‘എന്തിനാണ് ഫ്രെൻ നി ദ്രാവക അഗ്നിയില്‍ ചാടിയത്…? ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്ത മാന്ത്രിക തടവറയില്‍ നിന്നും നിനക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കില്‍ ആ അഗ്നി പുഴയെയും നിനക്ക് അതിജീവിച്ച് രക്ഷപ്പെടാന്‍ കഴിയും…’ ഞാൻ എന്റെ മനസില്‍ പറഞ്ഞ്.
എത്രതന്നെ എന്റെ മനസ്സ് ‘അവന് രക്ഷപ്പെടും’ എന്ന് പറഞ്ഞാലും എന്റെ ആശങ്ക വര്‍ധിക്കുക മാത്രമാണ് ചെയ്തു കൊണ്ടിരുന്നത്….
എന്റെ തോളില്‍ പെട്ടന്ന് ഒരു കൈ അമർന്നതും ഞാൻ ഞെട്ടി എന്റെ ഇരിപ്പിടത്തിൽ നിന്നും പിടഞ്ഞ് എഴുനേറ്റ് നോക്കി.
കണ്ണില്‍ കുസൃതി നിറച്ച് കൊണ്ട് കൗതുകത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന ദനീരിനേയാണ് ഞാൻ കണ്ടത്.
പെട്ടന്ന് എനിക്ക് ദേഷ്യം വന്നു..
പക്ഷേ, എളുപ്പത്തില്‍ ആര്‍ക്കും സമ്മാനിക്കാത്ത അവന്റെ ആ പുഞ്ചിരി കണ്ടതും എന്റെ ദേഷ്യം പെട്ടന്ന് അടങ്ങി. മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാനും ഏതെങ്കിലും രഹസ്യം വെളിപ്പെടുത്തുന്നതിന് മുമ്പും മാത്രമാണ് അവന്റെ മുഖത്ത് അത്തരം പുഞ്ചിരി ഞാൻ കണ്ടിട്ടുള്ളത് — പിന്നെ ഫ്രെന്നിനോട് മാത്രമാണ് അവന്റെ ആ പുഞ്ചിരി കൂടുതലും കാണാന്‍ കഴിഞ്ഞിട്ടുള്ളത്.
ഫ്രേയ അവന്റെ മുഖത്ത് ദൃഷ്ടി പതിച്ചു കൊണ്ട് ഏതോ ചിന്തയില്‍ ആണ്ടിരുന്നു.
“നമുക്ക് വനത്തിന്റെ അതിർത്തിയിലുള്ള ചെറിയ മൈതാനത്ത് പോകാം — എനിക്ക് നിങ്ങളോട് കുറച് കാര്യങ്ങൾ പറയാനുണ്ട്….” ദനീർ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് വേഗം നടന്ന് നീങ്ങി.
ഞാനും ഫ്രേയയും അവന്റെ പിന്നാലെ നടന്നു.
വന അതിര്‍ത്തിയില്‍ എത്തിയതും അവിടെ ഉണ്ടായിരുന്ന ആ ചെറിയ ഗുഹയ്ക്ക് മുന്നില്‍ വീണു കിടന്നു ഒരു ഉണക്ക മരത്തിന് മുകളില്‍ അവന് ഇരുന്നിട്ട് ഞങ്ങളെ നോക്കി.
ഫ്രെൻ ഉണ്ടായിരുന്നപ്പോൾ അവർ രണ്ട് പേരുടെയും പരിശീലന ഭൂമിയായിരുന്നു ഇത്. ഇപ്പോൾ അവനും ഹെമീറയുമാണ് ഇവിടെ എന്നും വരുന്നത്.
കുറച് മാസങ്ങളായി ദനീരും ഹെമീറയും കൂടുതൽ അടുപ്പം കാണിക്കുന്നതായി എനിക്ക് പലപ്പോഴും സംശയം തോന്നിയിരുന്നു.
അവർ തമ്മില്‍ ഇഷ്ടത്തിൽ ആണെന്നാണ് എന്റെ മനസ്സ് പറഞ്ഞു.
ആ ചിന്ത എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി കൊണ്ടുവന്നു.
“എന്നെ ഒഴിവാക്കി കൊണ്ട് നിങ്ങൾ മാത്രം ഇവിടെ വന്നത് തീരെ ശരിയായില്ല ദനീർ…!”
പെട്ടന്ന് ദേഷ്യത്തിലുള്ള ഒരു സ്വരം അന്തരീക്ഷത്തെ തുളച്ച് ഞങ്ങളുടെ കര്‍ണ്ണപടത്തെ ആക്രമിച്ചതും എന്റെ പുഞ്ചിരി മാഞ്ഞെങ്കിലും, ഉടനെ അതൊരു പൊട്ടിച്ചിരിയായി മാറി.
ഉടനെ മറ്റൊരു ചിരിയും എന്റെ കാതില്‍ പതിച്ചതും ഞാൻ ചിരി നിര്‍ത്താതെ പൊട്ടിച്ചിരിക്കുന്ന ഫ്രയയെ നോക്കി.
ലവ് യു ഡിയര്‍…..
♥️♥️♥️
Innu kanumo broo?
Yes
Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️
വായനക്ക് നന്ദി bro ♥️♥️
Adutha part ennayirikkum broo??
പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️
❤️❤️❤️
Adutha part ready aano bro?? Atho busy aano?
Waiting Manthrikalokam 6❤?❤❤
Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…
Waiting only for the next part bro…
Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤
സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
നല്ല വറൈറ്റി കഥ ?
കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️