മാന്ത്രികലോകം 5 [Cyril] 2441

എണ്‍പത്തിയഞ്ച് അടി അകലം പാലിച്ചാണ് ഓരോ മരങ്ങളും നിന്നിരുന്നത്. അങ്ങിങ്ങായി ഭംഗിയുള്ള ചെടികളും ഉണ്ടായിരുന്നു — അതിന്റെ പച്ച നിറത്തിലുള്ള ഇലകളില്‍ കട്ടിയുള്ള മഞ്ഞ വട്ടം അതിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചു. നല്ല സുഗന്ധം പരത്തുന്ന ഇലകള്‍ ആയിരുന്നു അത്.

ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

തല മെല്ലെ ആട്ടി കൊണ്ട്‌ ഞാൻ അഗ്നിയെ നോക്കി. അത് കൗതുകത്തോടെ എന്നെ നോക്കുകയായിരുന്നു…

‘അത് കൗതുകത്തോടെയാണ് എന്നെ നോക്കുന്നതെന്ന് എനിക്ക് എങ്ങനെ മനസ്സിലായി…?’ ഞാൻ മുഖം ചുളിച്ചു കൊണ്ട്‌ സ്വയം ചോദിച്ചു.

‘നിന്റെ മനഃശക്തിയുടെ അംശം നി അതിന് പകര്‍ന്നു കൊടുത്തത് നി മറന്നുപോയോ, ഫ്രെൻ… അതുകൊണ്ട് നിനക്ക് അതിന്റെ എല്ലാ ഭാവങ്ങളും മനസ്സിലാകും…’ ഘാതകവാൾ പറഞ്ഞു.

“എത്ര നേരമാണ് നി ഓടിയത്, അഗ്നി…? ആ ദ്രാവക അഗ്നി നമ്മെ അതിലേക്ക് ആഴ്ത്തും എന്ന് ഞാൻ ഭയന്നിരുന്നു….” ഒരു നെടുവീര്‍പ്പോടെ ഞാൻ അഗ്നിയെ നോക്കി പറഞ്ഞു.

“രണ്ട് വര്‍ഷം ഞാൻ ഓടുകയായിരുന്നു, ഫ്രെൻ…. സ്ഫടിക ചുവരിനെ കടക്കും മുന്നേ ദ്രാവക അഗ്നി നമ്മെ പിടിക്കും എന്നാണ് ഞാനും കരുതിയത്….”

ഞാൻ ഞെട്ടി….

“രണ്ട് വര്‍ഷം നി ഓടുകയായിരുന്നോ….? പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല…” അന്ധാളിപ്പോടെ ഞാൻ പറഞ്ഞു.

രണ്ട് വര്‍ഷം….!!?

“ഞാൻ പറഞ്ഞത് സത്യമാണ്…. നുണ പറയേണ്ട കാര്യം എനിക്കില്ല, നി പിന്നെയും എന്നെ അപമാനിക്കുന്നു…” അഗ്നി നിരസത്തോടെ പറഞ്ഞു.

ഉടനെ ഘാതകവാൾ പൊട്ടിച്ചിരിക്കുന്നത് എനിക്ക് കേട്ടു.

“അഗ്നി ചെന്നായകൾക്ക് സമയം എങ്ങനെയാണ് നീങ്ങുന്നത് എന്നതിനെ കുറിച്ച് അറിവില്ല, ഫ്രെൻ. അതിന്റെ കാഴ്ചപ്പാടിൽ, ഒരു നിമിഷം ചിലപ്പോ ഒരു വര്‍ഷമായി തോന്നും — ഒരു വര്‍ഷ ചിലപ്പോ ഒരു ദിവസമായി തോന്നും… അതുകൊണ്ട്‌ സമയത്തിന്റെ കാര്യത്തിൽ ഒരിക്കലും നി അഗ്നിയെ ആശ്രയിക്കരുത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് അഗ്നി നമ്മെ ഇവിടെ എത്തിച്ചത്.”

ഞാൻ ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട്‌ അഗ്നിയെ തുറിച്ച് നോക്കി.

“നി സൃഷ്ടിച്ച ഈ വീട്ടില്‍ നി വിശ്രമിക്കു, ഫ്രെൻ. എന്റെ ഇണയെ പിരിഞ്ഞ് നിന്റെ കൂടെ ഞാൻ അഞ്ഞൂറ് വര്‍ഷം ചിലവഴിച്ച് കഴിഞ്ഞു… അതുകൊണ്ട്‌ എനിക്കിപ്പോ പോകേണ്ട സമയമായി….” അതും പറഞ്ഞിട്ട് അഗ്നി അപ്രത്യക്ഷമായി.

ഞാൻ ചിരിച്ചു. ‘അഞ്ഞൂറ് വര്‍ഷം…?’

പക്ഷേ അപ്പോഴാണ് അഗ്നി പറഞ്ഞ മറ്റൊരു കാര്യം എന്റെ തലച്ചോറില്‍ തട്ടിയത്….

“ഞാൻ സൃഷ്ടിച്ച വീടോ…?”

 

 

76 Comments

  1. ലവ് യു ഡിയര്‍…..

  2. Innu kanumo broo?

  3. Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️

    1. വായനക്ക് നന്ദി bro ♥️♥️

  4. Adutha part ennayirikkum broo??

    1. പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️

      1. ❤️❤️❤️

    2. Adutha part ready aano bro?? Atho busy aano?

      Waiting Manthrikalokam 6❤?❤❤

  5. Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…

    Waiting only for the next part bro…
    Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤

    1. സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️

  6. വായനക്കാരൻ

    ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
    നല്ല വറൈറ്റി കഥ ?

    1. കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️

Comments are closed.