മാന്ത്രികലോകം 9 [Cyril] 2322

അവന്‍ പലപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഞങ്ങൾക്ക് പൂര്‍ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം… മാന്ത്രിക ശക്തിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നവർക്ക് മാത്രമേ അവരവരുടെ ശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

അക്കാര്യത്തിൽ ഫ്രെന്നിനെ കടത്തിവെട്ടാൻ ശിബിരത്തിൽ ആരും തന്നെയില്ല… ഞങ്ങളുടെ അധ്യാപകര്‍ക്ക് പോലും കഴിയില്ല എന്നാണ് സുല്‍ത്താന്‍ പോലും വിശ്വസിക്കുന്നത്.

ഇപ്പോൾ അവന്‍ കണ്ണുമടച്ച് ശെരിക്കും എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും ഒരുപിടി കിട്ടാത്ത പോലെ പരസ്പ്പരം നോക്കി…

കണ്ണടച്ചിരിക്കുന്ന അവനെ ഒരു നിമിഷം ആമിന സൂക്ഷിച്ചു നോക്കിയിട്ട് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാനായി ഞങ്ങളെ നോക്കി.

പെട്ടന്ന് ഫ്രെൻ കണ്ണുതുറന്നു…

“ഞാൻ പോകുന്നു പക്ഷേ ഉടനെ തിരിച്ചുവരും….” അതും പറഞ്ഞ് ഞങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും ചോദിക്കും മുന്നേ നൊടിയിട കൊണ്ടവൻ അപ്രത്യക്ഷനായി.

ആമിന ശ്വാസം ഒന്ന് വലിച്ചെടുത്തു… കുറച്ച് നേരം ഫ്രെൻ ഇരുന്നിരുന്ന സ്ഥലത്ത് തന്നെ എന്തോ മനസ്സിലാവാത്ത പോലെ അവള്‍ ഉറ്റുനോക്കിയിരുന്നു… എന്നിട്ട് മെല്ലെ തല തിരിച്ച് ആമിന ഞങ്ങളെ നോക്കി.

“എനിക്ക് അവനെക്കുറിച്ച് ഒരുപാട്‌ കാര്യങ്ങള്‍ വ്യക്തമല്ല…” ആമിന പറഞ്ഞു.

“ഞങ്ങൾക്കും അവനെ കുറിച്ച് ഒരുപാട്‌ കാര്യങ്ങൾ വ്യക്തമല്ല ആമിന….! അതുകൊണ്ട് തല്‍കാലം നമുക്കവനെ ഒരു ചര്‍ച്ചാവിഷയം ആക്കേണ്ട. ആദ്യം നി നിന്നെ കുറിച്ച് പറയ്, ഞങ്ങൾ കേള്‍ക്കട്ടെ…” സുല്‍ത്താന്‍ ദൃഢമായി പറഞ്ഞു.

സുല്‍ത്താനെ നോക്കി ആമിന മുഖം ചുളിച്ചെങ്കിലും അവള്‍ സംസാരിച്ചു തുടങ്ങി……,,

“എന്റെ ആറാമത്തെ വയസ് മുതലാണ് എന്നെ ചുറ്റി എന്തെല്ലാമോ സംഭവിക്കുന്നു എന്ന തോന്നല്‍ എനിക്ക് ഉണ്ടായത്… നന്നായി മങ്ങിയ, വ്യക്തം അല്ലാത്ത വ്യത്യസ്ത്ത രൂപങ്ങളെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞത് പോലെ എനിക്ക് തോന്നുമായിരുന്നു. വെറും തോന്നലുകള്‍ എന്നാണ് ഞാന്‍ കരുതിയത്.

ഇത് തുടർന്നു.. അതുകൊണ്ട് അതിനെക്കുറിച്ച് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു…. ആദ്യം അവർ ചെറുതായി ഞെട്ടി, പിന്നെ അവരെന്നെ അദ്ഭുതത്തോടെ നോക്കി…

അവർ എന്തോ എന്നില്‍നിന്നും മറയ്ക്കുന്നു എന്നെനിക്ക് തോന്നി.

പക്ഷേ അവസാനം അതെല്ലാം എന്റെ തോന്നലുകള്‍ എന്നും പറഞ്ഞ്‌ അവരത് ചിരിച്ച് തള്ളുകയാണ് ചെയ്തത്….

ഓരോ വര്‍ഷം കഴിയുന്തോറും ഞാൻ കുറച്ചുകൂടെ വ്യക്തമായി എന്തെല്ലാമോ കാണാന്‍ തുടങ്ങിയിരുന്നു… അവസാനം എന്റെ അച്ഛനും അമ്മയും ഞാൻ പറയുന്നത് വിശ്വസിക്കാനും തുടങ്ങി.

എല്ലാ വര്‍ഷവും സ്കൂൾ അടച്ച ശേഷം ഞാൻ എന്റെ മുത്തശ്ശിയുടെ വീട്ടില്‍ ഒരുമാസം നില്‍ക്കുന്നത് പതിവായിരുന്നു. എന്റെ പന്ത്രണ്ടാമത്തെ വയസ് കഴിഞ്ഞ് സ്കൂൾ അവധിക്ക് പതിവുപോലെ എന്റെ അച്ഛനുമമ്മയും എന്നെ മുത്തശ്ശിയുടെ വീട്ടില്‍ കൊണ്ടാക്കി.

അപ്പോ മുത്തശ്ശി ഒരു ദിവസം എന്നോട് പറഞ്ഞ കഥയാണ് : ഹിഷേനി എന്ന ദൈവം കീസിം ദയാക് എന്ന മാന്ത്രികനെ സ്വീകരിച്ചു… അവര്‍ക്ക് ജനിച്ച കുഞ്ഞില്‍ നിന്നും ആരംഭിച്ചതാണ് ഞങ്ങളുടെ പാരമ്പര്യം എന്ന്. പക്ഷേ അതെല്ലാം വെറും കെട്ടുകഥ എന്നും.. അതിനെ ആരും കാര്യമായി എടുക്കുകയും ചെയ്തിരുന്നില്ല എന്നും മുത്തശ്ശി പറഞ്ഞു…

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.