മാന്ത്രികലോകം 5 [Cyril] 2440

Views : 69266

ഉടനെ യക്ഷ മനുഷ്യർ നിന്നിരുന്ന ഭാഗത്ത് നിന്നും ഒച്ച കേട്ടതും ഞാൻ അവിടേ നോക്കി…. എന്റെ ശരീരത്തെ വായും പൊളിച്ചു നോക്കി നില്‍ക്കുന്ന റാലേനും കൂട്ടരെയും ആണ് ഞാൻ കണ്ടത്.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാനും എന്റെ ശരീരത്തിൽ നോക്കി.

അന്നേരമാണ് എന്റെ ആത്മാവില്‍ നിന്നും സ്വര്‍ണ്ണ നിറത്തില്‍ ഇടകലര്‍ന്ന വെള്ളയും നീലയും പ്രകാശം എന്റെ ശരീരത്തിന്‍റെ നേര്‍ക്ക് പാഞ്ഞുപോയി എന്റെ ശരീരത്തെ പൂര്‍ണമായി പൊതിഞ്ഞത്.

പെട്ടന്ന് റാലേനും കൂട്ടരെയും അദ്ഭുതത്തോടെ ആ പ്രകാശം എവിടെ നിന്നാണ് വന്നത് എന്നറിയാന്‍ ആകാശത്ത് പരത്തി നോക്കി….. പക്ഷേ അവര്‍ക്ക്‌ എന്റെ ആത്മാവിനെ കാണാന്‍ കഴിഞ്ഞില്ല എന്നു മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

കാരണം അവർ എല്ലാവരും എന്തോ തിരയുന്നത് പോലെ മുകളില്‍ നോക്കിയ ശേഷം, ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ തലയാട്ടി കൊണ്ട് എന്റെ ശരീരത്തിൽ പിന്നെയും കണ്ണും നട്ട് മിഴിച്ച് നിന്നു.

ഉടനെ എന്റെ ആത്മാവ് അവിടെ നിന്നും അപ്രത്യക്ഷമായി എന്റെ ശരീരത്തിൽ പ്രവേശിച്ചു.

ഒരു നീണ്ട മയക്കത്തിൽ നിന്ന് ഉണർന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്….,

കൂടാതെ കൊടും തണുപ്പും എനിക്ക് എന്റെ ഉള്ളില്‍ അനുഭവപ്പെട്ടു…..! അപ്പോഴാണ് എന്റെ ശരീരത്തിന്‍റെ അകവും പുറവും മരവിച്ചു പാറ പോലെ ഉറപ്പായി മാറുന്നതും, അതുപോലെ എന്റെ ഭാരം വര്‍ദ്ധിക്കുന്നതും ഞാൻ അറിഞ്ഞത്….,

ശേഷം… എന്റെ ആത്മാവില്‍ നിന്നും ഒരു വെള്ള പ്രകാശം എന്റെ ശരീരത്തെ ആവരണം ചെയ്തു. അടുത്ത നിമിഷം, എനിക്ക് ചുറ്റും നിശ്ചലമായിരുന്ന കാലചക്രം എന്നെ അതിന്റെ പിടിയില്‍ നിന്നും മുക്തമാക്കി…..,,

ചെറിയ മലയുടെ അത്രയും ഭാരം ലഭിച്ചിരുന്ന എന്റെ ശരീരം അതിവേഗത്തില്‍ കാറ്റിനെ തുളച്ചു കൊണ്ട് ആ പതിനഞ്ചു അടി ഉയരത്തിൽ നിന്നും ദ്രാവക അഗ്നി പുഴയിലേക്ക് ശക്തിയോടെ പതിക്കാൻ തുടങ്ങിയതും…..,,

വല്ലാത്തൊരു ഭയം എന്റെ മനസ്സിനെ നടുക്കി…

എന്റെ ശരീരത്തിന്‍റെ ഉൾ വശത്തിനും പുറം ഭാഗത്തിനും എല്ലാം, പാറയുടെ കാഠിന്യം ലഭിച്ചിരുന്ന എനിക്ക് പേടിച്ച് കരയാനും സ്വമേധയാ അനങ്ങാൻ പോലും കഴിയാതേയായി….,

എന്നില്‍ നിന്നും കുറെ അകലെ നിന്നിരുന്ന റാലേൻ എന്നെ നോക്കി മിഴിച്ച് നിന്നെങ്കിലും, അയാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി എനിക്ക് കാണാന്‍ കഴിഞ്ഞു.

എന്തിനായിരുന്നു ആ പുഞ്ചിരി…? സംശയത്തോടെ എന്റെ മനസ്സിനോട് ഞാൻ ആരാഞ്ഞു….

എന്റെ മരണം നിശ്ചയം സംഭവിക്കും എന്നയ്യാൾ വിശ്വസിച്ചത് കൊണ്ടാണോ ആ ചിരി….?

എന്നാൽ അവിടെ ഉണ്ടായിരുന്ന നൂറിലധികം യക്ഷ മനുഷ്യർ എല്ലാവരും ഒരുപോലെ വായും പൊളിച്ച് അന്ധാളിപ്പോടെയാണ് എന്റെ വീഴ്ചയെ നോക്കി നിന്നത്…..,

പക്ഷേ പെട്ടെന്നുതന്നെ അവരുടെ മുഖഭാവം മാറി…. ഉടനെ, എന്തോ ചിന്തിച്ചത് പോലെ പെട്ടന്നാണ് അവരുടെ മുഖത്ത് ഭീതി നിറഞ്ഞത്…..

പലരുടെയും കണ്ണുകൾ ഭയാനകമായി പുറത്തേക്ക്‌ തള്ളി, അത് തെറിച്ചു പോകും എന്നുവരെ എനിക്ക് തോന്നിപ്പോയി….

അവർ ഇങ്ങനെ ഭയന്ന് വിറയ്ക്കാന്‍ ഉണ്ടായ കാരണം ആദ്യം എനിക്ക് മനസ്സിലായില്ല….!

പാറ പോലെ കാഠിന്യവും, ശരീരത്തിനും മനസ്സിനും ശക്തമായ മരവിപ്പും… പിന്നെ ഒരു ചെറിയ മലയുടെ ഭാരവും എല്ലാം എനിക്ക് കൈവന്നത് കൊണ്ട് എനിക്ക് കരയാന്‍ പോലും കഴിഞ്ഞില്ല…

പക്ഷേ എന്തുകൊണ്ടോ ഭയന്ന് വിറച്ച യക്ഷ മനുഷ്യർ എനിക്കും ചേര്‍ത്തു കാട്ടു എരുമകളെ പോലെ ഉറക്കെ അമറി കൊണ്ട് അപ്രത്യക്ഷമാകും മുന്നേ……,,

ചെറിയ മലയുടെ ഭാരമുള്ള എന്റെ ശരീരം ദ്രാവക അഗ്നി പുഴയില്‍ ശക്തമായി പതിച്ചു…. തിളച്ചു മറിയുന്ന ആ ഭയാനകമായ അഗ്നി പുഴയില്‍ നിന്നും, കൊഴുത്ത ദ്രാവക അഗ്നി മുന്നൂറു അടിയോളം ചുറ്റളവിലുള്ള എല്ലാ ദിക്കിലും തെറിച്ച്… എന്റെ തലയുടെ അത്രയും വലിപ്പമുള്ള തുള്ളികളായി, തീ മഴ പോലെ പെയ്തത് ഒരു മിന്നായം പോലെ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

പക്ഷേ ചിലരുടെ ദീനമായ രോദനം ഉടനെ അന്തരീക്ഷത്തില്‍ ഉയർന്നു കേട്ടു….!!

Recent Stories

The Author

76 Comments

  1. ലവ് യു ഡിയര്‍…..

  2. Innu kanumo broo🙄

  3. Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️

    1. വായനക്ക് നന്ദി bro ♥️♥️

  4. Adutha part ennayirikkum broo😇😇

    1. പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️

      1. ❤️❤️❤️

    2. Adutha part ready aano bro?? Atho busy aano?

      Waiting Manthrikalokam 6❤🔥❤❤

  5. Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…

    Waiting only for the next part bro…
    Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤

    1. സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️

  6. വായനക്കാരൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
    നല്ല വറൈറ്റി കഥ 🔥

    1. കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com