മാന്ത്രികലോകം 9 [Cyril] 2323

അവസാനം അമ്മുവും ഞാൻ ഫ്രന്നും മാത്രമായി…

“മാന്ത്രിക ഭവനത്തിൽ പോകും മുന്നേ നിന്റെ വീട്ടില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കിൽ നമുക്ക് അങ്ങോട്ട് പോകാം…” ഞാൻ അമ്മു വോട്ട് പറഞ്ഞു.

“വേണ്ട, ഞാൻ തയാറായി തന്നെയാ വന്നത്.. നമുക്ക് നിങ്ങളുടെ മാന്ത്രിക വീട്ടില്‍ പോകാം..” അമ്മു ഉത്സാഹത്തോടെ പറഞ്ഞു.

“ഇപ്പോൾ ആ മാന്ത്രിക ഭവനം നിന്റെയും കൂടിയാണ് അമ്മു…” ഫ്രെൻ അവളോട് പറഞ്ഞു.

ഉടനെ ഞാൻ മാന്ത്രിക അഗ്നി സൃഷ്ടിച്ചു.. ഫ്രെന്നിന്റെ ഇടത് കൈയിലും അമ്മുവിന്‍റെ വലത് കൈയിലും പിടിച്ചുകൊണ്ട് അവരെയും കൊണ്ട് ഞാൻ അഗ്നിയില്‍ മറഞ്ഞു.
************

 

ഫ്രൻഷെർ

 

സാഷ എന്നെയും അമ്മുവിനേയും കൊണ്ട് ഞങ്ങളുടെ മാന്ത്രിക വീട്ടില്‍ ഞാൻ സൃഷ്ടിച്ചിരുന്നു വലിയ അഗ്നിഗുണ്ടത്തിൽ പ്രത്യക്ഷപ്പെട്ടു.

മറ്റുള്ളവരും ആ മുറിയില്‍ തന്നെ അപ്പോഴും ഉണ്ടായിരുന്നു.

“ഈ മാന്ത്രിക വീട്ടിലെ ഏതു ഒഴിഞ്ഞ മുറി വേണമെങ്കിലും നിനക്ക് തിരഞ്ഞെടുക്കാം അമ്മു…” സാഷ പറഞ്ഞു

“ഏതാണ് ഒഴിഞ്ഞ മുറി എന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും…?”

“ഒഴിഞ്ഞ് മുറിയുടെ വാതിലുകള്‍ എപ്പോഴും തുറന്ന് കിടക്കും …” സാഷ പറഞ്ഞു.

“ഈ മാന്ത്രിക ഭവനത്തിൽ ആകെ എത്ര മുറികള്‍ ഉണ്ട്…?” എന്റെ മുറിയാകെ കണ്ണോടിച്ചു കൊണ്ട്‌ അമ്മു ജിജ്ഞാസയോടെ ചോദിച്ചു.

“ആ ചോദ്യത്തിന് ആര്‍ക്കും ഉത്തരം പറയാൻ കഴിയില്ല… കാരണം പത്ത് പേര്‍ ഇവിടെ വന്നാൽ ഈ വീട്ടില്‍ പത്ത് മുറികള്‍ ഉണ്ടാവും… ആയിരം പേര്‍ വന്നാല്‍ ആയിരം മുറികള്‍ ഉള്ള വീടായി ഈ ഭവനം മാറും…. അങ്ങനെ ആളിന്റെ എണ്ണം അനുസരിച്ച് ഈ വീടിന്‌ മാറ്റം സംഭവിച്ചു കൊണ്ടിരിക്കും. കൂടാതെ ഈ വീടിന്റെ ഒരു മാന്ത്രിക മുറിയില്‍ എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ലഭിക്കും… ഏത് തരം വേണമെങ്കിലും അത് ആ മുറിയില്‍ ഉണ്ടാവും… എത്ര വേണമെങ്കിലും നിനക്ക് എടുക്കാം…. എന്തായാലും ഈ വീടിനെ കുറിച്ചുള്ള എല്ലാം നിനക്ക് ഞങ്ങൾ പറഞ്ഞും കാണിച്ചും തരാം അമ്മു… ” ഹെമീറ പറഞ്ഞു.

ഞങ്ങൾ പറഞ്ഞത് എല്ലാം വിടര്‍ന്ന കണ്ണുകളോടെ കേള്‍ക്കുകയായിരുന്നു അമ്മു. മുഖത്ത് സന്തോഷവും പുഞ്ചിരിയും എല്ലാം ഉണ്ടായിരുന്നു.

“ഈ മാന്ത്രിക വീട് എനിക്ക് ഇഷ്ടമായി…” അമ്മു ഉത്സാഹത്തോടെ പറഞ്ഞു.

“നി വാ, നിന്നോട് ഒരുപാട്‌ കാര്യങ്ങൾ പറയാനും കേള്‍ക്കാനുമുണ്ട്…” സിദ്ധാര്‍ത്ഥ് പറഞ്ഞു.

“ഞങ്ങൾ സംഭരിച്ച് വെച്ചിരിക്കുന്ന ബർഗർ ഉണ്ടാക്കാനുള്ള സാധനങ്ങളും ഞങ്ങൾ കാണിച്ച് തരാം…” ഉജ്ജ്വല ഉത്സാഹത്തോടെ പറഞ്ഞു.

എല്ലാവരും മുറിയില്‍ നിന്നും പോകാൻ തുടങ്ങി… ഞാൻ അവിടെതന്നെ നിന്നു. അതുകണ്ട് മറ്റുള്ളവരും അവിടെതന്നെ നിന്നു.

“നി വരുന്നില്ലേ ഫ്രെൻ…?” ദനീർ ചോദിച്ചു.

വരുന്നില്ലേ എന്ന് സാഷയും ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.