ലാവേഷ് ഞെട്ടി തരിച്ചു നിന്നു. അയാൾ ഭീതിയോടെ തന്റെ സുഹൃത്തിനെ നോക്കി.
“സത്യ….. സത്യമാണോ… നി പറഞ്ഞത്…? ഇത്രയും നാള്‍ വെറുമൊരു ക്ഷണകാന്തി പക്ഷി മാത്രം ഒണ്ട് എന്നല്ലേ നീയും പറഞ്ഞത്…. ഇപ്പോൾ ഇങ്ങനെ പറയാൻ എന്ത് തെളിവാണ് നിനക്ക് കിട്ടിയത്…?” ലാവേഷ് ആശങ്കയോടെ നേര്‍ത്ത സ്വരത്തില്‍ ചോദിച്ചു.
“ശില്‍പ്പി ഒരു ശില്‍പത്തെ സൃഷ്ടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിൽ ആണ് ഞാൻ ശില്‍പ ലോകത്ത് പോക്കാനിടയായത്. ഇത്രയും കാലത്തിനിടെ ആദ്യമായാണ് അത്തരമൊരു സാഹചര്യത്തില്‍ ഞാൻ അവിടേ എത്തിപ്പെട്ടത്.
അയാള്‍ക്ക് മുന്നില്‍ ഞാൻ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടു മുമ്പാണ് ശില്‍പ്പി യുടെ മനസ്സ് അരക്ഷിതമാണെന്ന് എനിക്ക് മനസ്സിലായത്. അതുകൊണ്ട് ഞാൻ അദൃശ്യനായി തന്നെ നിലകൊണ്ടു — അപ്പോൾ ഒരുകാര്യം എനിക്ക് ബോധ്യമായി…,,
ശില്‍പം സൃഷ്ടിക്കുന്ന സമയത്ത് ശില്‍പ്പി തന്റെ മനസ്സിനെ മറ്റുള്ള ശക്തികളില്‍ നിന്നും സംരക്ഷിക്കാൻ മറക്കുന്നു എന്ന് മനസ്സിലായി… എന്റെ അദൃശ്യ സാന്നിധ്യം അറിയാത്ത ശില്‍പ്പി അയാളുടെ ശില്‍പത്തെ പൂര്‍ത്തിയാക്കുന്ന തിരക്കില്‍ ആയിരുന്നു.
ഞാൻ അയാളുടെ മനസില്‍ കടന്നുകൂടി…!
അധികനേരം അയാളുടെ മനസില്‍ ഞാൻ തങ്ങിയാൽ, അയാൾ എന്നെ തിരിച്ചറിയും എന്ന കാരണ കൊണ്ട് – അര നിമിഷത്തത്തിനകം ഞാൻ അയാളുടെ മനസില്‍ കടന്നുകൂടുകയും പുറത്ത് വരികയും ചെയ്തു — അങ്ങനെയാണ് ചില കാര്യങ്ങളെ അയാളിൽ നിന്നും എനിക്ക് ചോര്‍ത്താൻ കഴിഞ്ഞത്….”
“അപ്പോൾ ഫ്രെൻ ഒഷേദ്രസിന്റെ അടിമയായി മാറിയാല്‍ എന്തു സംഭവിക്കുമെന്ന് ഞാൻ പറയാതെ തന്നെ നിനക്കും അറിയാം, റാലേൻ.…!”
“അതേ, അറിയാം — ഘാതകവാളിന്റെ ഉടമസ്ഥനനും… അതേസമയം ക്ഷണകാന്തി പക്ഷിയുമായി ആത്മ ബന്ധനം സൃഷ്ടിച്ച മാന്ത്രികന്‍ ആയ വ്യക്തി — അങ്ങനെ ഒരേസമയം അത് രണ്ടിന്റെയും ഉടമസ്ഥനായ വ്യക്തിക്ക്, മറ്റൊരു ക്ഷണകാന്തി പക്ഷിയെ അതിന്റെ അനുവാദം പോലുമില്ലാതെ — ആ പക്ഷിയെ സ്വന്തം ആത്മാവുമായോ, അല്ലെങ്കിൽ മറ്റൊരാളുടെ ആത്മാവുമായോ ആത്മ ബന്ധനം ചെയ്യിക്കാന്‍ കഴിയും. പക്ഷേ അതിന്റെ കാരണം മാത്രം ആര്‍ക്കും അറിയില്ല…” റാലേൻ പറഞ്ഞു.
ലാവേഷ് തന്റെ നെറ്റിയെ ഉഴിഞ്ഞു.
“എന്തുതന്നെ ആയാലും അവന്റെ വിധി ഫ്രെൻ തന്നെ സ്വയം തീരുമാനിക്കട്ടെ. അവന്‍ നമ്മുടെ പക്ഷത്ത് നില്‍ക്കും എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
പക്ഷേ ആദ്യം അവന്‍ ദ്രാവക അഗ്നിയില്‍ നിന്നും രക്ഷപ്പെടുമോ എന്നാണ് അറിയേണ്ടത്…. യക്ഷ മനുഷ്യരുടെ ആത്മാവ് ജനിക്കുമ്പോളും നശിക്കുമ്പോളും എനിക്ക് അറിയാൻ കഴിയും. പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഒന്നും തന്നെ അറിയാൻ കഴിയില്ല. അതുകൊണ്ട് അവന്‍ ദ്രാവക അഗ്നിയില്‍ നിന്നും രക്ഷപ്പെട്ടാൽ, അല്ലെങ്കിൽ മരിച്ച് അതിൽ അലിഞ്ഞ് ചേര്‍ന്നാലോ എനിക്ക് അറിയാൻ പോലും കഴിയില്ല.” റാലേൻ നേര്‍ത്ത സ്വരത്തില്‍ തന്റെ സുഹൃത്തിനോട് പറഞ്ഞു.
“ഇനി നിങ്ങൾ ഇതുവരെ അറിയാത്ത സത്യം കൂടി ഞാൻ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു….”
പെട്ടന്ന് മൂന്നാമതൊരു സ്വരം അവിടെ കേട്ടപ്പോൾ റാലേനും ലാവേഷും ഒരു ഞെട്ടലോടെ ആ ശബ്ദം വന്ന ദിക്കില്‍ നോക്കി.
ലവ് യു ഡിയര്‍…..
♥️♥️♥️
Innu kanumo broo?
Yes
Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️
വായനക്ക് നന്ദി bro ♥️♥️
Adutha part ennayirikkum broo??
പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️
❤️❤️❤️
Adutha part ready aano bro?? Atho busy aano?
Waiting Manthrikalokam 6❤?❤❤
Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്‍മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…
Waiting only for the next part bro…
Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤
സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
നല്ല വറൈറ്റി കഥ ?
കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️