത്.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.