മാന്ത്രികലോകം 9 [Cyril] 2322

അവിടെ നടന്നുകൊണ്ടിരുന്ന ചർച്ചയിൽ നിന്നാണ് മറ്റൊരു ക്ഷണകാന്തി പക്ഷി കൂടി ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയത്… അതുപോലെ മലാഹി കുറഞ്ഞ ശക്തിയുള്ള ദൈവങ്ങള്‍ക്ക് എതിരായി ശക്തി പ്രയോഗിച്ച് അവരില്‍ ആത്മ ബന്ധനം സൃഷ്ടിക്കുന്നതും ആ ദൈവങ്ങൾ വെളിപ്പെടുത്തിയത് കൊണ്ട്‌ ഞാൻ അറിഞ്ഞു…

കുറച്ച് കാര്യങ്ങൾ കൂടി കേട്ടു നിന്നതിന് ശേഷം ഞാൻ അവിടേ നിന്നും അകന്നു.

സ്വര്‍ണ്ണ വ്യാളിയും, മറ്റൊരു ക്ഷണകാന്തി പക്ഷിയും ആ തടവറയില്‍ ഉള്ളതുപോലെ റീനസും ആ തടവറയില്‍ ഉണ്ടാവാനാണ് സാധ്യത.

എന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ രക്തം നഷ്ടമായാൽ ആ തടവറയെ എനിക്ക് കാണാന്‍ കഴിയുമോ എന്നറിയില്ല…. പരീക്ഷിക്കാനും മാര്‍ഗമില്ല… അതുകൊണ്ട് ആ ചിന്തയെ ഞാൻ അകറ്റി.

അതിനുശേഷം ഞാൻ നടത്തിയ മറ്റൊരു രഹസ്യ പരീക്ഷണത്തെ കുറിച്ച് എന്റെ കൂട്ടുകാരോട് ഞാൻ പറഞ്ഞിരുന്നെങ്കില്‍ അവരെന്നെ കൊന്നേനെ…. അതുകൊണ്ട്‌ അത് ഞാൻ എന്റെ മാത്രം രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു.

ഒഷേദ്രസ് എവിടെയാണ് എന്നെനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല… അതുകൊണ്ടാണ് ഞാൻ ആ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത് — എന്റെ ഉള്ളിലെ തടവില്‍ ഉണ്ടായിരുന്ന ഒഷേദ്രസിന്റെ രക്തത്തിന്റെ സത്തയിൽ നിന്നുള്ള ശക്തിയെ എന്റെ ശരീരത്തിൽ ഞാൻ പകര്‍ത്തുകയാണ് ചെയ്തത്…..

അടുത്ത നിമിഷം തന്നെ ആ ശക്തി എന്നില്‍ വര്‍ദ്ധിക്കാന്‍ ശ്രമിച്ചു… പക്ഷേ എനിക്ക് ആ ശക്തിയെ ഒരു പ്രയാസവും കൂടാതെ എന്റെ ഇഷ്ടപ്രകാരം അടിച്ചമര്‍ത്താൻ കഴിഞ്ഞു…. ആ ശക്തിയില്‍ നിന്നും എന്റെ നിയന്ത്രിതമായ അളവിലുള്ള ശക്തിയെ മാത്രം എന്റെ ഹൃദയത്തിലും മനസ്സിലും ഞാൻ പകർത്തി ____,,

അതിന്‌ ശേഷമാണ് അപകടകരമായ മറ്റൊരു സാഹസത്തിന് ഞാൻ തുനിഞ്ഞത്.

എന്നിലുള്ള ഒഷേദ്രസിന്റെ ശക്തിയെ മാത്രം ഉപയോഗിച്ച് ഞാൻ ഒരു അവതാർ സൃഷ്ടിച്ചു…. അതിനെ നിയന്ത്രിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി. കുറെ നേരത്തെ പ്രയത്നത്തിന് ശേഷം അതിനെ എങ്ങനെയോ നിയന്ത്രിച്ചു കൊണ്ട് അവസാനം എന്റെ മനഃശക്തിയുടെ ചെറിയൊരു അംശത്തെ ആ അവതാരിൽ ഞാൻ പ്രവേശിപ്പിച്ചു….

അതിന്റെ ഉള്ളിലുള്ള എന്റെ മനഃശക്തിയെ ഒഷേദ്രസ് അറിയുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു….

ഒഷേദ്രസിന്റെ ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ആ അവതാറിന് ഒരു നിശ്ചിതമായ ആന്തരോദ്ദേശ്യവും ഇല്ലാതിരുന്നത് കൊണ്ട് ആ അവതാർ പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിച്ച് അതിന്റെ ഉറവിടമായ ഒഷേദ്രസിന്റെ ആത്മാവില്‍ ലയിച്ചു ചേര്‍ന്നു — പക്ഷേ ഒഷേദ്രസിന്റെ ഉള്ളില്‍ പ്രവേശിച്ച ആ അവതാറിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ നേരിയ അളവിലുള്ള മനഃശക്തിയെ ഒഷേദ്രസിന്റെ ആത്മശക്തി പുറത്തേക്ക്‌ ചിതറിച്ച് കളഞ്ഞു.

ഒഷേദ്രസിന്റെ ഉള്ളില്‍ എന്റെ മനഃശക്തി ഉണ്ടായിരുന്ന ആ മൂന്ന് സെക്കന്‍റ് നേരം കൊണ്ടാണ് എനിക്ക് ചില കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കാൻ സാധിച്ചത്….!!

ഒഷേദ്രസ് ഉണര്‍ന്നുവെന്ന് നോഷേയ പറഞ്ഞത് സത്യം തന്നെ….. പക്ഷേ കുറച്ച് മുന്‍പ് ഒഷേദ്രസ് പിന്നെയും മയക്കത്തിലേക്ക് തന്നെ വീണു എന്നതാണ്‌ മറ്റൊരു സത്യം — ആ കൊട്ടാരത്തില്‍ ഉള്ളവര്‍ക്ക് പോലും അറിയാത്ത സത്യം — മറ്റുള്ള ദൈവങ്ങള്‍ക്ക് പോലും അറിയാത്ത നഗ്നസത്യം.

ഒഷേദ്രസ് പിന്നെയും നിഷ്‌ക്രിയാവസ്ഥയിൽ ആവാന്‍ കാരണം ആ വെള്ളി ഹൃദയം ആയിരുന്നു — ആ ഹൃദയത്തെ ഒഷേദ്രസ് തന്നിലേക്ക് സ്വീകരിച്ചതും ആ വെള്ളി ഹൃദയം ഒഷേദ്രസിന്റെ സകല ശക്തിയേയും വലിച്ച് എടുക്കാന്‍ തുടങ്ങി…. ഒഷേദ്രസിന്റെ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും ഉണ്ടായിരുന്ന എല്ലാ ശക്തിയേയും വലിച്ചെടുത്ത ആ നിമിഷം ഒഷേദ്രസ് പിന്നെയും

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.