മാന്ത്രികലോകം 9 [Cyril] 2323

അമ്മു

സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ജീവിതം ആയിരുന്നു എന്റേത്.

എനിക്ക് മാത്രം കാണാനും അനുഭവപ്പെടാനും കഴിയുന്ന അസ്വാഭാവികമായ ജീവിത ശൈലി ആയിരുന്നു എന്റെ ജീവിതം എന്നുവേണം പറയാൻ…

എനിക്ക് മാത്രം കാണാന്‍ കഴിയുന്ന പലതിനെയും കുറിച്ച് കൂട്ടുകാരിക്കളോട് ആദ്യമൊക്കെ പറഞ്ഞിരുന്നു… പക്ഷേ ആരും വിശ്വസിച്ചിരുന്നില്ല… അവസാനം എന്റെ രണ്ട് ഉറ്റ സുഹൃത്തുക്കൾ മാത്രം എന്തുകൊണ്ടോ എന്നെ വിശ്വസിക്കാൻ തുടങ്ങി.

പിന്നേ എന്റെ സ്വകാര്യം പറച്ചില്‍ അവരില്‍ മാത്രമായി ഒതുങ്ങി.

അവസാനം വർഷങ്ങൾക്ക് ശേഷം എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്നപോലെ ഫ്രെന്നും കൂട്ടരേയും കാണാനിടയായി.

മാന്ത്രികരും ശില്‍പങ്ങളും മറ്റനേകം മാന്ത്രിക ജീവികളും മനുഷ്യരുടെ ലോകത്ത് ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്… പക്ഷേ മറ്റനേകം ലോകങ്ങള്‍ ഉണ്ടെന്ന് അവരില്‍ നിന്നും ഞാൻ കേട്ടതും ഇത്രയും കാലം ഞാൻ ജീവിച്ചിരുന്നത് ഒരു ചെറിയ കൂട്ടില്‍ ആയിരുന്നു എന്നെനിക്ക് ബോധ്യപ്പെട്ടു.

സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് അവർ എനിക്ക് അറിവായി പകര്‍ന്നു തന്നത്.

അവസാനം സാഷയെ പോലെ, ഹെമീറയെ പോലെ, ഫ്രേയ ഈഫിയ എന്നിവരെ പോലെ ഞാനും ഒരു ഐന്ദ്രിക ആണെന്ന് അറിഞ്ഞപ്പോള്‍ അല്‍ഭുതവും സന്തോഷവും തോന്നി.

എന്തുകൊണ്ടാണെന്ന് അറിയില്ല ഫ്രെന്നിനെ കണ്ടത് മുതലേ അവനോട് ചെന്ന് സംസാരിക്കണം എന്ന ചിന്ത എന്റെ മനസില്‍ നിന്നും വിട്ടു മാറുന്നില്ലായിരുന്നു.

അവന്റെ അരയില്‍ എപ്പോഴും കാണാന്‍ കഴിയുന്ന ആ കഠാരയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു… അതിനെ ഒന്ന് തേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാൻ ആശിച്ചു.

അവന്റെ അമ്മ അവന് സമ്മാനിച്ച കഠാര എന്നാണ് സാഷ എന്നോട് പറഞ്ഞത്. അതിന്‌ എന്തെങ്കിലും ശക്തി ഉള്ളതായി ആരും ഇതുവരെ കണ്ടിട്ടില്ല എന്നാണ് ഫ്രേയ പറഞ്ഞത്.

പെട്ടന്ന് എന്റെ ചിന്ത എന്നിലേക്ക് തന്നെ തിരിഞ്ഞു…

എന്റെ മാന്ത്രിക ശക്തി എന്റെ ആത്മാവില്‍ നിന്നും പുറത്തേക്ക് എന്റെ ശരീരത്തിലും മനസ്സിലും വ്യാപിക്കുന്നില്ല എന്ന് ഫ്രെൻ പറഞ്ഞപ്പോൾ എന്റെ നിരാശ അത്ര വലുതായിരുന്നു.

അതിന്റെ കാരണം എന്താണെന്ന് അറിയണം എന്നെനിക്കുണ്ട് … പക്ഷേ മറ്റൊരാള്‍ എന്റെ ആത്മാവിനെ സ്പര്‍ശിക്കും എന്ന ചിന്ത എന്നില്‍ ഭയം ജനിപ്പിച്ചു…. അതുകൊണ്ടാണ് ഫ്രെൻ എന്റെ ആത്മാവിനെ സ്പര്‍ശിക്കുന്ന കാര്യം പറഞ്ഞപ്പോ ഞാൻ വിസമ്മതിച്ചത്.

എന്റെ ആത്മാവിനെ സ്പര്‍ശിച്ചാൽ എന്റെ മനസ്സിനെ മുഴുവനായി വായിക്കാൻ കഴിയുകയും കഴിയാതിരിക്കാനും സാധ്യത ഉണ്ടെന്ന കാര്യം മറ്റുള്ളവർ പറഞ്ഞത് കേട്ടപ്പോ, ആദ്യം മുതലേ എനിക്ക് ഇവർ എല്ലാവരോടും ഒരു അടുപ്പവും വിശ്വാസവും തോന്നിയിരുന്നു വെങ്കിലും… എന്റെ ആത്മാവിനെ സ്പര്‍ശിക്കാൻ മാത്രം ആരെയും അനുവദിക്കരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.