മാന്ത്രികലോകം 5 [Cyril] 2438

Views : 68637

പക്ഷേ ഇന്ന്‌ അത് നിനക്ക് ഗുണം ചെയ്തു.

ഒഷേദ്രസിന്റെ രക്തത്തെ നിന്റെ ശരീരത്തിൽ നിന്നും പൂര്‍ണമായി ഘാതകവാളിന് ചോര്‍ത്തി കളയാനും, ആ രക്തത്തിന്റെ സത്തയെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും — നിന്റെ ശുദ്ധമായ, വളരെ ശക്തിയേറിയ രക്തത്തെ നിന്റെ ഹൃദയത്തിൽ തന്നെ പിന്നെയും പകര്‍ന്നു തന്നത് കാരണം, നിന്റെ രക്തത്തിന്റെ സത്ത ഒഷേദ്രസിന്റെ ശക്തി യേക്കാൾ നിന്റെ ശരീരത്തിൽ lമുന്നിട്ട് നില്‍ക്കും, ഫ്രെൻ.

അതുകൊണ്ട്‌, ഒഷേദ്രസ് ഉണര്‍ന്നാൽ പോലും — നി ശെരിക്കും ശ്രമിച്ചാൽ, ഒരുപക്ഷേ നിനക്ക് ഒഷേദ്രസിനെ തഴഞ്ഞ് അതിന്റെ പിടിയില്‍ വീഴാതിരിക്കാൻ കഴിയും എന്നാണ് ഞങ്ങൾ കരുതുന്നത്….”

ആശങ്കയും സന്തോഷവും കലര്‍ന്ന സ്വരത്തില്‍ ഹഷിസ്ത്ര എന്റെ അടുത്ത് ഇരുന്നുകൊണ്ട് എന്റെ മുഖത്ത് തലോടി കൊണ്ട്‌ പറഞ്ഞു.

ഘാതകവാളിന്റെ കഴൽ പോലത്തെ പിടിയില്‍ അന്ന് അത് ശേഖരിച്ച എന്റെ രക്തത്തെ, ഘാതകവാൾ ഇന്ന് എന്റെ ഹൃദയത്തിലേക്ക് പകര്‍ന്നു തന്നു. ഇപ്പോൾ എന്റെ സ്വന്തം രക്തം എന്റെ ഹൃദയത്തില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത് ഞാൻ അറിഞ്ഞു.

ഒഷേദ്രസിന്റെ ചെറിയ ശക്തിയും എന്റെ രക്തത്തിന്റെ സത്തയിൽ അലിഞ്ഞ് ചേരുന്നതും ഞാൻ അറിഞ്ഞു.

ഉടനെ ഒഷേദ്രസിന്റെ ശക്തി എന്റെ രക്തത്തിൽ വര്‍ദ്ധിക്കാന്‍ തുടങ്ങി, പക്ഷേ എന്റെ ശക്തി അതിനെ തുഴയുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.

ഞാൻ ദീര്‍ഘമായി നിശ്വസിച്ചു. എന്നിട്ട് ഒഷേദ്രസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ ഒരു വഴി ഒരുക്കി തന്ന എന്റെ പ്രിയ സഹോദരി ഹഷിസ്ത്ര യെ നോക്കി ഞാൻ സ്നേഹത്തോടെ പുഞ്ചിരിച്ചു.

“ഞാൻ നിന്നെ വഞ്ചിച്ചു എന്ന് നി കരുതിയെന്ന് എനിക്കറിയാം, ഫ്രെൻ. നി ഒഷേദ്രസിന്റെ പിടിയില്‍ അകപ്പെട്ടിരുനെങ്കിൽ പോലും ഞാൻ നിന്നെ കൊല്ലാന്‍ ശ്രമിക്കില്ല എന്ന് നി മനസ്സിലാക്കണം.

“എന്നോട് നിങ്ങൾ പറഞ്ഞിരുന്നെങ്കില്‍ ഞാൻ നിങ്ങളോട് സഹകരിക്കുമായിരുന്നു….” ഞാൻ തളര്‍ന്ന സ്വരത്തില്‍ എങ്ങനെയോ അത്രയും പറഞ്ഞു.

“നി സഹകരിക്കും എന്ന് ഞങ്ങള്‍ക്കും അറിയാം, ഫ്രെൻ. പക്ഷേ നിന്നോട് പറഞ്ഞിരുന്നെങ്കില്‍ നിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒഷേദ്രസിന്റെ ശക്തി എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒരുപക്ഷേ അതിന്റെ സകല ശക്തിയും പ്രയോഗിച്ച് നിന്നെ ആ നിമിഷം തന്നെ അതിന്റെ നിയന്ത്രണത്തിൽ ആക്കും എന്ന് ഞാൻ ഭയന്നു. അതുകൊണ്ടാണ് നിന്നോട് പറയാതെ ഞങ്ങൾ പ്രവര്‍ത്തിച്ചത്….

ഇനി, നിന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം അതിനെ നി എങ്ങനെയും തഴഞ്ഞ് നിർത്താൻ ശ്രമിക്കണം, ഫ്രെൻ. നിനക്ക് അതിന്‌ കഴിയും.”

ഞാൻ പുഞ്ചിരിച്ചു.

അതേ, ഒഷേദ്രസിന്റെ ശക്തി എപ്പോഴും എന്നില്‍ വര്‍ദ്ധിക്കാനും എന്റെ മനസ്സിനെ പിടിച്ചടക്കി അടിമ പെടുത്താനും ശ്രമിച്ച് കൊണ്ടിരിക്കും — പക്ഷേ അതിനെ ഞാൻ എപ്പോഴും തഴയാൻ ശ്രമിച്ച് കൊണ്ടിരിക്കും. നി ഉണര്‍ന്നാലും നിനക്കെന്നെ നിന്റെ അടിമയായി മാറ്റാൻ കഴിയില്ല, ഒഷേദ്രസ്…. ഞാൻ ആരുടെയും അടിമയായി മാറാൻ പോണില്ല…. ഇനി ഞാൻ ആരുടെയും ചതിയില്‍ പെടില്ല…

സന്തോഷം കാരണം ഞാൻ ഉറക്കെ ചിരിച്ചു.

 

(തുടരും…)

 

അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.

 

മാന്ത്രികലോകം 6 [Cyril]

Recent Stories

The Author

76 Comments

  1. ലവ് യു ഡിയര്‍…..

  2. Innu kanumo broo🙄

  3. Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️

    1. വായനക്ക് നന്ദി bro ♥️♥️

  4. Adutha part ennayirikkum broo😇😇

    1. പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️

      1. ❤️❤️❤️

    2. Adutha part ready aano bro?? Atho busy aano?

      Waiting Manthrikalokam 6❤🔥❤❤

  5. Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…

    Waiting only for the next part bro…
    Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤

    1. സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️

  6. വായനക്കാരൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
    നല്ല വറൈറ്റി കഥ 🔥

    1. കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com