മാന്ത്രികലോകം 9 [Cyril] 2323

‘അപ്പോ എനിക്ക് മാത്രമാണോ ഈ വ്യത്യസ്ത നിറങ്ങളെ കാണാന്‍ കഴിയുന്നത്…?’

‘മാന്ത്രികർക്കും ദൈവങ്ങള്‍ക്ക് പോലും നി പറയുന്ന മനസ്സിലുള്ള ഈ നിറ ശക്തികളെ കാണാന്‍ കഴിയാറില്ല… അതുകൊണ്ടാണ് ഫ്രെൻ, നിന്നെ എനിക്കു പോലും മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് ഞാൻ പറയാനുള്ള കാരണം…’ എന്റെ മാന്ത്രികബോധം പറഞ്ഞു.

‘നി ആരാണെന്ന സത്യം എന്നോട് പറഞ്ഞ ശേഷം മാത്രം ഇനി നീ എന്നോട് സംസാരിച്ചാൽ മതി…’ ഞാൻ എന്റെ മാന്ത്രിക ബോധത്തോട് പറഞ്ഞു.

“ഫ്രെൻ…?” അമ്മു എന്റെ കൈയിൽ തട്ടി വിളിച്ചു.

ഞാൻ പെട്ടന്ന് കണ്ണുതുറന്ന് അവളെ നോക്കി.

“അപ്പോ, ഫ്രെൻ, നിനക്ക് മാത്രമാണോ ആ നിറങ്ങളെ കാണാന്‍ കഴിയുന്നത്….?”

അറിയില്ല എന്ന് ഞാൻ ചുമല്‍ കുലുക്കി.

“എന്നാൽ നിറങ്ങളുടെ കാര്യം പോട്ടെ…. എന്റെ സഹായം നിനക്ക് വേണമെന്ന് പറഞ്ഞല്ലോ… എന്ത് സഹായമാണ് നിനക്ക് വേണ്ടത്…?”

“ഞാൻ നിന്നെ ഒരു സ്ഥലത്ത് കൊണ്ടുപോകാം… അവിടെ നിനക്കെന്ത് കാണാന്‍ കഴിയുന്നു എന്നെനിക്ക് അറിയണം…”

ഞാൻ പറഞ്ഞതിനോട് സമ്മതിക്കണോ വേണ്ടയോ എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ അമ്മു കുറേനേരം എന്നെ നോക്കിയിരുന്നു…

അവസാനം ഒരു തീരുമാനത്തില്‍ എത്തിയത് പോലെ അവൾ ചോദിച്ചു, “നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്…? അഗ്നി യാത്ര ചെയ്താണോ നമ്മൾ പോകുന്നത്…?”

“ഒരു മല പ്രദേശത്താണ് നമ്മൾ പോകുന്നത്. പക്ഷേ അഗ്നി യാത്ര ചെയ്തല്ല നമ്മൾ പോകുന്നത് അമ്മു…”

അത് പറഞ്ഞിട്ട് എഴുനേറ്റ് നിന്നുകൊണ്ട് അമ്മുവിന്‍റെ നേര്‍ക്ക് ഞാൻ കൈ നീട്ടി. ഇത്തവണ അവള്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ഒരു പുഞ്ചിരിയോടെ അവളും എഴുനേറ്റ് നിന്നിട്ട് എന്റെ കൈയിൽ പിടിച്ചു.

“പിന്നേ അമ്മു, മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് നി കാണുന്ന ആ സമയം, നിന്റെ ഉള്ളില്‍ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നതായി നിനക്ക് അനുഭവപ്പെട്ടിട്ടുണ്ടോ…?”

ഞാൻ ചോദിച്ചത് കേട്ട് അമ്മുവിന്‍റെ നെറ്റിയില്‍ ചുളിവുകൾ വീണു… കുറെ നേരം അവൾ എന്തോ ആലോചിക്കും പോലെ നിന്നു.

“അങ്ങനെ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് ഇതുവരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല ഫ്രെൻ…. ഇനി ഞാൻ ശ്രമിക്കാം…”

ഞാൻ തലയാട്ടി. എന്നിട്ട് അവളെയും കൊണ്ട് ആ മല പ്രദേശത്ത് ഞങ്ങൾ പ്രത്യക്ഷപ്പെട്ടു.
*********

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.