മാന്ത്രികലോകം 9 [Cyril] 2323

“നമ്മുടെ ഓരോ ചിന്തകളുമായി ബന്ധപ്പെട്ട ഓരോ വികാരങ്ങള്‍ക്കും വെവ്വേറെ നിറങ്ങൾ ഉണ്ട് അമ്മു….”

ഞാൻ പറഞ്ഞത് മനസിലാവാതെ പോലെ അവളെന്നെ നോക്കി.

“അതായത് — കോപം, വെറുപ്പ്, വൈരാഗ്യം മൂലം നി പ്രവർത്തിച്ച എല്ലാ കാര്യങ്ങളും നിന്റെ മനസ്സ് കറുപ്പ് നിറം എന്ന ശക്തിയായി സൂക്ഷിക്കും, അതേസമയം പ്രണയം സ്നേഹം മൂലം ഉണ്ടായ കാര്യങ്ങൾ എല്ലാം നിന്റെ മനസ്സ് വെള്ള നിറത്തിൽ പെട്ട ശക്തിയായി സൂക്ഷിക്കും.

അങ്ങനെ ഓരോ വികാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യത്യസ്ത നിറങ്ങളിൽ പെട്ട ശക്തിയായി മനസ്സ് സൂക്ഷിക്കും.

അതുപോലെ തന്നെ നിന്നിലുള്ള മാന്ത്രിക ശക്തി മൂലം നി അറിഞ്ഞും അറിയാതെയും പ്രവർത്തിച്ച കാര്യങ്ങളെ ഒക്കെയും നിന്റെ മനസ്സ് സ്വര്‍ണ്ണ നിറം എന്ന ശക്തിയില്‍ സൂക്ഷിക്കും. പിന്നെ —”

എന്തോ ചോദിക്കാനുള്ളത് പോലെ പെട്ടന്ന് അമ്മു ഞാൻ തുടർന്ന് സംസാരിക്കുന്നതില്‍ നിന്നും തടഞ്ഞു. എന്നിട്ട് കുസൃതിയോടെ ചോദിച്ചു, “കഥകളിലും അല്ലാതയും ഈ സ്വർണ്ണത്തിനും സ്വര്‍ണ്ണ നിറത്തിനും ഒരുപാട്‌ പ്രധാന്യം കൊടുക്കുന്നത് എന്തിനാണ് ഫ്രെൻ….?”

“സ്വർണ്ണത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അതിന്റെ രോഗശാന്തി ഊർജ്ജമാണ്, അമ്മു. രോഗശാന്തി അടയുന്നതിന് നമ്മുടെ ഉള്ളിലുള്ള ശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസിക രോഗങ്ങളെയും മാനസിക വൈകല്യങ്ങളുടെ പ്രത്യാഘാതങ്ങളെയും ചെറുക്കുന്നതിനും സ്വര്‍ണ്ണതാതിന് പങ്കുണ്ട്. അതുകൊണ്ടാണ് സ്വര്‍ണ്ണം ആയാലും സ്വര്‍ണ്ണ നിറം ആയാലും അത് പ്രകൃതി ശക്തിയെ പോലും സ്വാധീനിക്കുന്നത് അമ്മു. പിന്നെ പ്രകൃതി ശക്തി എന്നത് എല്ലാത്തരം ശക്തികളും അടങ്ങിയതാണ്… അതുകൊണ്ട് മാന്ത്രിക ശക്തി ഉപയോഗിച്ച് നല്ലത് ചെയ്താലും ദോഷം ചെയ്താലും അതിനെയെല്ലാം സ്വര്‍ണ്ണ നിറം എന്ന ശക്തിയില്‍ നമ്മുടെ മനസു സൂക്ഷിക്കും….”

ഞാൻ പറഞ്ഞത് കേട്ട് അമ്മുവിന്‍റെ മുഖത്ത് ഉണ്ടായിരുന്ന കുസൃതി മാറി കൗതുകം നിറഞ്ഞു. ഞാൻ തുടർന്നു—,

“പിന്നേ മാന്ത്രികർ ആണെങ്കിലും സാധാരണ മനുഷ്യര്‍ ആണെങ്കിലും നമ്മുടെ മനസ്സിലുള്ള നിറങ്ങള്‍ക്ക് ശക്തി ഉണ്ട് അമ്മു. നിന്റെ ആത്മാവിനെ എന്റെ ശക്തി സ്പര്‍ശിക്കുമ്പോള്‍ എനിക്ക് നിന്റെ മനസ്സിലുള്ള എല്ലാ നിറ ശക്തികളെയും എനിക്ക് വ്യക്തമായി കാണാന്‍ കഴിയും. ഏതു നിറം എന്ത് തരത്തിലുള്ള കാര്യങ്ങളെ സൂക്ഷിക്കുന്നു എന്നെനിക്ക് അറിയാം.

അതുകൊണ്ട് എനിക്ക് വേണ്ടുന്ന നിറത്തിലുള്ള ശക്തിയില്‍ മാത്രം എന്റെ ശക്തി കൊണ്ട് ഞാൻ സ്പര്‍ശിച്ചാൽ അതുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങളെ എനിക്ക് വായിക്കാൻ കഴിയും… അങ്ങനെ നിന്റെ സ്വകാര്യ കാര്യങ്ങളും മറ്റുള്ള കാര്യങ്ങളും എല്ലാം നിന്റെ മാത്രം രഹസ്യമായി തന്നെ ഉണ്ടാവും…”

എന്റെ വിശദീകരണം കേട്ട് അമ്മു കുറെ നേരം കൗതുകത്തോടെ എന്നെ തന്നെ നോക്കിയിരുന്നു.

“പക്ഷേ മറ്റാരും നി പറഞ്ഞ ആ നിറത്തിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല ഫ്രെൻ. ഒരു ആത്മാവിനെ അവരുടെ ശക്തി കൊണ്ട്‌ സ്പര്‍ശിച്ചാൽ, തീരെ മനഃശക്തി ഇല്ലാത്തവർ ആണെങ്കിൽ മാത്രം ആ വ്യക്തിയുടെ മനസിനെ വായിക്കാൻ കഴിയും എന്നും, പക്ഷേ പലപ്പോഴും അവര്‍ക്ക് വായിക്കാൻ കഴിയാറില്ല എന്നുമാണല്ലൊ അവർ എന്നോട് പറഞ്ഞത്….!”

അവൾ പറഞ്ഞത് കേട്ട് ഞാൻ ആലോചനയുടെ കണ്ണടച്ചിരുന്നു. കാരണം അത് എനിക്കൊരു പുതിയ അറിവായിരുന്നു… ഇത്രയും നാള്‍ ഞാൻ കരുതിയിരുന്നത് എല്ലാവർക്കും മനസിലുള്ള നിറങ്ങളെ കാണാന്‍ കഴിയും എന്നാണ്.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.