മാന്ത്രികലോകം 9 [Cyril] 2323

ഫ്രെൻ പറഞ്ഞത് കേട്ട് അമ്മു ഒന്ന് ഞെട്ടി… എന്നിട്ട് നിഷേധാർത്ഥത്തിൽ വെപ്രാളം പിടിച്ച് തലയാട്ടി.

“വേ… വേ.. ണ്ട…! അങ്ങനെ വേണ്ട… തല്‍കാലം നിന്റെ ഊഹം എന്താണെന്ന് മാത്രം എന്നോട് പറഞ്ഞാൽ മതി, ഫ്രെൻ..”

അതുകേട്ട് നിരാശയിൽ ഫ്രെൻ തല താഴ്ത്തി.. എന്നിട്ട് അവളുടെ അവള്‍ പറഞ്ഞത് മാനിക്കും പോലെ അവന്‍ തല കുലുക്കി.

ഉടനെ അമ്മു ആശ്വാസത്തോടെ ചെറുതായി പുഞ്ചിരിച്ചു.

“നി അഗ്നി യെയും ഉജ്ജ്വല യെയും പിന്തുടരുന്നത് ആത്മ സഞ്ചാരം നടത്തിയപ്പോ ഞാൻ കണ്ടിരുന്നു… അതുകൊണ്ട്‌ നി ശത്രുവാണോ എന്നറിയാന്‍ നിന്റെ ആത്മാവിനെ ഞാൻ അലസമായി സ്പര്‍ശിച്ചു നോക്കിയിരുന്നു…

എല്ലാ മാന്ത്രികരുടെ ആത്മാവും അവരവരുടെ ശരീരത്തിനും മനസ്സിനും മാന്ത്രിക ശക്തിയെ പകർത്തി കൊണ്ടിരിക്കും…നമ്മുടെ ശരീരത്തിൽ ബ്ലഡ് സർക്കുലേഷൻ നടക്കുന്നത് പോലെ.

നിന്റെ ആത്മാവിന്‍റെ ഉള്ളില്‍ മാന്ത്രിക ശക്തി ഉണ്ട് അമ്മു… പക്ഷേ ആ ശക്തി നിന്റെ ആത്മാവില്‍ നിന്നും നിന്റെ മനസ്സിലും ശരീരത്തിലും എത്തി പെടുന്നില്ല… അതായത്, നിന്റെ മാന്ത്രിക ശക്തി നിന്റെ ആത്മാവിന്‍റെ പുറത്തേക്ക് വ്യാപിക്കുന്നില്ല.. അതുകൊണ്ടാണ് ഞങ്ങളെപ്പോലെ നിനക്ക് നിന്റെ മാന്ത്രികശക്തിയെ പ്രയോഗിക്കാൻ കഴിയാത്തത്..

പിന്നേ ഹിഷേനി മാന്ത്രികത്തിന്റെ ദൈവമാണ്. ആ ദൈവത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് — പ്രകൃതി അതിന്റെ മാന്ത്രിക ശക്തിയില്‍ നിന്നും സൃഷ്ടിച്ചിട്ടുള്ള അദൃശ്യമായതും അല്ലാത്തതുമായ എല്ലാറ്റിനേയും കാണാനുള്ള കഴിവ് — ഏറ്റവും ശക്തനായ ഒഷേദ്രസിന് പോലും കാണാന്‍ കഴിയാത്തത് വരെ ഹിഷേനിക്ക് കാണാന്‍ സാധിക്കും…. അദൃശ്യമായ ദൈവങ്ങളെ മറ്റുള്ള ദൈവങ്ങള്‍ക്ക് പോലും കാണാന്‍ കഴിയില്ല— പക്ഷേ ഹിഷേനിക്ക് അദൃശ്യമായ ദൈവങ്ങളെ മാത്രമല്ല, മറ്റ് പലതും കൂടി കാണാനും അതിന്റെ സാന്നിദ്ധ്യം അനുഭവപ്പെടാനും കഴിയും…. ഏറെകുറെ ഹിഷേനിയെ പോലെയാണ് അമ്മു, നീയും… പക്ഷേ ഹിഷേനിയെ പോലെ നിനക്ക് എല്ലാം കാണാന്‍ കഴിയില്ല എന്ന് മാത്രം.”

അമ്മു ചെറുതായി വാ തുറന്നു വെച്ചുകൊണ്ട് ഫ്രെന്നിനെ മിഴിച്ചു നോക്കി.

“ഇതെല്ലാം നിനക്ക് മാത്രം എങ്ങനെ അറിയാം ഫ്രെൻ…? ഇങ്ങനെയൊന്നും നമ്മൾ ശിബിരത്തിൽ പഠിച്ചിട്ട് പോലുമില്ല…” ഞങ്ങളിൽ പലരും ഒരേ സമയം അവനോട് അദ്ഭുതത്തോടെ ചോദിച്ചു.

പക്ഷേ അവന്‍ അതിന്‌ മറുപടി തരാതെ തുടർന്നു —,

“അതുകൊണ്ട്‌, അമ്മു, എനിക്ക് ആദ്യമേ സംശയം ഉണ്ടായിരുന്നു — ഏതെങ്കിലും തരത്തിൽ നിനക്ക് ഹിഷേനി യുമായി ബന്ധം ഉണ്ടെന്ന്… അപ്പോ പിന്നെ നിന്റെ അമ്മൂമ്മ പറഞ്ഞത് സത്യം തന്നെയാണ്…”

“എന്തുകൊണ്ട്‌ എന്റെ ആത്മാവില്‍ നിന്നും മാന്ത്രിക ശക്തി എന്റെ മനസ്സിലും ശരീരത്തിലും വ്യാപിക്കുന്നില്ല…?” നിരാശ കാരണം ശക്തമായി രണ്ട് കൈ കുടഞ്ഞു കൊണ്ട്‌ അമ്മു ചോദിച്ചു.

“യോ… എന്റെ മൂക്ക്…” അമ്മു ശക്തിയായി കൈ കുടഞ്ഞത് അഗ്നിയുടെ മൂക്കില്‍ കൊണ്ടതും അഗ്നി പെട്ടന്ന് ബഹളം വെച്ചു.

അമ്മു വെപ്രാളത്തോടെ കസേരയില്‍ നിന്നും എഴുനേറ്റ് കൊണ്ട്‌ ക്ഷമാപൂര്‍വ്വം അഗ്നിയെ നോക്കി. “ഞാൻ അറിയാതെ —”

“അത് സാരമില്ല… എനിക്ക് പത്തിരുപത് ബർഗർ വാങ്ങിച്ച് തന്നാല്‍ മതി…”

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.