മാന്ത്രികലോകം 5 [Cyril] 2441

 

എന്നെ ആവരണം ചെയ്ത് എന്നെ സംരക്ഷിച്ച് കൊണ്ടിരുന്ന കുമിള, ശക്തി കുറഞ്ഞ് വെറുമൊരു നേര്‍ത്ത ചാര നിറത്തിലുള്ള പ്രകാശത്തെ പരത്താന്‍ തുടങ്ങി….,

അതോടെ കുമിളയ്ക്ക് പുറത്തുള്ള ദ്രാവക അഗ്നിയുടെ ആ ചുവന്ന പ്രകാശം, എന്റെ സംരക്ഷണ കുമിളയ്ക്ക് അകത്തും കടന്നു വ്യാപിച്ചു….. ആ ചുവന്ന ശക്തി എന്നെ കാര്യമായി ബാധിച്ചു…,,

എന്റെ ശരീരത്തിന് ആദ്യം കഠിനമായ പുകച്ചില്‍ തുടങ്ങി….

ശേഷം എന്റെ ശരീരത്തിൽ നിര്‍ജലീകരണവും തുടങ്ങി, പോരാത്തതിന് ആ ശക്തി എന്റെ ശരീരത്തിലുള്ള രക്തത്തെ പോലും കുറേശ്ശെയായി വറ്റിക്കാൻ ആരംഭിച്ചു……

അത്രയും ആയപ്പോൾ ഞാൻ വേഗം എന്റെ ആത്മാവില്‍ നിന്നും കൂടുതൽ ശക്തിയെ എന്റെ ശരീരത്തിനും സംരക്ഷണ കുമിളയ്ക്കും ഒരുപോലെ പകര്‍ന്നു കൊടുത്തു….,

പക്ഷേ ദ്രാവക അഗ്നിയുടെ സത്ത എന്ന് എനിക്ക് തോന്നിയ ആ ചുവന്ന ശക്തി, എന്റെ ശരീരത്തിൽ നിന്നും – പിന്നെ കുമിളയിൽ നിന്നും, എന്റെ ശക്തിയെ ചോര്‍ത്തി എന്നെ ക്ഷയിപ്പിക്കാൻ ആരംഭിച്ചു.

വര്‍ഷങ്ങളായി വെള്ളം ലഭിക്കാതെ വരള്‍ച്ച ബാധിച്ച പാടം പോലെ എന്റെ ശരീരമാകെ വിണ്ടുകീറി… വേദന കാരണം ഞാൻ മുരണ്ടു….

എന്റെ ശരീരമാകെ രക്തമയമായി… ഒഷേദ്രസ് എന്റെ ഉള്ളില്‍ നിന്നും എന്നെ പുച്ഛിച്ചു.

രക്തത്തിന്റെ ഗന്ധം എന്റെ മൂക്കില്‍ തുളച്ച് കയറിയതും എന്റെ മനം പുരണ്ട് ഛർദ്ദിക്കാൻ തോന്നി….

എന്റെ വേദന വര്‍ദ്ധിക്കാന്‍ തുടങ്ങിയതും ഞാൻ പല്ല് കടിച്ച് പിടിച്ചു….. വേദനയും ദേഷ്യവും എല്ലാം എന്റെ മനസില്‍ തിങ്ങി നിറഞ്ഞു…. പക്ഷേ വേദനയുടെ അളവ് മാത്രം വര്‍ധിച്ചു….

അവസാനം വേദന സഹിക്കാൻ കഴിയാതെ ഞാൻ ഉറക്കെ അലറി വിളിച്ചുകൊണ്ട്, എന്റെ ഉള്ളില്‍ നിന്നും എന്റെ ശക്തിയെ ഞാൻ എന്റെ കൈയിൽ സ്വരൂപിച്ചു…. ശേഷം ആ ശക്തിയെ ഞാൻ എന്റെ സംരക്ഷണ കുമിളയ്ക്ക് പകര്‍ന്നു കൊടുത്തു…..

പക്ഷേ, വെറും നാലു വട്ടം ഞാനെന്റെ കണ്ണുചിമ്മി തുറക്കുന്ന ദൈര്‍ഘ്യം കൊണ്ട്, എന്റെ സംരക്ഷണ കുമിളയ്ക്ക് ഞാൻ പകര്‍ന്നു കൊടുത്ത ശക്തിയെ ആ ചുവന്ന ശക്തി പിന്നെയും ചോര്‍ത്തി…,,

പ്രാന്ത് പിടിച്ച മൃഗം പോലെ എന്റെ പല്ല് ഞെരിച്ച് വന്യമായി ഞാൻ മുരണ്ടു….

എന്നിട്ട് കൂടുതൽ ശക്തിയെ ഞാൻ എന്റെ ആത്മാവില്‍ നിന്നും സംരക്ഷണ കുമിളയ്ക്ക് പകര്‍ന്നു കൊടുത്തു…..

എന്റെ ആത്മാവ് പോലും ക്ഷയിച്ച് തുടങ്ങിയിരുന്നു… ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന തരത്തിൽ എന്റെ ശക്തി ക്ഷയിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല.

 

76 Comments

  1. ലവ് യു ഡിയര്‍…..

  2. Innu kanumo broo?

  3. Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️

    1. വായനക്ക് നന്ദി bro ♥️♥️

  4. Adutha part ennayirikkum broo??

    1. പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️

      1. ❤️❤️❤️

    2. Adutha part ready aano bro?? Atho busy aano?

      Waiting Manthrikalokam 6❤?❤❤

  5. Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…

    Waiting only for the next part bro…
    Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤

    1. സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️

  6. വായനക്കാരൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
    നല്ല വറൈറ്റി കഥ ?

    1. കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️

Comments are closed.