മാന്ത്രികലോകം 9 [Cyril] 2323

“നിങ്ങൾ ഇത്രയും പേര്‍ ഉണ്ടല്ലോ അവള്‍ക്ക് പറഞ്ഞു കൊടുക്കാൻ…. നമുക്ക് രാവിലെ കാണാം….”

അതോടെ അവരെല്ലാവരും എനിക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചിട്ട് ഒരുമിച്ച് എന്റെ മുറിയില്‍ നിന്നും പുറത്തേക്ക്‌ പോയി.
********

ആദ്യം വിശാലമായി കുളിച്ച ശേഷം വസ്ത്രം മാറി ഞാൻ കിടന്നു… അന്ന് ഞാൻ സൃഷ്ടിച്ച അഗ്നിഗുണ്ടത്തിലെ മാന്ത്രിക അഗ്നി ശബ്ദമില്ലാതെ ഒരാൾ ഉയരത്തിൽ പടർന്നു കത്തികൊണ്ടിരുന്നു.

എന്റെ നിഗമനം ശരിയായിരുന്നു. പ്രകൃതിയുടെ ഊര്‍ജ്ജത്തെ അമ്മുവിന് കാണാന്‍ കഴിയുനില്ലെങ്കില്‍, ആ ഊര്‍ജ്ജം ഉപയോഗിച്ച് എന്നെ ഞാൻ ആവരണം ചെയ്താല്‍ അവള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല എന്നായിരുന്നു എന്റെ നിഗമനം.

പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ എന്നെ പൊതിഞ്ഞതും, അമ്മുവിന് എന്നെ കാണാന്‍ കഴിയില്ല എന്നത് തെളിയുകയും ചെയ്തു.

ശേഷം എനിക്ക് ചുറ്റുമുള്ള പ്രകാശ രശ്മികളിൽ നിന്നും അദൃശ്യമായ നിറമില്ലാത്ത ഊര്‍ജ്ജവും, അന്തരീക്ഷത്തിലെ വായുവിൽ അടങ്ങിയിരിക്കുന്ന അതിന്റെ മാന്ത്രിക സത്തയിൽ നിന്നും ഞാൻ ശേഖരിച്ച ശക്തിയെയും എന്റെ ആത്മാവില്‍ നിന്നും എടുത്ത ശക്തിയില്‍ കലര്‍ത്തി ഞാൻ പുതിയൊരു ശക്തിയെ സൃഷ്ടിച്ചു.

ആ ശക്തിയെ എന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും ഞാൻ പകര്‍ത്തി എന്നിലുള്ള പ്രകാശ തരംഗദൈർഘ്യങ്ങളെ അല്ലെങ്കിൽ നിറങ്ങളെ ആഗിരണം ചെയ്യുന്നതിൽ നിന്നും തടഞ്ഞ്, ഒരു പ്രകാശവും എന്നെ തൊടാതിരിക്കനുള്ള നിയന്ത്രണ ശക്തിയും സൃഷ്ടിച്ചു എന്നില്‍ പടർത്തി… എന്നിട്ട് പ്രതിഫലന ശേഷിയേയും ഞാൻ നിയന്ത്രിച്ചു.

ഇനി ദൈവങ്ങള്‍ക്ക് പോലും എന്നെ കാണാനും എന്റെ ശക്തിയെ അവരുടെ ശക്തിക്ക് അനുഭവപ്പെടാനും സ്പര്‍ശിക്കും ഒന്നും കഴിയില്ല എന്ന ചെറിയ വിശ്വസം എനിക്ക് ഉണ്ടായി.

ഞാൻ യക്ഷ ലോകത്ത് ആദ്യം പ്രത്യക്ഷപ്പെട്ടു —ആ ചുവന്ന ചന്ദ്രൻ പോലെ തോന്നിച്ച ഒഷേദ്രസ് സൃഷ്ടിച്ച മാന്ത്രിക തടവറയെ എനിക്ക് പിന്നെയും കാണാന്‍ കഴിയുമോ എന്നറിയാന്‍…

ആ തടവറ അവിടെ തന്നെ ആകാശത്ത് ഉണ്ടായിരുന്നു… എനിക്ക് കാണാനും കഴിഞ്ഞു.

അപ്പോഴാണ് ഉയർന്ന അളവിലുള്ള ശക്തി സംഭരണം യക്ഷ കൊട്ടാരത്തില്‍ ഉള്ളത് എനിക്ക് അനുഭവപ്പെട്ടത്. അങ്ങനെയാണ് അവിടെ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഞാൻ റാലേന്റെ കൊട്ടാരത്തില്‍ അദൃശ്യനായി എത്തിയത്.

എന്നെ ആര്‍ക്കെങ്കിലും കാണാന്‍ കഴിയും എന്ന ആശങ്ക എന്നെ അലട്ടി. കൊട്ടാരമാകെ സംരക്ഷണ ശക്തികളും, ക്ഷണിക്കപ്പെടാത്ത ശക്തികളെ തിരിച്ചറിയാനുള്ള ശക്തികളും പിന്നെയും ഒരുപാട് ശക്തികള്‍ കൊണ്ട്‌ കൊട്ടാരം നിറഞ്ഞിരുന്നു എന്നുവേണം പറയാൻ… പക്ഷേ ആ ശക്തികൾക്ക് പോലും ഞാൻ അദൃശ്യനായിരുന്നു.

അവിടെ റാലേനും അയാളുടെ ഉപദേഷ്ടാക്കളും, ലാവേഷും മറ്റുള്ള അധ്യാപകരും, ശില്‍പി, രണ്ട് ഫെയറികൾ, രണ്ട് ശക്തി കുറഞ്ഞ ദൈവങ്ങള്‍, നൂറോളം മനുഷ്യ മാന്ത്രികർ, നൂറോളം യക്ഷ മാന്ത്രികർ.. എന്ന എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ എന്റെ സാന്നിധ്യം ആര്‍ക്കും അനുഭവപ്പെട്ടില്ല എന്ന സത്യം എന്നെ സന്തോഷിപ്പിച്ചു…. അപ്പോ എന്റെ നിഗൂഢ ശക്തിയില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ നിഗൂഢ രഹസ്യങ്ങള്‍ കൊണ്ട്‌ ഒരുപാട്‌ ഫലമുണ്ട്…!!

ആ ശക്തി കുറഞ്ഞ ദൈവങ്ങൾക്ക് പോലും എന്റെ സാന്നിധ്യം അറിയാൻ കഴിഞ്ഞിരുന്നില്ല…. ഞാൻ മെല്ലെ ചിരിച്ചു.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.