ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 94

ഞാൻ ഇന്ന് ക്‌ളാസിൽ അവളെ നിക്കുമ്പോൾ ഉണ്ടായ കാര്യങ്ങളും , മുടിയൻ വണ്ടി കൊണ്ട് വന്ന് അവളെ കണ്ട സംസാരിച്ചതും ഒക്കെ പറഞ്ഞു . അമ്മു എന്നാണ് അവളുടെ വിളിപ്പേര് എന്നും ഒക്കെ . ആനി പറഞ്ഞു , ശ്രീകുമാർ ഡോക്ടർക്ക് ഒരു ബുള്ളറ്റ് ഉണ്ട് . അതൊക്കെ മാർക്ക് ഉണ്ണിയേട്ടന്റെ അവിടെയാണ് സർവീസും മറ്റും എന്നൊക്കെ . 

പിന്നെ ആനി പറഞ്ഞു ” ഏട്ടാ നാളെ നമ്മുടെ ഗുണ്ടാ ബാസിൽ പെണ്ണ് കാണാൻ പോകുന്നുണ്ട് . പെണ്ണ് ഏട്ടന്റെ മുൻപേ ക്ലാസ് എടുത്തിരുന്ന ആ കുട്ടിയാണ് . റിംസി ഫാത്തിമ . കുട്ടിഅത്തൻ ഹാജിയുടെ രണ്ടാമത്തെ മകന്റെ  മൂത്ത മകളാണ് “

“ഏത് , നമ്മടെ ബാലവാടിലെ ടീച്ചറുടെ മകളല്ലേ , ഇച്ചാപ്പാന്റെ കാക്കുന്റെ മകൾ . ” ഞാൻ ചോദിച്ചു .

“അതെ  . ആ കുട്ടി ആക്സിഡന്റ് ആയി കിടക്കുകയാണ് . ബിനാസലി  കാക്കു ഇപ്പൊ നാട്ടിലുണ്ട് . തിരിച്ച് മലേഷ്യയില് പോണെനു മുന്നേ നിക്കഹ് നടത്തണം ത്രെ . ആക്സിഡന്റ് ശെരിക്കും ഒരു മർഡർ അറ്റംപ്റ് ആണ് ഏട്ടാ . അവളുടെ തന്തപ്പിടി ഇല്ലേ ഇംതിയാസ് , അയാള് ആ പെണ്ണിനെ വണ്ടി ഇടിപ്പിച്ചതാണ് . ഭാഗ്യം കൊണ്ട് അത് രക്ഷപ്പെട്ടു . ഇപ്പൊ കേസിലാണ് . അയാള് ഒരു കൊഴല് തട്ടിയ കേസില് ഇപ്പൊ ഉള്ളിൽ കിടക്കുകയാണ് . വീട്ടിൽ നിന്നിക്കെ അയാളെ എന്നോ അടിച്ചിറക്കി വിട്ടതാണ്  കുട്ടിഅത്തൻ ഹാജി . ” ആനി പറഞ്ഞു .

” സ്വന്തം മകളെ തന്നെ വണ്ടി പിടിപ്പിച്ചു കൊള്ളാൻ നോക്കുന്ന തന്ത . ഓനോക്കെ എന്തിന്റെ കേടാണ് ? ” ഞാൻ ചോദിച്ചു .

” ഇയ്യാളുടെ കയ്യിലിരിപ്പ് കാരണം ഇയാള്‍ക്ക് തറവാട്ടില്‍ നിന്നും ഒന്നും  കൊടുത്തിട്ടില്ല . ഇയാള്‍ക്കുള്ള ഷെയര്‍ ഒക്കെ ഇയാള്‍ടെ മക്കളുടെ  പേരില്‍ എഴുതി വെച്ചിരിക്കുകയാണ് . അതിന്റെ ദേഷ്യം അയാള്‍ക്ക് വീട്ടുകാരുമായി ഉണ്ട്  .”  ആനി പറഞ്ഞു .

ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു മാതിരി ആയി . സ്വന്തം മകളെ തന്നെ വണ്ടി പിടിപ്പിച്ചു കൊള്ളാൻ നോക്കുന്ന തന്ത . അതും സ്വത്തിനു വേണ്ടി . തരാം താണ നാറി .

16 Comments

  1. നന്നായിട്ടുണ്ട് ❣️❣️❣️

    1. ഏക - ദന്തി

      thanks bro ❤

  2. nannaittundu.
    Waiting for next part.

    1. ഏക - ദന്തി

      thanks bro ❤

  3. ❤️❤️❤️

    1. ഏക - ദന്തി

      thanks bro ❤

  4. നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട്‌ അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
    അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.

    1. ഏക - ദന്തി

      ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

    1. ഏക - ദന്തി

      thanks buddy ❤

  6. Thirich vannathil santhosham❤✌

    1. ഏക - ദന്തി

      thanks buddy ❤

  7. ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം

    ❤️❤️

    1. ഏക - ദന്തി

      thanks buddy ❤

    1. ഏക - ദന്തി

      thanks buddy ❤

Comments are closed.