മാന്ത്രികലോകം 5 [Cyril] 2441

ഇപ്പോൾ നീയും, നി ആരാണെന്ന സത്യം അറിയാന്‍ തയ്യാറായി കൊള്ളുക. പക്ഷേ അതിന്‌ മുമ്പ്‌ നി ശുദ്ധജലത്തിൽ ശുചീകരണം നടത്തിയ ശേഷം, ഭക്ഷണവും കഴിച്ച ശേഷം മാത്രം സംസാരത്തിന് തയ്യാറാവുക.

ഭക്ഷണം എന്ന് കേട്ടപ്പോൾ എന്റെ അടങ്ങി കിടന്ന വിശപ്പ് ഉണര്‍ന്നു. ഒന്നും കഴിക്കാതെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

ആദ്യം ഹഷിസ്ത്ര യോട് സംസാരിച്ച് എല്ലാ കാര്യങ്ങളും അറിയണം എന്ന ചിന്ത എനിക്ക് ഉണ്ടായെങ്കിലും, ആ ചിന്തയെ മാറ്റി നിർത്തി കൊണ്ട്‌ ഞാനാദ്യം കുളിച്ചിട്ട് വന്നു.

ഹഷിസ്ത്ര എന്റെ അടുത്ത് തന്നെ ഒരു മര കസേരയില്‍ ഇരുന്നു. ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

വിശപ്പ് ഇല്ലാത്ത പോലെ ഹഷിസ്ത്ര മുന്തിരി മാത്രം അടർത്തി കഴിച്ചു.

ഒരു നാണവും ഇല്ലാതെ ഞാൻ വലിച്ച് വാരി തിന്നു.

അവിടെ ഉണ്ടായിരുന്ന എല്ലാ ഭക്ഷണങ്ങളിൽ നിന്നും എനിക്ക് വേണ്ടുന്നത് ഞാൻ എടുത്ത് കഴിച്ചു. എല്ലാം നല്ല സ്വാദുള്ള ഭക്ഷണങ്ങൾ ആയിരുന്നു.

ഹഷിസ്ത്ര ഒരു പുഞ്ചിരിയോടെ എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.

അവസാനം കഴിച്ച് കഴിഞ്ഞതും ഹഷിസ്ത്ര എന്റെ കൈ പിടിച്ച് എന്നെ പുറത്തേക്ക്‌ നയിച്ചു. തോടിന്റെ കരയില്‍ ഒരു വലിയ മരത്തിന്റെ വേരുകൾ ഭൂമിക്ക് മുകളില്‍ ഉയർന്ന്, നീളമുള്ള ഇരിപ്പിടം പോലെ വളര്‍ന്നിരുന്നു.

ഹഷിസ്ത്ര എന്നെ ആ വേരിന്റെ അടുത്തേക്ക് നയിച്ചു. ഞങ്ങൾ അതിൽ ഇരുന്നു.

എന്റെ മനസില്‍ ഒരുപാട്‌ ചോദ്യങ്ങൾ ഉണ്ടെങ്കിലും എന്താണ് ആദ്യം ചോദിക്കേണ്ടത് എന്നൊന്നും മനസ്സിലായില്ല. ഫെയറികൾക്ക് ഒരുപാട്‌ രഹസ്യങ്ങള്‍ അറിയാം എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

“എനിക്ക് നിന്റെ ഘാതകവാൾ കാണണം, ഫ്രെൻ….”

പെട്ടന്ന് ഞാൻ ചാടി എഴുനേറ്റ് അവളില്‍ നിന്നും അകന്ന് മാറി നിന്നിട്ട് ഹഷിസ്ത്രയെ സംശയം കലര്‍ന്ന ദൃഷ്ടിയോടെ നോക്കി.

മലാഹി ഒരിക്കല്‍ എന്നെ പറ്റിച്ചു…. എന്റെ മണ്ടത്തരങ്ങൾ കാരണം എന്റെ ജീവിതം ഇങ്ങനെയായി… ഒരുപാട്‌ അബദ്ധങ്ങളിൽ ഞാൻ ചാടി…. ശത്രുവും മാത്രവും ആരെന്ന് പോലും അറിയാൻ കഴിയാതെ അവസ്ഥയില്‍ ആണ് ഞാനിപ്പോൾ. ഇനി ഞാൻ ആരുടെ കെണിയിലും വീഴില്ല…!! ഞാൻ തീരുമാനിച്ചു.

എന്റെ വാള്‍ തട്ടിയെടുക്കാന്‍ ആണോ ഇവള്‍ വന്നത്…?

പക്ഷേ ഫെയറികൾ ഒരിക്കലും ഒഷേദ്രസിന്റെ പക്ഷത്ത് ചേരില്ല എന്നെനിക്ക് അറിയാം….

ഹഷിസ്ത്ര പെട്ടന്ന് പൊട്ടിച്ചിരിച്ചു.

“ഞാൻ നിന്നെ പറ്റിച്ച് നിന്റെ വാള്‍ സ്വന്തമാക്കാന്‍ വന്നതല്ല, ഫ്രെൻ. ഒരു ഉടമസ്ഥൻ ഉള്ളിടത്തോളം കാലം മറ്റൊരു വ്യക്തിക്കും അനുവാദം ഇല്ലാതെ ഘാതകവാളിനെ തൊടാൻ പോലും കഴിയില്ല എന്ന് മനസ്സിലാക്കുക — അത് ദൈവം ആയാല്‍ പോലും നിന്റെ അനുവാദമില്ലാതെ നിന്റെ വാളിനെ തൊടാൻ കഴിയില്ല…!”

 

76 Comments

  1. ലവ് യു ഡിയര്‍…..

  2. Innu kanumo broo?

  3. Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️

    1. വായനക്ക് നന്ദി bro ♥️♥️

  4. Adutha part ennayirikkum broo??

    1. പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️

      1. ❤️❤️❤️

    2. Adutha part ready aano bro?? Atho busy aano?

      Waiting Manthrikalokam 6❤?❤❤

  5. Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…

    Waiting only for the next part bro…
    Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤

    1. സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️

  6. വായനക്കാരൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
    നല്ല വറൈറ്റി കഥ ?

    1. കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️

Comments are closed.