ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 95

ഇന്ന്  വറൈറ്റി സ്നാക്സ് ആണ് . കോളിഫ്ലവര്‍ ബജ്ജിയും മൂംഗ്  ദാല്‍ ( ചെറുപയർ പരിപ്പ് ) പകോടയും കൂടെ പോധിന ചട്നിയും, പിന്നെ  കടല ബോൾ ( കപ്പലണ്ടി മിട്ടായി / peanut bar  ന്റെ  ലഡ്ഡു പോലെ ഒരു സംഗതി . ) ഞാന്‍ അവള്‍ ഉണ്ടാക്കിയ ബോൾ ഒരെണ്ണം എടുത്തു കഴിച്ചു . യ്യാ മോനെ ഇത് സാദനം വേറെയാ . ഓട്ട്സും , മൂംഗ് ദാലും , വറുത്ത അവലും , ഈന്തപ്പഴവും , ബദാമും , കാഷ്യു നട്ടും,  ചെറിയും  ഒക്കെ ചതച്ച് തേനില്‍ ഡ്രൈ ഫ്രൂട്സും ചേര്‍ത്തു കുഴച്ച് ഉണ്ടാക്കുന്ന എനര്‍ജി ബോള്‍ അഥവാ ഗ്രനോല ബോള്‍ . ( ഗ്രനോല എന്നത് ലൈറ്റ് വൈറ്റ് ആയിട്ടുള്ള ഒരു സ്നാക് ആണ് കലോറി ധാരളമുള്ളതിനാലും സ്റ്റോര്‍ ചെയ്യാനും പാക്ക് ചെയ്യാനും എളുപ്പവുമായതിനാല്‍ ഇത് ഹൈക്കിംഗ് , ക്യാമ്പിംഗ് , ബാക്പാക്കിംഗ് എന്നീ ഔട്ട്‌ ഡോര്‍ അക്ടിവിറ്റികളില്‍ എർപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ്  ) പിന്നെ ചെറുപയറു കൊണ്ടുള്ള മൂംഗ് ദാല്‍ പകോട , പോധിന ചട്നിയില്‍ മുക്കി കഴിച്ചു . അതും വേറെ ഒരു ലെവല്‍ തന്നെ യാണ് . ഈ മൂംഗ് ദാല്‍ പകോട ഷെഫ് രാഖീ വാസ്വാനിയുടെ ഒരു സിഗ്നെച്ചര്‍ സ്നാക്ക് ഡിഷ്‌ ആണ് . നമ്മടെ വക്കീലിന്റെ ഫേവരൈറ്റ് ഷെഫു മാരില്‍ ഒരാളാണ് രാഖീ മാം . 

അങ്ങനെ കാപ്പി കുടിയും തീറ്റയും കഴിഞ്ഞു അനു ഇല്ലാത്തതുകൊണ്ട് ഒരു മത്സരാന്തരീക്ഷം ഇല്ലാ . അങ്ങനെ ബാക്കി കുറച്ചു സ്നാക്സ് അനുവിന് വേണ്ടി ഒരു എയര്‍ ടൈറ്റ്കണ്ടൈനറില്‍ മാറ്റി വെച്ചു . ശ്രീലുട്ടി പറഞ്ഞു ഏട്ടാ മമ്മി വിളിച്ചിരുന്നു , സിത്തു ദിദി ഏട്ടനൊരു ലിസ്റ്റ് അയച്ചു തന്നിട്ടുണ്ട് എന്ന് പറഞ്ഞു . അത് നോക്കിയിട്ട് വിളിക്കാന്‍ പറഞ്ഞു . ഞാന്‍ ഫോണ് എടുത്തു അമ്മയെ വിളിച്ചു . 

ഫോണെടുത്തതും മമ്മി പറഞ്ഞു .

“നീ ഉണ്ണീനെ കൂട്ടി തറവാട്ടിലേക്ക് പൊക്കോ ഞാന്‍ വിഡിയോ കാള്‍ ചെയ്യാ ” പറഞ്ഞു തീര്‍ന്നതും കട്ട് ചെയ്തു പോയി . ഞാന്‍ നോക്കുമ്പോള്‍ ശ്രീലുട്ടി ഉണ്ട് തറവാടിന്റെ ചാവി ഒക്കെ എടുത്ത് റെടിയായിരിക്കുന്നു . കയ്യില്‍ ഒരു തുണിസഞ്ചി ഒക്കെ ഉണ്ട്  . i ഫോണും പവര്‍ ബാങ്കും ഒക്കെ ഉണ്ട് കയ്യില്‍ . പിന്നെ അവളുടെ i പാഡും . ഏട്ടാ കാറെടുത്താല്‍ മതിയേ എന്നും പറഞ്ഞു പെണ്ണ് ഹാളിലെയും കിച്ചനിലെയും ഒക്കെ ലൈറ്റ് കെടുത്താന്‍ പോയി . ഞാന്‍ മെല്ലെ അനുവിന്റെ ക്രൂസ് പോര്‍ച്ചില്‍ നിന്നും പുറത്തിറക്കി  . ശ്രീലുട്ടി കോട്ടേഴ്സ് പൂട്ടി വന്നു  വണ്ടിയില്‍ കയറിയതും ഞങ്ങൾ  തറവാട്ടിലേക്ക് തിരിച്ചു . പോകുന്ന വഴിക്ക് അവള്‍ അനുവിനെ വിളിച്ച് അങ്ങോട്ട് വന്നാല്‍ മതി എന്ന് പറഞ്ഞു . 


തറവാട്ടിലെത്തിയപ്പോള്‍ അവിടെ രാമേട്ടനും പെയിന്റ് പണിക്കാരും ഉണ്ട് . പണിക്കാരൊക്കെ പണി കഴിഞ്ഞ് ഡ്രസ്സ്‌ മാറ്റിയിരിക്കുന്നു . അവരെല്ലാം കൂലി വേടിച്ച്  പോവാൻ നിൽക്കുകയാണ് . പണി ഒക്കെ ഏകദേശം തീർന്നപോലെ ആണ് . നാളെ കുറച്ച് ക്ളീനിംഗും ടച്ചപ്പും ആണത്രേ , പിന്നെ പ്ലംബിങ് ആൻഡ് വയറിങ് . 

പണിക്കാരൊക്കെ പോയതും ഞങ്ങൾ ഉള്ളിലേക്ക് കയറി . ശ്രീലുട്ടി i പാഡ് എടുത്ത് മമ്മിക്ക് വീഡിയോ കാള് ചെയ്യാൻ തുടങ്ങി . കാൾ കണക്ട് ആയതും മമ്മിയും പപ്പയും ഉണ്ട് അവിടെ ഹാളിൽ ഇരിക്കുന്നു , സിത്തുവും മിത്തുവും ഉണ്ട് കൂടെ . ശ്രീലുട്ടി നടന്ന് വീടിന്റെ ഉൾവശം ഒക്കെ കാണിച്ച് കൊടുക്കുന്നു . ഞാൻ വാട്സ്ആപ് തുറന്നു സിത്തു അയച്ച ലിസ്റ്റ് എടുത്തു നോക്കി . 

16 Comments

  1. നന്നായിട്ടുണ്ട് ❣️❣️❣️

    1. ഏക - ദന്തി

      thanks bro ❤

  2. nannaittundu.
    Waiting for next part.

    1. ഏക - ദന്തി

      thanks bro ❤

  3. ❤️❤️❤️

    1. ഏക - ദന്തി

      thanks bro ❤

  4. നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട്‌ അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
    അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.

    1. ഏക - ദന്തി

      ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

    1. ഏക - ദന്തി

      thanks buddy ❤

  6. Thirich vannathil santhosham❤✌

    1. ഏക - ദന്തി

      thanks buddy ❤

  7. ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം

    ❤️❤️

    1. ഏക - ദന്തി

      thanks buddy ❤

    1. ഏക - ദന്തി

      thanks buddy ❤

Comments are closed.