എന്റെ മനസ്സും ശരീരവും പൊട്ടി ചിതറാൻ എന്നോണം ശക്തമായി പ്രകാശിച്ചു കൊണ്ടിരുന്നു..
എന്റെ ശ്രദ്ധ ഞാൻ എന്റെ ആ ശക്തി നാളത്തിലേക്ക് തിരിച്ചു…,
ഉടനെ എന്റെ ആ ജ്വലിക്കുന്ന നാളം ചൊരിഞ്ഞ് കൊണ്ടിരുന്ന പ്രഭ, ഒഷേദ്രസിന്റെ ശക്തിയെ ആക്രമിച്ച് ഒഷേദ്രസിന്റെ ശക്തിയെ നുകരാൻ തുടങ്ങി —,
പക്ഷേ ഒഷേദ്രസ് ഉറക്കെ ചിരിച്ചു. എന്നിട്ട് അടക്കാൻ കഴിയാത്ത രോഷത്തോടെ ഒഷേദ്രസ് ഉറക്കെ പറഞ്ഞു —,
‘ഇപ്പോൾ നി തിരഞ്ഞെടുത്ത നിന്റെ ഈ തെറ്റായ തീരുമാനം നിന്റെ വിധിയെ നിര്‍ണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു, ദുര്‍ബലനായ മനുഷ്യ. ഞാൻ ഉണര്‍ന്നതും, എന്റെ അടിമയായ നിന്നെ തേടി ഞാൻ വരും… എന്റെ ആവശ്യം കഴിഞ്ഞാല്‍ എന്റെ അടിമയായ നിനക്ക് ഞാൻ നല്കുന്ന ശിക്ഷ അതികഠിനമായ ഒന്നായിരിക്കും എന്ന് അറിയുക…’ അത്രയും പറഞ്ഞിട്ട് ഒഷേദ്രസ് പിന്നെയും ചിരിച്ചു.
എന്നിട്ട് ഒഷേദ്രസിന്റെ ആ ചുവന്ന ശക്തി എന്റെ രക്തത്തില്‍ ലയിച്ച് അപ്രത്യക്ഷമായി.
പക്ഷേ ഒഷേദ്രസിന്റെ ആ ചിരിയില്‍ ദേഷ്യം മാത്രമല്ല, ചെറിയൊരു ഭയവും ഉണ്ടായിരുന്നു എന്നെനിക്ക് തോന്നി.
ഉടനെ എന്റെ ശരീരവും, മനസ്സും, ആത്മാവും എല്ലാം മാന്ത്രിക ദ്രാവക അഗ്നിയില്‍ എരിയുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഒപ്പം അതികഠിനമായ വേദനയും….
പെട്ടന്ന് എന്റെ എല്ലാ ശക്തിയും എന്നില്‍ നിന്നും ചോര്‍ന്നു പോകുന്നതും ഞാൻ അറിഞ്ഞു. എന്റെ മനസ്സ് എന്റെ ആത്മാവില്‍ സൃഷ്ടിച്ചിരുന്ന ശക്തി-സ്വീകരണ-ബന്ധനം അപ്രത്യക്ഷമായി.
‘പ്രകൃതിയുടെ യാഥാര്‍ത്ഥ ശക്തിയെ നിനക്കെങ്ങനെ ആജ്ഞാപിക്കാൻ കഴിയില്ലയോ…. അതുപോലെ തന്നെ നിന്റെ ശക്തിയെക്കാൾ ശക്തമായ മാന്ത്രിക ദ്രാവക അഗ്നിയുടെ ശക്തിയുടെ ആജ്ഞയ്ക്കും നി വഴങ്ങി കൊടുക്കുകയാണ് വേണ്ടത്…. നി യോഗ്യനാണെങ്കിൽ ഇതില്‍ നിന്നും നിനക്ക് മോചനം ലഭിക്കും… അല്ലെങ്കിൽ മരണവും…’
എന്റെ മാന്ത്രിക ബോധം എന്നോട് തിടുക്കത്തിൽ പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല… എന്തെങ്കിലും ഞാൻ എന്റെ മനസില്‍ പറയും മുന്നേ ഘാതകവാൾ എന്നോട് സംസാരിച്ചു—,
‘എന്റെ സംശയങ്ങളും ഊഹാപോഹങ്ങളും ശരിയാണെങ്കില്‍, ദ്രാവക അഗ്നിയില്‍ ചാടിയ യക്ഷ മനുഷ്യരെ പോലെ നീയും ചാരമായി തീരുന്നതിന് പകരം നി അതിജീവിക്കും, നിന്റെ യോഗ്യത നി എപ്പോഴേ തെളിയിച്ച് കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്….. പക്ഷേ മാന്ത്രിക ദ്രാവക അഗ്നിക്ക് എതിരായുള്ള നിന്റെ എല്ലാ പ്രതിരോധങ്ങളേയും ആദ്യം നി അവസാനിപ്പിക്കുക….’
ഘാതകവാൾ പറഞ്ഞത് കേട്ട് ഞാൻ എന്റെ വേദന എല്ലാം മറന്ന് ഞാൻ അന്തിച്ചു പോയി.
എന്ത് യോഗ്യതകളെ കുറിച്ചാണ് അത് രണ്ടും പറഞ്ഞതെന്ന് എനിക്ക് വ്യക്തമായില്ല. പക്ഷേ എന്തുതന്നെ ആയാലും എന്റെ എല്ലാ ശക്തിയും ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു…. ഇനി എന്നെക്കൊണ്ട് ഒന്നും ആവില്ല.
അന്ന് വജ്രാക്ഷസരെ കൊന്നതിനു ശേഷം എനിക്കുണ്ടായ തളര്‍ച്ചയേക്കാൾ നൂറിരട്ടി കൂടുതലാണ് ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.
ലവ് യു ഡിയര്‍…..
♥️♥️♥️
Innu kanumo broo?
Yes
Good Story like chekuthan Vanam. Ippol Anu vayichu kanjathu❤️❤️
വായനക്ക് നന്ദി bro ♥️♥️
Adutha part ennayirikkum broo??
പകുതിയോളം എഴുതിക്കഴിഞ്ഞു എന്ന് തോനുന്നു bro, മൂന്നാല് ദിവസത്തില്‍ പോസ്റ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്…. എന്താവുമെന്ന് നോക്കാം ♥️
❤️❤️❤️
Adutha part ready aano bro?? Atho busy aano?
Waiting Manthrikalokam 6❤?❤❤
Time eduthu വായിച്ചു… ആദ്യത്തെ vayanekkal nannayi feel aayi randamthe വായന. Fren um ഘാതകവാളും ഭയങ്കര link aayi. പ്രകൃതിയുടെ own creation aaya വാളും demi god(actually godsnte) kshanakanthi pakshiyum. Ella birdsnteyum queen and randu ghathakavaaalum upayogikkanulla powerum fren nu swantham. Onnamathe partil fren ഗുഹയില്‍ കയറുമ്പോള്‍ kelkunna asareeri dhaneerinte pravachanathil match aayi.. sathyam paranja ooro paratum bhayankara creation and imagination level il aanu pokunnathu.. ennalum creation of agni and hashisthrayude roopam ellam oru picture pole manasil pathippichu.. sharikum aaranyaye ഓര്മ vannu nenchil vaal kayarunna scene വന്നപ്പോള്‍.. but.. chathiku pakaram sneham mathram aanu ivide…
Waiting only for the next part bro…
Want to know how much further I can take my levelof imagination of colors and structures and different character sketches etc.. ❤❤❤❤❤❤❤❤❤
സമയമെടുത്ത് പിന്നെയും വായിച്ച് കഥയുടെ ആ ഫീൽ നിങ്ങള്‍ക്ക് കിട്ടി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് bro. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ♥️♥️
ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്
നല്ല വറൈറ്റി കഥ ?
കഥ ഇഷ്ടമായി എന്ന് കേൾക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട് bro. സ്നേഹം ♥️♥️