മാന്ത്രികലോകം 9 [Cyril] 2323

പക്ഷേ മിഴിച്ച് നിന്നിരുന്ന റാലേൻ പറഞ്ഞ അവസാനത്തെ വാക്കുകള്‍ ഞാൻ കേള്‍ക്കുക തന്നെ ചെയ്തു, “ഫ്രൻഷെർ _____, നീ എങ്ങനെ ______, നിനക്കെങ്ങനെ….”

കൂടുതൽ ഒന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല… പക്ഷേ ഞെട്ടി മിഴിച്ച് നിന്നിരുന്ന ഹൈനബന്ദിനേയും ഷയേമ യേയും ഞാൻ അവസാനമായി കണ്ടിരുന്നു.
***********

എന്റെ മുറിയുടെ വാതിലിൽ ആരോ മെല്ലെ മുട്ടുന്നത് ഞാൻ കേട്ടു.

നൊടിയിട കൊണ്ട്‌ എന്റെ ആത്മ ശക്തി പുറത്തേക്ക് വ്യാപിച്ചു…..

അമ്മു ആയിരുന്നു പുറത്ത്.

അവളുടെ വേഷവിധാനം കണ്ടിട്ട് മാന്ത്രിക മുറിയില്‍ നിന്നും അവള്‍ക്ക് ഇഷ്ട്ടപ്പെട്ട വസ്ത്രങ്ങളെ അവള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ വാതില്‍ തുറന്നതും അമ്മു അകത്തേക്ക് വന്നു. മുഖത്ത് ചെറിയ പിരിമുറുക്കം… വെപ്രാളം…. ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് പോലത്തെ ഒരു ഭാവം, അങ്ങനെ എന്തെല്ലാമോ ഉണ്ടായിരുന്നു.

“ഉറങ്ങാൻ കഴിയുന്നില്ലെ…?”

ഞാൻ ചോദിച്ചതും ഇല്ലെന്ന് അവള്‍ തലയാട്ടി.

“മറ്റുള്ളവർ എവിടെ….?”

“പുതിയ മാന്ത്രിക പ്രയോഗങ്ങള്‍ പരീക്ഷിക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് അവരെല്ലാം പരിശീലന മുറിയില്‍ കേറി…. കുറച്ച് നേരം ഞാനും അവര്‍ക്കൊപ്പം കൂടി… പക്ഷേ ഒന്നിലും ശ്രദ്ധ നില്‍ക്കുന്നില്ല…. അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ നിന്നില്‍ നിന്നും മനസിലാക്കാം എന്ന് ഞാൻ വിചാരിച്ചു…”

അതും പറഞ്ഞ് അമ്മു ഒരു കസേരയില്‍ ഇരുന്നു…. ഞാനും അവള്‍ക്ക് എതിരായി ഇരുന്നു.

അവൾ എന്തിന് വന്നു എന്ന ചെറിയൊരു ഊഹം എനിക്കുണ്ടായിരുന്നു.

കുറേനേരം അവള്‍ വെറുതെ നിലത്ത് നോക്കിയിരുന്നു… എന്നിട്ട് തല ഉയർത്തി എന്റെ മുഖത്ത് എന്തോ വായിക്കാന്‍ ശ്രമിക്കുന്നത് പോലെ അവളെന്നെ നോക്കിയിരുന്നു.

അവസാനം അവൾ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു, “എന്റെ ആത്മാവിനെ നി സ്പര്‍ശിക്കുമ്പോള്‍ എന്റെ മനസ്സും നിനക്ക് വായിക്കാൻ കഴിയുമോ ഫ്രെൻ…?”

“എല്ലാം വായിക്കാനും എനിക്ക് കഴിയും… ഭാഗികമായി വായിക്കാനും എനിക്ക് കഴിയും. പക്ഷേ അമ്മുവിന്‍റെ സാധാരണ ജീവിതത്തില്‍ ഉള്ള സ്വകാര്യ കാര്യങ്ങൾ ഒഴിച്ച് എനിക്ക് ആവശ്യമുള്ള കാര്യങ്ങളെ മാത്രം ആയിരിക്കും ഞാൻ വായിക്കുക….”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകള്‍ ചെറുതായി കുറുകി…. അല്‍ഭുതവും കണ്ണില്‍ തെളിഞ്ഞു.

“എന്റെ സ്വകാര്യമായ കാര്യങ്ങളേയും മറ്റുള്ള കാര്യങ്ങളേയും നിനക്കെങ്ങനെ തരംതിരിച്ച് വായിക്കാൻ കഴിയും…? നിനക്കെങ്ങനെ ആവശ്യമുള്ളത് മാത്രം എന്റെ മനസില്‍ നിന്നും വായിക്കാൻ കഴിയും ഫ്രെൻ…?” വിശ്വസിക്കാനാവതെയാണ് അമ്മു ചോദിച്ചത്‌.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.