മാന്ത്രികലോകം 5 [Cyril] 2440

Views : 69236

മാന്ത്രികലോകം 5

Author – Cyril

[Previous part]

 

ഫ്രൻഷെർ

 

“ആര്‍ക്കും ഞാൻ ഒരിക്കലും അടിമയായി ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!”

അത്രയും പറഞ്ഞ്‌ കൊണ്ട്‌ ഞാൻ മുന്നോട്ട് ഓടി….,

എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു…..,

ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി….,

അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു മറിയുന്ന ദ്രാവക അഗ്നി പുഴയില്‍ എടുത്തു ചാടി…..!!!!

ഞാൻ ദ്രാവക പുഴയില്‍ ചാടിയ ആ മാത്രയില്‍ തന്നെ:-

അന്ന് വജ്രാക്ഷസർ എന്നില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, എന്റെ ഉള്ളില്‍ നിന്നും ഏതോ ഒരു ശക്തി പുറത്തേക്ക്‌ പാഞ്ഞ് ചില ഇടത്തു വ്യാപിക്കുകയും, ആ ശക്തി വജ്രാക്ഷസരേയും… ശേഷം ആ ശക്തി വ്യാപിച്ച വ്യാപ്തിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളേയും സ്തംഭിപ്പിച്ചത് പോലെ — അതേ ശക്തി ഇപ്പോഴും എന്റെ ഉള്ളില്‍ നിന്നും ചീറി പാഞ്ഞു പുറത്തേക്ക്‌ വന്നു….,,

പക്ഷേ ഇപ്പോൾ ആ ശക്തിയുടെ ലക്ഷ്യം ഞാനും പിന്നെ ഇരുനൂറ് അടി ചുറ്റളവിലുള്ള ഭൂമിയുടെ ഗര്‍ത്തത്തിൽ കിടന്നു തിളച്ചുമറിയുന്ന ആ ദ്രാവക അഗ്നി പുഴയും ആയിരുന്നു.

എന്നാൽ ദ്രാവക അഗ്നി പുഴയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല — അത് ഇപ്പോഴും ആക്രോശിച്ചു കൊണ്ട് തിളച്ചുമറിഞ്ഞു…,,

പക്ഷേ ദ്രാവക അഗ്നി പുഴയ്ക്ക് മുകളില്‍, വെറും പതിനഞ്ചു അടി ഉയരത്തില്‍ നിന്നും ദ്രാവക അഗ്നിയിൽ വീഴാന്‍ തുടങ്ങിയിരുന്ന എന്നെ എന്റെ ആ ശക്തി അന്തരീക്ഷത്തില്‍ തറച്ചു നിർത്തി — ആകാശത്ത് ചിറക് വിടർത്തി നില്‍ക്കുന്ന പക്ഷിയെ പോലെ ഞാൻ എന്റെ രണ്ട് കൈയും രണ്ട് വശത്തായി വിടര്‍ത്തി കൊണ്ട് താഴേക്ക് വീഴാതെ അന്തരീക്ഷത്തില്‍ തറഞ്ഞു നിന്നു….,,

അതേസമയം തന്നെ എന്റെ ആത്മാവ് അതിന്റെ സ്വന്ത ഇഷ്ടപ്രകാരം എന്റെ ശരീരം വിട്ട് വെള്ള-നീല പ്രകാശത്തില്‍ പൊതിഞ്ഞ എന്റെ ഛായയുള്ള രൂപവും സ്വീകരിച്ചുകൊണ്ട് പുറത്ത്‌ വരികയും, ശേഷം ആകാശത്തേക്ക് ഉയർന്ന് വളരെ ഉയരത്തിൽ അതിന്റെ നില അവിടെ ഉറപ്പിക്കുകയും ചെയ്തു.

എന്റെ ആത്മാവിന്‍റെ ദൃഷ്ടിയിലൂടെ ഞാൻ എല്ലാം വീക്ഷിച്ചു.

ഇപ്പോൾ എനിക്ക് ഇരുപതു അഗ്നിപര്‍വ്വതങ്ങളേയും…. അതിന്റെ മറുവശത്ത് അങ്ങകലെ ഞങ്ങൾ യക്ഷ ലോകത്ത് ആദ്യമായി എത്തിപ്പെട്ട മണ്ഡപവും…. പിന്നെ ആകാശത്ത് ആ ചുവന്ന ചന്ദ്രനും — എല്ലാം ഞാൻ വ്യക്തമായി കണ്ടു.

അഗ്നിപര്‍വ്വതത്തിന്‍റെ മറുവശത്തും എനിക്ക് താഴേ കെട്ടിക്കിടക്കുന്ന ദ്രാവക പുഴ പോലത്തെ മറ്റൊരു ദ്രാവക പുഴ കൂടി ഉണ്ടായിരുന്നു… അപ്പോ രണ്ട് വശത്തും അഗ്നി കവാടം ഉണ്ട്….!! ആ കാരണം കൊണ്ടാവും സുല്‍ത്താനും കൂട്ടരും ആ അഗ്നി പുഴ കണ്ടിട്ട് അതിനെ മറികടക്കാന്‍ കഴിയാതെ തിരികെ ഞങ്ങൾ പോയ വഴിക്ക് വന്നത്….,

Recent Stories

The Author

76 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഓരോ part spr ആയിരുന്നു ഇത് ത്രിൽ അടിച്ചു വായിച്ചു ഞാൻ

    അഗ്നി spr അതിന്റെ വർത്താനം വായിച്ചു കൊറേ ചിരിച്ചു ഇതിനെ അവൻ നിൽക്കുന്ന സ്ഥലതെക് കൊണ്ട് പോവോ

    ദനിർ പറഞ്ഞ കാര്യങ്ങൾ കേട്ടു കിളികൾ ഒക്കെ പോയി
    അവന്റെ ശക്തി ആണല്ലേ അവൻ അതിൽ ചാടാൻ നോക്കിയപ്പോൾ അവനെ പാറ പോലെ ആക്കിയത്

    അവനെ വാൾ കൊണ്ട് കുത്തുന്ന സീൻ കണ്ടപ്പോൾ ചെകുത്താൻ വനത്തിൽ റോയ്യെ അവന്റെ അമ്മ കുത്തുന്നത് ആണ് ഓർമ വന്നത് എനിക്ക്

    സ്റ്റോറി വരുമ്പോൾ അപ്പോൾ തന്നെ വായിക്കും ഞാൻ
    കമന്റ് ഇടാൻ പറ്റാറില്ല അതാട്ടോ കമന്റ് ഇടാതെ അതിനു sry

    Nxt പാർട്ട്‌ കാത്തിരുന്നു

    1. അഗ്നിയെ ഇഷ്ടമായി അല്ലേ… അഗ്നി കഥയില്‍ ഇടയ്ക്കിടെ ഉണ്ടാവും. കഥ ഇഷ്ടമായി എന്നതിലും ഒത്തിരി സന്തോഷം bro. അടുത്ത പാര്‍ട്ട് അധികം വൈകാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. സ്നേഹം ♥️♥️

  2. Manushyante manassu avante chindakalude parudhi vare anenn ningal veendum veendum theliyikkukayanu… Unbelievable imagination.. hats off to you … Detailed aayi vivarikunna kond ellam manassil valare nannayi kanaan pattunund. Thankyou for such a wonderful story… Undane thanne aduth part undavum enn prathyasikunnu….. All the best….

    Thennal

    1. മനുഷ്യന് എത്ര വേണമെങ്കിലും ചിന്തിച്ചു കൂട്ടാന്‍ പറ്റുന്നത് കൊണ്ട്‌ വെറുതെ ഇങ്ങനെ ചിന്തിച്ച് കൂട്ടി അതിനെ കഥാ രൂപത്തിൽ കൊണ്ട്‌ വരാൻ ശ്രമിക്കുന്നു. വായിക്കുന്ന പലർക്കും കഥ ഇഷ്ടമാകുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നും.

      ഈ part പോലെ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് വേഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. ♥️♥️

  3. Cyril bro, kazhinja kurachu ദിവസങ്ങളിലായി നല്ല തിരക്കിലാണ്. Kadha വായിച്ചു എങ്കിലും എന്നും ചെയ്യുന്നതു പോലെ ആസ്വദിച്ചു വായിച്ചു അഭിപ്രായം പറയാന്‍ സaadhichilla. I am sorry for that. അടുത്ത ദിവസങ്ങളില്‍ samyam കണ്ടെത്തി ശ്രമിക്കുന്നതാണ്. Ralen, അച്ഛനെപ്പോലെ ആണ് എന്ന് ചിന്തിച്ചത് മാറ്റി parayippichu ee ഭാഗത്ത് athu valare nannayi thonni.. ബാക്കി പിന്നീട് parayam. അതേപോലെ അടുത്ത ഭാഗത്തിനായി ആകാംഷയോടെ kathirikkunnu.

    1. ഫ്രെഷ് mind ഓടെ വായിച്ചാല്‍ മാത്രമേ ഏതൊരു കഥയേയും ആസ്വദിച്ചു വായിക്കാൻ കഴിയുക.

      എന്തായാലും റാലേനെ കുറിച്ച് മാറ്റി ചിന്തിക്കാൻ കഴിഞ്ഞു എന്നതില്‍ സന്തോഷം. അടുത്ത പാര്‍ട്ട് വേഗം തരാൻ നോക്കാം bro. ♥️♥️

  4. സൂപ്പര്‍….

    1. വായിച്ചതില്‍ സന്തോഷം bro ♥️♥️

  5. 🔥😍

  6. പാവം പൂജാരി

    ചെകുത്താൻ വനത്തിന് ശേഷം ആ തൂലികയിൽ നിന്നും വരുന്ന മറ്റൊരു മന്ത്രികലോകം.
    അസാധ്യ ഭാവന തന്നെ. ഉഗ്രൻ.♥️♥️🌺🌺

    1. വായനക്ക് നല്ല വാക്കുകള്‍ക്കും നന്ദി bro. ♥️♥️

  7. nannayttund bro frashente karyavum athinodoppam daneerinte karyavum paranjathellam kollayrunnu appo fren oru kochu daivam analle pinne edakku aa varsha kanakku paranjathu nannayrunnu pavam raleline veruthe kuttam paranju enikku vendi oru shama chodichekku ketto .alla freninte vaalu avante anuvadham ellathe aarkum avante swordil thodan pattilla ennaalle paranje appo randamathu engane avante aniyathi athu kaikalil eenthi koodathe sasha avane annu avasanam kuttapeduthiyathi ottakkakki athine kurichu orthu randu perkum oru vishamavum ellallo vittu poyathano atho avisyam ella ennu thonniyathu kondano enthayalum mothathil kollam ketto kidukki.eppozhetheyum pole adutha bhagathinay aakamshayode kathirikkunnu
    with love

    1. വായിച്ച് ഇഷ്ട്ടപെട്ടു എന്നതിൽ സന്തോഷം bro.

      വാളിന്റെ കാര്യം – നെക്സ്റ്റ് പാര്‍ട്ടിൽ അതിന്റെ വിശദീകരണം വരുന്നത് കൊണ്ട്‌ എനിക്ക് അതിന്റെ കാര്യം ഇപ്പോൾ പറയാനാവില്ല bro.

      പിന്നേ സാഷ അവനെ അന്ന് കുറ്റപ്പെടുത്തിയെങ്കിലും അപ്പോള്‍ തന്നെ അവന്റെ സംഘത്തില്‍ അവന്റെ കൂടെ അവള്‍ ചേര്‍ന്നു. അതിന്‌ ശേഷം വജ്രാക്ഷസർ ആയുള്ള യുദ്ധം… പിന്നെ അവന്റെ ബോധം പോയതും.. പിന്നെ അവർ തമ്മില്‍ കണ്ടില്ല. So വരുന്ന ഭാഗങ്ങളില്‍ അവർ തമ്മില്‍ കാണുകയാണെങ്കില്‍ ആ പഴയ കാര്യങ്ങൾ കുറിച്ചുള്ള സംസാരം വരും bro.

      പിന്നേ സംശയങ്ങള്‍ ചോദിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ♥️♥️

  8. Cyril bro,
    തങ്ങളുടെ imagination is out of this world. ഒരു രക്ഷയും ഇല്ല. അടിപൊളി. ഈ കഥക്ക് ഇനിയും കൂടുതൽ വായനക്കാർ ഉണ്ടാകട്ടെ. ആശംസകൾ.
    Alvin

    1. വായിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി bro. കഥ ഇഷ്ടമായി എന്നതിലും അതിയായ സന്തോഷമുണ്ട്.
      സ്നേഹം ♥️♥️

  9. ഈ കഥ അപരാജിതനിൽ മുങ്ങി പോകാതിരിക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു. ഒരുപാട് കഴിവുകൾ ഉള്ള ഒരു എഴുത്തുകാരൻ ആണ് സിറിൽ. ചെകുത്താൻ വനം മുതൽ follow ചെയ്യുന്നുണ്ട്. ആശംസകൾ.

    1. ഇവിടെ ചെകുത്താന്‍ വനം എന്റെ ആദ്യ കഥയാണ്… ആ കഥ മുതലേ നിങ്ങൾ എല്ലാം വായിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു. നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro ♥️

      പിന്നേ എന്റെ കഥ ഒരു fiction + just ആവറേജ് ലെവലിലുള്ള കഥ എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്‌ വായനക്കാര്‍ കുറവായിരിക്കും. അതിൽ സ്ഥിരം വായിക്കുന്നവർ അവരുടെ സാഹചര്യവും സമയവും കണ്ടത് പോലെ വൈകി ആണെങ്കിലും വായിക്കും എന്നാണ് എന്റെ വിശ്വസം.

      വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി bro.
      സ്നേഹം ♥️♥️

  10. Dear cyril….
    താങ്കളുടെ അപാരമായ ഭാവനയുടെ മുന്നില്‍ നമ്മൾ ഒക്കെ nursery പിള്ളേര്…
    നമിച്ചു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഡിയര്‍ ഇബ്നു, ഇങ്ങനെയൊക്കെ പറയുമ്പോൾ എന്ത് മറുപടി തരണം എന്നുപോലും എനിക്കറിയില്ല… ഒത്തിരി സന്തോഷമുണ്ട്.

      മനസ്സിരുത്തി ഒന്ന് ശ്രമിച്ചാൽ, എല്ലാവർക്കും അവരവരുടെ ഭാവനയില്‍ നിന്നും ഇതിനേക്കാള്‍ നല്ല സൃഷ്ടികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
      സ്നേഹം ♥️♥️

  11. ബ്രോ… ഒട്ടും പ്രതീക്ഷിക്കാതെ മാന്ത്രിക ലോകത്തിന്റെ പാർട്ട്‌ കിടക്കുന്നത് കണ്ടത്… അതു ഓപ്പൺ ചെയ്യുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിലേക്ക് ദ്രാവക അഗ്നിയിലേക്ക് ചാടാൻ നിൽക്കുന്ന ഫ്രെന്നിന്റെ രൂപം ഇടിച്ചു കയറി വന്നു…. അതേ ആകാംഷയോടെ തുറന്ന് ആദ്യം നോക്കിയത് എത്ര പേജ് ഉണ്ടെന്നതാണ്.. 46 pages…. സന്തോഷമായി….. ❤

    ഫ്രെന്നിന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോരോ മാറ്റങ്ങളും റാലേനും കൂട്ടരുടെയും നിൽപ്പും ഭാവവും ഒക്കെ കൗതുകത്തോടെയാണ് വായിച്ചത്…. വളരെ കൃത്യമായ വിവരണം… (As usual… 😌)

    ആ പുഴയിൽ അവൻ താഴ്ന്നു പോകും തോറും  അനിമേഷനിൽ ഒക്കെ സൂര്യന്റെ ഉപരിതലം കാണില്ലേ അതിലേക്ക് വീണത് പോലെയാ തോന്നിയത്…. അതിലുണ്ടാകുന്ന കുമിളകളും പൊട്ടിത്തെറിയും ഒക്കെ അതു പോലെ തന്നെ മനസ്സിൽ വന്നു….

    സംരക്ഷണ കുമിളയുടെ ശക്തി ക്ഷയിച്ചത് കണ്ട് ആശങ്ക തോന്നിയെങ്കിലും മാതൃവംശത്തിന്റെ ശക്തി അത്ഭുതപെടുത്തി… അത് ഫ്രെന്നിന്റെ അമ്മയുടെ കാര്യത്തിൽ ദുരൂഹത വീണ്ടും കൂട്ടി..

    രണ്ടു ആദിദൈവങ്ങൾ….!!! അപ്പോൾ മറ്റെയാൾ ആര്…. സംശയങ്ങളും ആകാംഷയും ഉച്ചസ്ഥായിലെത്തി…

    പാതാള ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന സീൻ…. 💥💥

    അടുത്ത ഘട്ടമായ റാലേന്റെയും ലാവേഷിന്റെയും സംഭാഷണം വായിച്ചപ്പോൾ അമ്പരപ്പ് ആയിരുന്നു… ഇതെല്ലാം റാലെൻ മനഃപൂർവം ചെയ്തത് ആണെന്ന് അറിഞ്ഞപ്പോൾ അയാളോട് തോന്നിയ വെറുപ്പ് മാറി… പിന്നീടുള്ള ശില്പിയുടെ വെളിപ്പെടുത്തലുകളിൽ താങ്കളുടെ ചിന്തയ്‌ക്കും ഭാവനകൾക്കും മുന്നിൽ നമിക്കാതെ വഴിയില്ല….

    ദനീറിന്റെ ഭാഗത്തിൽ അവൻ ഓഷേദ്രസിന്റെ അടിമയായി മാറാനുള്ള ചാൻസും പറഞ്ഞല്ലോ… അല്ലെങ്കിൽ ‘ലോകങ്ങളുടെ നന്മയ്ക്കോ നാശത്തിനോ ജനിച്ച ശക്തി’യുമായി കൂടിച്ചേർന്ന് പ്രവർത്തിക്കും എന്ന്… ആ ശക്തി ഫ്രൻ ആയിരിക്കും എന്ന് ഊഹിച്ചെങ്കിലും ഉടൻ തന്നെ ഫ്രെന്നിന്റെ ആത്മാവിനെ അവൻ കാണുന്നു എന്ന് പറഞ്ഞതോടെ ആ ഊഹം സത്യമായി… ദനീറും ഫ്രെന്നും തമ്മിലുള്ള ബന്ധം അത്ഭുതമായി തന്നെ തുടരുന്നു…

    അഗ്നിയും ഘാതകവാളിന്റെയും ഫ്രന്നിന്റെയും ഒക്കെ സംസാരം വളരെ രസകരമായിരുന്നു…

    ഏറ്റവും നടുക്കിയത് ഷൈദ്രസ്തൈന്യ ഫ്രന്നിന്റെ അമ്മയാണെന്നതാണ്…. അതായത് ആദിദൈവം…. ഫ്രെന്നിന്റെ ജനനം എല്ലാം കോരിത്തരിപ്പ് ഉണ്ടാക്കുന്ന പോലെ ആയിരുന്നു…. ഫ്രെന്നിന്റെ ഐഡന്റിറ്റി അത്രത്തോളം അത്ഭുതപ്പെടുത്തി..

    പിന്നീട് ആ വാൾ അവന്റെ നെഞ്ചിനെ തുളച്ച നിമിഷം ഒരു ഉൾക്കിടിലം വന്നു മൂടിയെങ്കിലും അതിനെയും സന്തോഷത്തോടെ മറികടക്കാൻ സാധിച്ചു….

    കാത്തിരിക്കുന്നു ബ്രോ… മാന്ത്രികലോകത്തിന്റെ കവാടങ്ങൾ ഇനിയും തുറക്കുന്നതിനായി… ❤ ആശംസകൾ… 🙏

    1. ഞാൻ കരുതി വിവാഹം കഴിഞ്ഞത് കാരണം കുറച് ദിവസത്തേയ്ക്ക് ഈ ഭാഗത്ത് വരില്ല എന്ന്. അപ്പോ, ജീവിതം സംതൃപ്തിയോടെ ആനന്ദകരമായി മുന്നോട്ട് നീങ്ങാന്‍ എന്റെ പ്രാര്‍ത്ഥനയും ആശംസകളും♥️.

      ഇങ്ങനെ ഓരോ ഭാഗങ്ങളും എടുത്ത് പറഞ്ഞ്‌ വിശകലനം ചെയ്യുമ്പോൾ എനിക്ക് കുറച്ചുകൂടി വെത്യസ്ത്തമായി ചിന്തിക്കാനുള്ള പ്രേരണ ലഭിക്കുന്നു. പിന്നെ ആദ്യമെ പേജിന്റെ എണ്ണം നോക്കി സന്തോഷിച്ചു എന്ന് കണ്ടപ്പോൾ സന്തോഷവും തോന്നി.

      കഥ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അടുത്ത പാര്‍ട്ട് എന്ന കവാടം വൈകിക്കാതെ തുറക്കണം എന്ന് ആഗ്രഹമുണ്ട്.
      സ്നേഹം ♥️♥️

      1. ഇരുന്നൂറ് വർഷത്തിനുള്ളിൽ അടുത്ത പാർട്ട്‌ വരുമല്ലേ.. അതായത് around എട്ട് ദിവസം.. അപ്പൊ ഓക്കേ… 😌

        1. 😳😳ചതിക്കല്ലെ…. എട്ട് ദിവസം എന്ന് ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. അഗ്നിക്ക് സമയം എന്ന concept തീരെ വശമില്ല. അതുകൊണ്ട് ഇരുനൂറ് വര്‍ഷം ചിലപ്പോൾ ഇരുപത് ദിവസം ആകാനും സാധ്യതയുണ്ട്. 😁

          1. അഗ്നിക്ക് വശമില്ലെങ്കിലും ബ്രോയ്ക്ക് നല്ല വശമുണ്ടല്ലോ…. ദത് മതി… 😌

          2. ഇപ്പോൾ ഞാൻ temperory അഗ്നിയാണ് 😅

          3. കൈലാസനാഥൻ

            അഗ്നി ചെന്നായ കൊള്ളാം , ഇനി പുതിയെ എറ്റം വല്ലതും ഉണ്ടാവുമോ ?

          4. സാധ്യതയുണ്ട് bro.

          5. കൈലാസനാഥൻ

            പ്രതീക്ഷിക്കുന്നു. ഹൈനബദ് രണ്ട് മൂന്ന് സ്ഥലത്ത് ഹൈദരബാദ് ആയിരുന്നു.

          6. 😁😁 Keypad automatic ആയി അങ്ങനെ ആകുന്നതാണ്. ഞാനും ശ്രദ്ധിച്ചില്ല.

          7. കൈലാസനാഥൻ

            പല പേരുകളും ടൈപ്പ് ചെയ്യുന്നത് സമ്മതിച്ചേ പറ്റൂ.

          8. Magic related കഥ ആകുമ്പോള്‍ കുറച്ച് വെത്യസ്ത്തമായ പേരുകൾ ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന അഭിപ്രായം ആണെനിക്ക്.

  12. ഈ ഭാഗവും പൊളിച്ചു സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു♥️❤❤️💜💙💚💛🧡

    1. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് bro. നന്ദി സ്നേഹം ♥️♥️

  13. എന്നത്തേയും പോലെ കിടു🔥💯. നിങ്ങടെ പുതിയ part വരുവാനായി എത്ര ദിവസം കാത്തിരുന്നന്നോ. എല്ലാ ദിവസവും കാത്തിരുക്കുമായിരുന്നു. Next part ഇത്രയും വൈകിപ്പിക്കല്ലെ. 47 page-ill ഒരു page ഒന്നും തന്നെ ഇല്ല, അതുകൊണ്ട് next part 50 page ആക്കി തരാമോ?…. (അത്യാഗ്രഹം ആണെന്ന് അറിയാം എന്നാലും വായിക്കാനുള്ള പൂതി കൊണ്ടാണെ) 😍

    1. കുറച്ച് വൈകിയതിന് ആദ്യമെ ക്ഷമ ചോദിക്കുന്നു bro. ജീവിത സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് എഴുത്ത് നടക്കാതെ പോയതും അതുകാരണം വൈകിയതും.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പിന്നെ പേജ് ബ്രേക്ക് സെറ്റ് ചെയ്തപ്പോ അബദ്ധത്തിൽ രണ്ട് പേജ് ബ്രേക്ക് ഒരുമിച്ച് കൊടുത്തിരുന്നു, അതുകൊണ്ടാണ് ആ ബ്ലാങ്ക് പേജ് വന്നത്. അത് ഞാൻ മാറ്റി.

      നെക്സ്റ്റ് പാര്‍ട്ട് എത്ര പേജ് വരുമെന്ന് അറിയില്ല bro, എന്തായാലും നോക്കാം.
      സ്നേഹം ♥️♥️

    1. കഥ ഇഷ്ടമായതിൽ സന്തോഷം. സ്നേഹം ♥️♥️

  14. AWESOME 💕💕

    1. സ്നേഹം ♥️♥️

  15. Enye ponnu bro ee partum polichu❤️❤️

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം bro ♥️♥️

  16. കഥയെ കുറിച്ച നൈറ്റ് parayam.. ഇപ്പോള്‍ വായിക്കട്ടെ

  17. സിറിൽ ബ്രോ ,
    തങ്ങളുടെ ഭാവന അതി മനോഹരമായിരുന്നു. ഞാൻ അപരാജിതൻ കഴിഞ്ഞു ഒരു കമന്റ് ഇടുന്നതു ഇതിനാണ്.
    എന്ന് വച്ച് മറ്റു കഥകൾ ഉണ്ടാട്ടോ പ്രിയപ്പെട്ടതായി. എല്ലാവരും അപരാജിതനിലായതു കൊണ്ട് ഇതിലേക്ക് വരാൻ സമയമെടുക്കും . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. വായനയ്ക്കും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി Amol bro (പേരില്‍ നിന്നും bro ആണെന്ന് കരുതുന്നു).

      പിന്നേ വായനക്കാരുടെ പലതരത്തിലുള്ള കമെന്റസിനും എന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് എന്നാണ് എന്റെ വിശ്വാസം.
      സ്നേഹം ♥️♥️

  18. സൂപ്പര്‍….ബ്രോ….

    1. ഇഷ്ട്ടപെട്ടു എന്നതിൽ വളരെ സന്തോഷം bro ♥️♥️

  19. Kidukkaachi 🔥🔥

    1. സ്നേഹം ♥️♥️

  20. കൈലാസനാഥൻ

    ഫ്രാൻഷർ ദ്രാവകാഗ്നി പുഴയിലേക്ക് പതിക്കുമ്പോഴേക്കും തന്റെ ആത്മ ശക്തിയും മന:ശക്തിയുമപയോഗിച്ച് തന്റെ ശരീരത്തെ സംരക്ഷണ കുമിള സൃഷ്ടിച്ച് രമിക്കാൻ ശ്രമിച്ചതും ഈ ശക്തികൾ സംഹാരിയിൽ ലയിപ്പിച്ച് ഒഷേദ്രസിന്റെ ജല്പനങ്ങൾക്ക് അടിമപ്പെടാതെ സംരക്ഷണ ശക്തി ബന്ധനം നടത്തിയതും ഒക്കെ വിസ്മയകരമായിരുന്നു.

    തന്റെ ശരീരത്തിന്റെ അകവും പുറവും എല്ലാം പാറപോലെയാക്കി ഒരു മലയുടെ ഭാരം സ്വീകരിച്ച് ദ്രാവകാഗ്നിയിൽ പതിച്ച് 300 അടി ഉയരത്തിലും വ്യാപ്തിയിലും തന്റെ തലയോളം വലിപ്പത്തിൽ ദ്രാവകാഗ്നിതുള്ളികൾ തെറിച്ച് നാല്പത് രാക്ഷസ മനുഷ്യർ കൊല്ലപ്പെടുന്നതും റാലേൻ നിസാരമായി അതിനെ തട്ടിതെറിപ്പിക്കുന്നതും ഒക്കെ മനോഹരമായിരുന്നു. അപ്പോൾ ഹൈനബിന്റെ ചിന്തയും റാലേനും ലാവേഷും തമ്മിലുള്ള ചർച്ചയും ശില്പി പ്രത്യക്ഷപ്പെട്ട് പല പുതിയ അറിവുകളും അവർക്ക് കിട്ടുമ്പോഴുള്ള ഭാവവും ഒക്കെ നന്നായിട്ടുണ്ട്.

    ഫ്രെൻഷർ ദ്രാവകാഗ്നിയിൽ നിന്ന് പല വിധ പരിവർത്തനങ്ങൾ നടത്തി രക്ഷപെട്ട് ഒരു അഗ്നിപർവതത്തിന്റെ മുകളിൽ എത്തുന്നതും അഗ്നി ചെന്നായയെ കണ്ടുമുട്ടുന്നതും ചെന്നായ അവനെ പാതാള ലോകത്ത് എത്തിക്കുന്നതും ഒക്കെ വിസ്മയകരം തന്നെ.

    ഇതിനിടയിൽ ദനീർ തന്റെ സുഹൃത്തുക്കളായ സാക്ഷ, ഫ്രേയ, മെഹറ എന്നിവരുമായി വനാതിർത്തിയിലുള്ള ഫ്രെൻഷനുമായി ദെനീർ പരിശീലനം നടത്തുന്നെ മതാനത്ത് ചെന്ന് തന്റെ വംശത്തെ നഷേദ എന്ന ഭൂമിദേവി സൃഷ്ടിച്ചതും റനീസ് എന്ന പാതാള ദൈവം അടക്കം ആറ്‌ദൈവങ്ങൾ സൃഷ്ടിച്ച സൃഷ്ടിക് ചലനശക്തിയില്ലാതായതും റെനീസ് പാതാളത്തിലേക്ക് മടങ്ങിയതും തനിക്ക് പ്രകൃതിശക്തിയും മാന്ത്രിക ശക്തി കിട്ടിയതും അത് ഒരു പ്രകടനത്തിലൂടെ കാണിച്ചതും ഒക്കെ അതിവിസ്മയകരം തന്നെ.

    ഫെൻഷർ അഗ്നി ചെന്നായയുമായി ആത്മബന്ധനം നടത്തുകയും ഘാതകാളിന്റെ നിർദ്ദേശം സ്വീകരിക്കുകയും ചെയ്ത് ചെന്നായയുടെ പുറത്തേറി അഗ്നിപർവ്വതം പൊട്ടിയുണ്ടായ ദ്രാവകാഗ്നിയിൽ നിന്ന് രക്ഷപെടുന്നതും ഒക്കെ ഉദ്വേഗജനകമായിരുന്നു. പാതാള ലോകത്ത് എത്തി ഫെയറി യെ കണ്ടതും ഘാതക വാൾ അവളെ അഭിസംഭോധന ചെയ്തതും അവൻ അത്ഭുതപ്പെടുത്തുന്നതും ഒക്കെ ആനന്ദഭരിതമായിരുന്നു.

    തന്നെ സ്വീകരിച്ച ഹഷിസ്ത്ര തന്റെ സഹോദരിയാണെന്നും മാതാവ് ഷൈദ്രസ്തന്യ
    ഫെയറികളുടെ രാജ്ഞിയും ദൈവവുമാണെന്നറിയുന്നതും അവന്റെ
    ജന്മം കൈറോൺ, റനീസ്, ​സ്വർണ വ്യാളി, ഷൈദ്രസ്തന്യ എന്നീ ദൈവങ്ങളുടെ ആത്മ ശക്തികൾ എല്ലാം കൂടി തന്റെ മാതാവിന്റെ ഗർഭപാത്രക്കിൽ നിക്ഷേപിച്ചുണ്ടായ വന്നാണ് എന്ന് അറിയുന്നതുമൊക്കെ അത്ഭുതവും ആനന്ദ നിർവൃതിയുമടങ്ങുന്ന രംഗങ്ങൾ ആയിരുന്നു.

    അവസാനം ഹഷിസ്ത്ര ഘാതക വാളുപയോഗിച്ച് ഫ്രെന്നിന്റെ നെഞ്ചിൽ കുത്തിയിറക്കി അവളുടെ ശക്തിയും വാളിന്റെ ന്നത്മശക്തിയുമപയോഗിച്ച് ഒഷേദ്രസിന്റെ രക്തം പുറത്തേക്ക്‌ കളയുന്നതും പൂർണമായും പറ്റിയില്ലെങ്കിലും അവന്റെ ഹൃദയത്തിലേക്ക് വാൾ അവന് സ്വന്തമായ പ്പോൾ പിടിയിൽ ശേഖരിച്ച അവന്റെ സ്വന്തം രക്തം ഹൃദയക്കിലേക്ക് നിറച്ച് അവന്റെ സ്വത്വക്കിന് മേൽക്കൈ നേടാനുള്ള അവസരം സൃഷ്ടിച്ചത് ഒക്കെ വിസ്മയകരവും മനോഹരവുമായിരുന്നു . അഭിനന്ദനങ്ങൾ സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. കൈലാസനാഥൻ ബ്രോ, ഓരോ പാര്‍ട്ടിലും നിങ്ങൾ കഥയെ അതിന്റേതായ രീതിയില്‍ ഗ്രഹിച്ച്, ആ പാര്‍ടിൽ വന്ന എല്ലാം കാര്യങ്ങളേയും കൂട്ടിയിണക്കി അതിന്റെ സംക്ഷേപം കുറിച്ചത് വായിക്കുമ്പോള്‍ അത് ശെരിക്കും കഥയ്ക്ക് വേണ്ടുന്ന ഒരുപാട്‌ കാര്യങ്ങളെ പല കോണുകളില്‍ നിന്നും എന്നെ കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലും, എന്റെ ചിന്താ ബോധത്തെ റിഫ്രഷ് ചെയ്യാൻ സഹായിക്കുന്നു തരത്തിലും എന്നെ എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.

      കഥ വായിച്ചതിനും അത് നിങ്ങള്‍ക്ക് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിലും സന്തോഷമുണ്ട്.
      സ്നേഹം ♥️♥️

  21. Poli pewer sanam

    1. വായിച്ചതില്‍ സന്തോഷം bro ♥️♥️

  22. Superb 🔥🔥🔥

    1. സ്നേഹം ♥️♥️

  23. cyril bro mass bagangl kayinja baganglde atra illayirunenkilum sambavm pwolichu. fren ine kurichu kurchoke ariyan kayinjllo. etavum ishtapettathu agni njn ente baarye kanditu 500 varsham aayi prnja bagam aanu 😂😂. apm seri bro oru 168 varsham kond adtha part kitumayirikum le 😁❤️❤️❤️❤️

    1. ശെരിയാണ് bro, ഒരുപാട്‌ മാസ് ഭാഗങ്ങൾ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല…. കഥയക്ക് ആവശ്യമുള്ള കുറച്ച് വെളിപ്പെടുത്തലുകളും കാര്യങ്ങളുമായി നീങ്ങി…. പിന്നെ അഗ്നിക്ക് കാല ബോധം തീരെയില്ല അതുകൊണ്ടാണ് അതിന് മണിക്കൂറുകള്‍ ദിവസം വര്‍ഷം ഒന്നും മനസ്സിലാക്കാൻ കഴിയാത്തത്😅.

      അടുത്ത ഭാഗം ഇരുനൂറു വര്‍ഷത്തിനുള്ളില്‍ തീര്‍ച്ചയായും തരാം bro 😁😁
      സ്നേഹം ♥️♥️

      1. ഒരു പാവം വായനക്കാരൻ

        അതായത് 8 ദിവസം കാത്തിരുന്നാൽ മതിയല്ലെ broo അടിപൊളി രചന ❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

        1. എട്ടു ദിവസത്തില്‍ വരുമെന്ന് ഞാൻ ഉദ്ദേശിച്ചില്ല bro… എന്തായാലും കഴിയുന്നതും വേഗം തരാൻ നോക്കാം. ♥️♥️

  24. Like everytime. Out of box imagination😍. U r awsme cyril bro

    1. ഒത്തിരി സന്തോഷം വിച്ചു bro. വായനക്കും അഭിപ്രായത്തിനും നന്ദി ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com