ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) [Cyril] 2236

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്)

Author : Cyril

[ Previous Part ]

 

‘റോബി എവിടെയാണ്…?’

‘അങ്ങ് ദൂരെ…. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വായു, വെളിച്ചം ഒന്നും ഇല്ലാത്ത സ്ഥലത്ത്‌….’ ഞാൻ പറഞ്ഞു.

‘എനിക്കും അവിടെ വരണം, റോബി എന്നെയും കൊണ്ട് പോകു…’ വാണി പൊട്ടിക്കരഞ്ഞു…

‘മാന്ത്രിക ശക്തി ഇല്ലാത്ത നിനക്ക് ഇവിടെ വരാൻ കഴിയില്ല….. നിനക്ക് ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല…. പക്ഷേ എന്റെ ശക്തി സ്വീകരിക്കാന്‍ നി ഒരുക്കമാണെങ്കിൽ നിന്നെ എനിക്ക് എന്റെ അടുത്ത് കൊണ്ട്‌ വരാൻ കഴിയും.’

‘ഞാൻ ഒരുക്കമാണ്….’ ഒരു മടിയും കൂടാതെ വാണി പറഞ്ഞു.

ഉടനെ ഞാൻ അവളുടെ ജീവ ജ്യോതി യെ മാറ്റി പുതിയൊരു ജീവ ജ്യോതിയെ സൃഷ്ടിച്ചു. പ്രപഞ്ചത്തെ കാൾ ശക്തയായി അവളെ ഞാൻ മാറ്റി. എന്റെ ശക്തിയില്‍ അവളുടെ ജീവ ജ്യോതിയെ ഞാൻ ബന്ധിച്ചു.

വാണി സന്തോഷത്തോടെ ചിരിച്ചു.

‘നിങ്ങൾ എവിടെയാണെന്ന് എനിക്ക് അറിയാം… നിങ്ങൾ എന്താണെന്നും എനിക്ക് അറിയാം… നിങ്ങളെ അറിയാനുള്ള ശക്തി, നിങ്ങളെ മനസ്സിലാക്കാൻ ഉള്ള ശക്തി എനിക്ക് ലഭിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു…’ അത്രയും പറഞ്ഞിട്ട് വാണി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

എന്നെ കണ്ടതും എന്റെ മേല്‍ വാണി ചാടി വീണു…. അവളെ ഞാൻ കെട്ടിപിടിച്ചു. ചെറിയ കുഞ്ഞുങ്ങളെ പോലെ ഞങ്ങൾ ചിരിച്ചു, സന്തോഷിച്ചു.

ഉടനെ എന്നെയും കൊണ്ട്‌ വാണി മനുഷ്യ ലോകത്ത് എന്റെ ക്വൊട്ടെസിൽ പ്രത്യക്ഷപെട്ടു.

“ഇന്ന്‌ വൈകുന്നേരം നമുക്ക് എല്ലാവരെയും കാണണം… റോബി ഒരു സാധാരണ മനുഷ്യനായി തിരിച്ച് വന്നു എന്ന് എല്ലാവരും കരുതിക്കോളും… ആയിരം ചോദ്യങ്ങൾ എല്ലാവരും ചോദിക്കും…. പക്ഷേ റോബി എന്ന പുതിയ ശക്തിക്ക് അതൊരു പ്രശ്നമേ അല്ല…..”

അത്രയും പറഞ്ഞിട്ട് വാണി എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു. അവളുടെ മനസ്സിലെ സംതൃപ്തി ഞാൻ അറിഞ്ഞു. അവളെ ഞാൻ എന്നിലേക്ക് ചേര്‍ത്തു പിടിച്ചു.

പവിഴമല ഗ്രാമത്തിലുള്ള ക്വൊട്ടെസിന്റെ മുറ്റത്താണ് ഞങ്ങൾ നിന്നിരുന്നത്. ഞാൻ എല്ലാം മറന്ന് വാണിയെ എന്നിലേക്ക് കൂടുതൽ ചേര്‍ത്ത് പിടിച്ചു.

വാണി തല ഉയർത്തി കുസൃതിയോടെ എന്റെ മുഖത്ത് നോക്കി.

117 Comments

  1. ഞാൻ ആദ്യ മായാണ് ഒരു ഫാന്റസി സ്റ്റോറി ഫുള്ളായി ഇരുന്ന് വായിച്ചു തീർക്കുന്നത് എന്റെ ഒരു നിഗമനം വെച് ഒരു ഫാന്റസി സ്റ്റോറി ഒരു വായനക്കാരൻ ഫുൾ വായിച്ച് തീർക്കണം മെങ്കിൽ അത് ആ സ്റ്റോറിയുടെ രചയിതാവിന്റെ കഴിവാണ്.
    നിങ്ങളുടെ എഴുത്തിന്റെ ശൈലി എത്ര നനന്നായിട്ടാണ് ഒരോ കാര്യങ്ങളും കൂട്ടിനക്കി
    വായനക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും ഓരോ വരിയും വായിക്കുന്പോൾ കണ്ടറിയാൻ സാധിക്കുന്ന രീതിയിൽ ഇങ്ങനെ എഴുതാൻ സാധിക്കുന്നത് ഒരുപാഡ് താങ്ക്സ് ഇത്രേം നല്ല ഒരു experience തന്നതിന് ഓരോ രംഗങ്ങളും ഇന്ന് വരെ മനസ്സിൽനിന്ന് പോകാത്ത രീതിയിൽ എഴുതാൻ കഴിഞ്ഞു . ഇനിയും ഇതുപോലത്തെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു

    Hats off brother

    1. Pk… നിങ്ങൾ ആദ്യമായി ഒരു fantasy story മുഴുവനും വായിച്ചു എന്നതിൽ വളരെ സന്തോഷം bro.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം. വായിച്ച ശേഷം ആ കഥ മനസില്‍ നില്‍ക്കുന്നു എന്ന് കേൾക്കുമ്പോൾ ഏതൊരു writer ആയാലും സന്തോഷിക്കും. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി bro.

      സ്നേഹത്തോടെ ❤️♥️❤️

  2. ബ്രോ, ഒരു നല്ല തീമിനെ ഭാവനകളുടെ പരിപൂർണതയിൽ കൊണ്ടെത്തിച്ച് മനോഹരമായി കോർത്തിണക്കി പറഞ്ഞു തീർത്തു… മികച്ച എഴുത്തും ശൈലിയും രചനയും….
    കഥയുടെ ഒഴുക്കും ഓരോ കഥാപാത്രങ്ങളുടെ നിലനിൽപ്പും   മാറ്റു കൂട്ടി…
    ഓരോ ഭാഗം കഴിയുംതോറും ആകാംഷ കൂടി കൂടി വന്നു… എല്ലാം മുന്നിൽ കാണുന്ന പോലെ… ഓരോ fight സീൻസും ചെകുത്താൻ ലോകവും ഒക്കെ ഒത്തിരി ഇഷ്ടായി…
    വാണി രാധിക ഒരുപാട് ഇഷ്ടം…. നല്ല കഥാപാത്രങ്ങൾ…. വായനക്കാരുടെ മനസ്സിൽ ഇടം നേടിയവർ…
    ആരണ്യയോട് ദേഷ്യവും സഹതാപവും പിന്നെ കുറച്ചു വിഷമവും ഒക്കെ തോന്നി.. അവരുടെ സ്വഭാവത്തിന്റെ ഫലം… അവർ പ്രപഞ്ചം ആയി മാറിയതിൽ സന്തോഷം…
    അച്ഛന് കൊടുത്ത ശിക്ഷ…. ?
    ഇങ്ങനെ എടുത്തു പറഞ്ഞു തുടങ്ങിയാൽ കഥ മുഴുവനും ഇവിടെ പറയേണ്ടി വരും… ?
    മാന്ത്രിക ലോകത്തേക്ക് സ്വാഗതം എന്ന ടാഗ്, കൗതുകം ഉണർത്തുന്നതിനൊപ്പം സത്യമാണെന്ന് അനുഭവിച്ചറിഞ്ഞു… കഥയുടെ ചുഴിയിലും ആഴങ്ങളിലും അത്രത്തോളം അകപ്പെട്ടു പോയിരുന്നു… ഉദാഹരണം കെ ആർ മീരയുടെ ആരാച്ചാർ വായിച്ചതിന് ശേഷം കുറച്ചു നാൾ ഞാൻ ചേതനാ ഗൃദ്ധാ മല്ലിക് ആയിരുന്നു… ഏതാണ്ട് അതു പോലെ… ?

    കഥകൾ. കോമിലെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളാണ് താങ്കൾ… ഇനിയും ഒരുപാട് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു… സമയം അനുവദിച്ചാൽ ഈ തൂലികതുമ്പിൽ നിന്ന് ഇനിയും മാന്ത്രികത മുറ്റിയ അക്ഷരങ്ങൾ പിറന്നു വീഴട്ടെ…. സ്നേഹം…. ആശംസകൾ ❤?

    1. നിള, “ഈ കഥയുടെ ചുഴിയിലും ആഴങ്ങളിലും അത്രത്തോളം അകപ്പെട്ടു പോയിരുന്നു” എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് ചെറിയൊരു അഹങ്കാരം കൂടിയോ എന്നൊരു സംശയം ??.

      പ്രശസ്ത എഴുത്തുകാരി and journalist ആയ കെ ആര്‍ മീരയുടെ കഥ നിങ്ങളുടെ മനസില്‍ പതിഞ്ഞത് പോലെ ഈ കഥയും നിങ്ങളുടെ മനസില്‍ പതിഞ്ഞു എന്ന് കേൾക്കുമ്പോൾ എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല.

      കഥ നിങ്ങള്‍ക്ക് ഇഷ്ടമായതിൽ വളരെ സന്തോഷം. കഥയില്‍ ഇഷ്ടപ്പെട്ട കുറച്ച് കാര്യങ്ങൾ എടുത്ത് പറഞ്ഞതിന് നന്നി. പിന്നെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിൽ ഞാനും പെടും എന്നത് വളരെയധികം സന്തോഷം ഉളവാക്കുന്നു.

      വായനക്കും ഫീഡ്ബാകിനും വളരെ നന്ദി.
      സ്നേഹത്തോടെ ♥️❤️♥️

      1. ഇനിയും എഴുതൂ… ഒരുപാട് സ്നേഹം ❤?

  3. ബ്രോ ഈ ടൈപ് കഥകൾ ഇനിയും നിങ്ങളുടെ തുലികയിൽ നിന്ന് പ്രതീഷിക്കുന്നുണ്ട്……
    വൈകാതെ അങ്ങനെ ഒന്നു ഉണ്ടാവും എന്ന് കരുതിക്കോട്ടെ…… ?

    1. എഴുതാൻ plan ഉണ്ട് bro. താമസിയാതെ എഴുതി തുടങ്ങും. ❤️

  4. Matte കഠാര എന്ന കഥ thudarille

    1. “രക്ത കഠാര” story എന്തുകൊണ്ടോ എഴുതാന്‍ തോന്നീല്ല. അതുകൊണ്ടാണ് അതിനെ റിമൂവ് ചെയ്തത്. Sorry bro.

      1. വേറെ ഏതെങ്കിലും എഴുതുന്നുണ്ടോ

        1. കുറെ themes ഉണ്ട്… എഴുത്തിന് പറ്റിയ Mind set ആവാത്ത തിരക്ക് കാരണം ആ തീം നെ കുറിച്ച് ഇതുവരെ elaborate ചെയ്ത് ചിന്തിച്ചില്ല…. പക്ഷേ പെട്ടന്ന് എഴുതണം എന്ന ആഗ്രഹം ഉണ്ട്.

  5. Cyril bro ithode cherth പിഡിഎഫ് ഇട് മറ്റേത് kalayu

    1. Request ചെയ്തിട്ടുണ്ട് bro.

  6. എൻ്റെ cyril അണ്ണാ ഇങ്ങൾ poli…
    ഇത്ര ഒക്കെ ഏങ്ങനെ imagine ചെയ്തു ഇത്ര perfect ആയി execute ചെയ്തു… Iam out of words….❤️❤️
    അന്യായ imagination ആണ് ബ്രോക്….uff ??

    തികച്ചും ഇമോഷണൽ കഥ മാത്രം വായിച്ച ഞാൻ … ആദ്യം ഒക്കെ റിയാലിറ്റി യുമായി compare ചെയ്യാൻ ശ്രമിച്ചു… ഞാൻ മണ്ടൻ അല്ലാണ്ട് എന്ത്… പിന്നെ വായിച്ച് തുടങ്ങിയ ശേഷം… I was in their world …. എനിക്ക് എങ്ങനെ എക്സ്പ്രസ്സ് ചെയ്യണം എന്ന് അറിയില്ല.. totally hacked into the story …
    കണ്ണിന് pain ഉള്ളത് കൊണ്ടും ടൈം എടുത്ത് ആണ് വായിച്ചത്… But end of the day എന്ത് സംഭവിക്കും… എന്നൊക്കെ അയിരുന്നു ചിന്ത മനസിൽ ഉറങ്ങാൻ തന്നെ കസ്റ്റപെട്ട്… വെറുതേ ഇറിക്കുമ്പോ Guess ചെയ്യും… എങ്ങനെ ആവും എൻ്റെ pov കഥ മുന്നോട്ട് പോകുന്നത്..

    ഇതിൻ്റെ.. പഴയ കാല ചരിത്രവും.. കഥയും രോബിനിൻ്റെ അസാമാന്യ കഴിവും ഒക്കെ മനസ്സിൽ ആകാൻ കുറേ പാട് പെട്ടു ..
    പക്ഷേ ഇത് wierd ആയത് എന്തെന്നാൽ എന്നേ എവിടെയും lag അടുപ്പിച്ചില്ല…

    പിന്നെ പേരുകളുടെ പെരുമഴ പൊലെ കുറേ കടിചാ കിട്ടാതെ പേരും വായിച്ച് കൂടി ആയപ്പോ ശുഭം കിളി ഒക്കെ പോയീ..
    Gap എടുത്ത് വായിക്കുന്നത് കൊണ്ട് ആദ്യം ഒക്കെ repeat അടിച്ച് വയികണ്ടി വന്നു…. ബട്ട് ഒരു മടുപ്പും തോന്നിയില്ല… അത്രയും excitement ഉണ്ടായിരുന്നു വായിക്കാൻ…

    ചില ഇടത്ത് വായിച്ചപ്പോൾ ആവിശ്യം ഇല്ലാതെ deep explanation ഉണ്ട് എന്ന് തോന്നിപിച്ചു പക്ഷെ എൻറെ ചിന്തയെ കാറ്റിൽ പറത്തി അത് പിന്നീട് വരുന്ന … Situations വേണ്ടി ആയിരുന്നല്ലെ ? കള്ള ബെടുവാ…

    റോബിൻ ചെകുത്താൻ്റെ സന്തതി ആണോ അല്ലയോ എന്ന് കൺഫ്യൂഷൻ അടിച്ച്… എൻ്റെ ആദ്യമേ ഒരു ഊഹം ഉണ്ടായിരുന്നു ഇവൻ രണ്ടും ആവാം എന്ന്… എൻ്റെ ഊഹം തെറ്റിയില്ല…. ? രണ്ട് രക്തവും ചേർന്നാണ് ചെക്കനെ ഉണ്ടാക്കിയത് ?

    ചെന്നായ്യുമായി ഉള്ള ഫൈറ്റ് ഒക്കെ സൂപ്പർ ആയിരുന്നു..

    രാധിക ചേച്ചി എന്ന characters personaly ഭയങ്കര ഇഷ്ടമായി…..
    ഭയങ്കര അറ്റാച്ച്മെൻ്റ് തോന്നി…

    Introduction part നെ കുറിച്ച് പറയുകയാണെങ്കിൽ ഒരു രക്ഷയും ഇല്ല..? ഓരോ വരികളിലും അതിൻ്റെ കോൺസ്പിരേസി വായനയെ anxiousity ഉണ്ടാക്കാൻ സാധിച്ചു…
    റോബിൻ്റെ ഇൻ്ററോ നന്നായി അവതരിപ്പിച്ചു അവന് ഒരു സാധാരണക്കാരന് അല്ലെന് ആദ്യമായി കൃഷ്ണൻ കുട്ടി ചേട്ടൻ്റെ വീട്ടിൽ നടന്ന സംഭവം വായിച്ചപ്പോ മനസ്സിലാക്കി
    ശെരിക്കും മുമ്പിൽ നടക്കുന്ന ഫീൽ ആയിരുന്നു…

    റോബിൻ ഇന്ദ്രിയ കാഴ്ച ആ കൺസെപ്റ്റ് ഭയകരമായി ആസ്വദിച്ചു…… അടിപൊളി അയിരുന്നു… ഓരോ കാഴ്ചകളും നന്നായി നന്നായി മനസിൽ കാണാൻ പറ്റി…
    First time എനിക് മനസിലായി… റീഡിംഗ് ഇസ് ടൂ ഗുഡ്… ശെരിക്കും നന്നായി imagine ചെയ്ത വായിക്കുമ്പോള് നമ്മടെ മുമ്പിൽ നടക്കുന്ന സംഭവം ആയി തോന്നി…
    ആദ്യമായി.. ഒരു ഫാൻ്റേസി … മിത്ത് സ്റ്റോറി വായിക്കുന്ന ഞാൻ….
    ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുനില്ല…?

    ഭൂമിയും പ്രപഞ്ചവും മനുഷ്യരും നക്കിയ നായകൻ ??…. എന്താല്ലേ..
    പിന്നേ മുൻപോട്ട് പോയപ്പോ.. ധേ എല്ലാവരും… ചെക്കൻ്റെ ഉള്ളിൽ വസിക്കുന്നു.. പയാവം ?

    അതിക ഇടങ്ങളിലും അച്ഛൻ്റെ യും രണശുരൻമർ atittude കണ്ടപ്പോ പെരുത്ത് കേറി ഒരു മാതിരി ശത്രുക്കളെ പൊലെ… പെരുമാറുന്നു..

    ചെകുത്താൻ ലോകം ഒരു രക്ഷയും ഇല്ല…. Adipoli സെറ്റ് up … ? എനിക്കും പോണം അവിടെ.. എന്നെ മാമൻ nxt കഥയിൽ കൊണ്ട് പോണം ??

    അവസാനം റോബിയും ലോകവെന്തനും കൂടി fight ചെയ്ത് അവസാനം രണ്ടു പേരുടെയും തീരുമോ എന്ന് doubt അടിച്ചു……but ശബ്ദ ശക്തി അവനെ.. രക്ഷിച്ച്…
    ആരണ്യ ചെയ്തത് ഒട്ടും estappettilla… സ്വന്തം മകനെ ?….
    റോബിയുടെ ലോകവേന്തൻ fight ഒക്കെ ചുമ്മാ കിഴി ????…
    പിന്നെ 8 mathe part കൂടി വന്നപോഴാ ഒരു completion ആയത്…. വാണി അയുള്ള romantic scene ഒക്കെ പോളി…..

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു… I know that there lot of effort required to make this the way we want…. U really need kudos mahmn….

    Special thanks realising me that readings gives an extra imagination especially for fanatcy stories….
    ഇനിയും നല്ല കഥകൾ ആയി വരണം…. Waiting ആണ് ട്ടോ…rock with another banger ?

    സസ്നേഹം ❤️
    JaSaR?

    1. Ye mem hum

      1. മനസ്സിലായി….. ഈ സൈറ്റില്‍ തല കുത്തി നിക്കുന്ന ഒരുത്തൻ ഉണ്ടെങ്കിൽ അത് നീ തന്നെ?

        1. ?… Kuttetan njan kastapett ariyatha malayalam vech comment ezthuyappo…
          Post avunnilaa….

          ഞാൻ ആരാ mon പുത്യ mail തുടങ്ങി അതിൽ ഇട്ടു കമൻ്റ് ?

          1. ,njan eppoyan e story vayichat super storyanu story vayikkubol ellam kanmunbil kanunna pole tonny

    2. എന്റെ കഥയേക്കാൾ വല്യ comment തന്നതിന് വളരെ സന്തോഷം Jasar??

      ഇനിയെങ്കിലും മറ്റുള്ള കഥകളും വായിച്ച് സന്തോഷിക്കണം കേട്ടോ….

      പിന്നേ imagination ക്രിയേറ്റ് ആകുന്നുണ്ടെങ്കിൽ അത് നല്ലതുപോലെ എഴുതി story ആക്കി publish ചെയ്യണം…

      First fantasy story തന്നെ ഇഷ്ടമായല്ലൊ, വളരെ സന്തോഷം.
      ♥️❤️♥️

      1. ഇതിൻ്റെ reply ettirunnalo ഇവിടെ പോയീ ??

      2. ബ്രോ… എനിക് വല്യ comment ഇടാൻ ഒന്നും അറിയുക ഇല്ല… എന്നാലും ഞാൻ try ചെയ്തത് ആണ്… എനിക് മലയാളം ഒക്കെ improve avulo…
        പിന്നെ kk വന്ന ശേഷം ആണ് ഞാൻ മലയാളം വയികാൻ mariyathik പഠിക്കുന്നെ…
        Pand muthale guessing ente weakness aan i used guess for everything … But njn veruthe guess chaiyarum ella … reason endayenke Guess chaiyu…
        Pinne imagination ath bronte ezh ayalath polum enikk ella..
        I knew i can’t have the caliber to write a story…
        Pinne ya eth pole ulla fantasy ezthaan?

        Oru kalath vayana hate chaith njan aan engal ezthikko enn paranjath.. adipoli ?

  7. ഇതിൻ്റെ.. പഴയ കാല ചരിത്രവും.. കഥയും രോബിനിൻ്റെ അസാമാന്യ കഴിവും ഒക്കെ മനസ്സിൽ ആകാൻ കുറേ പാട് പെട്ടു ..
    പക്ഷേ ഇത് wierd ആയത് എന്തെന്നാൽ എന്നേ എവിടെയും lag അടുപ്പിച്ചില്ല…

    പിന്നെ പേരുകളുടെ പെരുമഴ പൊലെ കുറേ കടിചാ കിട്ടാതെ പേരും വായിച്ച് കൂടി ആയപ്പോ ശുഭം കിളി ഒക്കെ പോയീ..
    Gap എടുത്ത് വായിക്കുന്നത് കൊണ്ട് ആദ്യം ഒക്കെ repeat അടിച്ച് വയികണ്ടി വന്നു…. ബട്ട് ഒരു മടുപ്പും തോന്നിയില്ല… അത്രയും excitement ഉണ്ടായിരുന്നു വായിക്കാൻ…

    ചില ഇടത്ത് വായിച്ചപ്പോൾ ആവിശ്യം ഇല്ലാതെ deep explanation ഉണ്ട് എന്ന് തോന്നിപിച്ചു പക്ഷെ എൻറെ ചിന്തയെ കാറ്റിൽ പറത്തി അത് പിന്നീട് വരുന്ന … Situations വേണ്ടി ആയിരുന്നല്ലെ ? കള്ള ബെടുവാ…

    1. റോബിൻ ചെകുത്താൻ്റെ സന്തതി ആണോ അല്ലയോ എന്ന് കൺഫ്യൂഷൻ അടിച്ച്… എൻ്റെ ആദ്യമേ ഒരു ഊഹം ഉണ്ടായിരുന്നു ഇവൻ രണ്ടും ആവാം എന്ന്… എൻ്റെ ഊഹം തെറ്റിയില്ല…. ? രണ്ട് രക്തവും ചേർന്നാണ് ചെക്കനെ ഉണ്ടാക്കിയത് ?

      1. ബാക്കി… Post ആവുന്നില്ല

  8. ഫുൾ പാർട്ടും ഇന്നാണ് വായിച്ചു തീർന്നത്
    Good one ?????

    1. വളരെ സന്തോഷം bro ♥️❤️

  9. ചാണക്യൻ

    ബ്രോ ?
    കഥ വന്നപ്പോ തന്നെ വായിച്ചു തീർത്തിരുന്നു…… പക്ഷെ കമന്റ് ചെയ്യാൻ സാധിച്ചില്ല കേട്ടോ….
    സോറി മുത്തേ…..
    ശരിക്കും ഇനി ഒറിജിനൽ ക്ലൈമാക്സ്‌ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഭയന്നിരുന്നു…… നല്ല രീതിയിൽ അവസാനിപ്പിച്ച കഥക്ക് ഇനിയൊരു ടൈൽ end കൂടി വരണമായിരുന്നോ എന്ന് ഞാൻ ചിന്തിച്ചിരുന്നു…..
    പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ മനസിലെ ആശങ്കകൾ എല്ലാം മാറി….
    ഇപ്പോഴാണ് കഥക്ക് ഒരു പെർഫെക്ഷൻ കിട്ടിയത്…..
    അത്തരമൊരു ധൈര്യം കാണിച്ചതിന് ആദ്യമേ എന്റെ നന്ദി അറിയിക്കുന്നു….
    ഒന്നുകൂടി മനസ് നിറയെ റോബിയെ കുറിച്ചും വാണിയെ കുറിച്ചും വായിക്കാൻ സാധിച്ചല്ലോ…..
    ഞാൻ ഹാപ്പി ആയി?.
    നമ്മളെ ചെക്കൻ ഇല്ലാത്ത ഗ്യാപ്പിൽ എന്തൊക്കെയാണോ അവർ കാട്ടി കൂട്ടിയത്…..
    വിശ്വസിക്കാനേ പറ്റുന്നില്ല.
    പ്രപഞ്ചത്തിന്റെ നന്മക്ക് റോബി വേണം….. ഇനിയെനും….
    ആരണ്യ കളമൊഴിയേണ്ട സമയം ആയിരിക്കുന്നു….
    കുറെ വർഷങ്ങൾക്ക് ശേഷം മറ്റൊരു പ്രപഞ്ചം ആയി മാറുമെന്നല്ലേ ഉന്നത ശക്തി പറഞ്ഞത്……
    അന്നേരം ഇനി വേറെ കുഴപ്ലങ്ങൾ ഉണ്ടാകുമോന്ന എന്റെ പേടി….
    മറ്റെ പുള്ളിയെ ചെക്കൻ നൈസ് ആയിട്ട് കൊന്നു കളഞ്ഞോണ്ട് രണ ശൂരന്മാർ ഒന്ന് അടങ്ങിക്കോളും…..
    വേറെ പ്രേശ്നത്തിനൊന്നും വരില്ല ഉറപ്പാ……
    രാധിക ചേച്ചിയും വാണിയും എന്നും റോബിക്ക് ഒപ്പം ഉണ്ടാവട്ടെ…
    എല്ലാവരുടെയും മന്ത്രശക്തി ഉന്നത ശക്തിക്കും കൊടുത്ത സ്ഥിതിക്ക് ഭൂമിയയിൽ സമാധാനം കളിയാടട്ടെ….
    എന്നെങ്കിലും ഒരു സീസൺ 2 എഴുതാൻ തോന്നിയാൽ ഞങ്ങളെല്ലാം ബ്രോയുടെ കൂടെ തന്നെ ഉണ്ടാകും കേട്ടോ….
    ഇതുപോലുള്ള കഥകൾ ഇനിയു ഞങ്ങള് പ്രതീക്ഷിക്കുന്നു….
    ഞാനിതുവരെ വായിച്ചതിൽ കഥകളിൽ എനിക്ക് ഫേവ് ആയ എന്റെ മനസിൽ തട്ടിയ ഒരേയൊരു കഥ ചെകുത്താൻ വനമാണ്……..
    കഥയുടെ pdf ഇപ്പോഴും ഞാൻ പൊന്നു പോലെ സൂക്ഷിച്ചിട്റുണ്ട്….
    ഒത്തിരി സ്നേഹം മുത്തേ….
    ഒരുപാട് ഒരുപാട് ഒരുപാട് ഉമ്മകൾ ??
    സ്നേഹത്തോടെ ❤️❤️

    1. Hi ചാണക്യന്‍….,

      കരിനാഗം part 9 വരാത്തത് കൊണ്ടും ഞാൻ അയച്ച മെയില്‍ ന് റിപ്ലൈ കാണാത്തത് കൊണ്ടും ഞാൻ കരുതി നിങ്ങൾ നാഗലോകത്ത് സ്ഥിര താമസം ആക്കിയെന്ന്…. പക്ഷേ തിരിച്ചുവന്നു ലെ?….

      പിന്നേ ഈ പുതിയ ക്ലൈമാക്സ് എഴുതിയപ്പോൾ ഉണ്ടായ tension എനിക്കും ആ ദൈവത്തിനും മാത്രമേ അറിയൂ.

      ആ ഏഴാമത്തെ പാര്‍ട്ടില്‍ തന്നെ “അവസാനിച്ചു” എന്ന് പിന്നെയും എഴുതി വെച്ചിട്ട് അഞ്ചോ ആറോ മാസം സൈറ്റില്‍ വരാതിരുന്നാലൊ എന്നുവരെ ഞാൻ ചിന്തിച്ച് പോയി.

      പിന്നേ അവസാനം എങ്ങനെയോ എഴുതി complete ചെയ്തിട്ട് submit ചെയ്തു.

      എന്തായാലും കഥ ഇഷ്ടം ആയാലോ….. വളരെ സന്തോഷം bro…. പിന്നെ ഇതിന്റെ S2 ഒരിക്കലും ഉണ്ടാവില്ല bro…. അത് ശരിയാവില്ല.

      അടുത്ത് പുതിയ വല്ല കഥയും എഴുതാന്‍ കഴിഞ്ഞാൽ പിന്നെയും കാണാം.

      സ്നേഹത്തോടെ
      ❤️♥️❤️♥️

      1. ചാണക്യൻ

        Cyril bro……
        ഞാൻ മെയിൽ കണ്ടില്ലായിരുന്നു…… Sry tto ?
        ബ്രോ പറഞ്ഞപ്പോഴാ ഞാൻ മെയിൽ ശ്രദ്ധിച്ചത്……
        ഞാൻ reply തന്നിട്ടുണ്ട്…..
        അതിൽ ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്….. മറുപടി പറയണെ കേട്ടോ……
        കണ്ണ് വേദന ഒക്കെ ആയോണ്ട് എഴുത്ത് കുറച്ചു നിർത്തി….. അതാട്ടോ വൈകുന്നേ….. വൈകാതെ ഇടാം മുത്തേ….
        ഒത്തിരി സ്നേഹം കേട്ടോ ?
        നന്ദി ❤️

  10. Matte katha delete aake kalanjo. Njan vayiche konde eeikkumbol aane delete aaye poye?

    1. Sorry bro,ആ കഥ എന്തോ ഒരു തൃപ്തി ഇല്ലാത്തത് പോലെ. ആ കഥ continue ചെയ്യാൻ കഴിയുമെന്ന് തോന്നില്ല. അതുകൊണ്ട remove ചെയ്തത്.

      1. Nalla oru thudakkam ayirunnu pinne oru intresting themum luciferinte paishachika roopam vivarichappol മെറാഹ്‌റിയോസിനെ ആണ് ഓർമ വന്നത്.

        1. പക്ഷെ മെറോഹ്റിയസ് ന്റെ കണ്ണില്‍ നിന്നും അഗ്നി ദ്രവ്യം ഒലിച്ചില്ല bro ?

          1. Erekkure ath pole thonni enna paranje??? ithinni veendum upload cheyyumo

          2. ആ കഥ തുടങ്ങിയപ്പോൾ തന്നെ എന്തോ ഒരു പൊരുത്തക്കേട് പോലെ തോന്നി. പിന്നെ post ചെയ്തപ്പോ അത് വേണ്ടായിരുന്നു എന്ന് തോന്നി. പിന്നെ അതിന്റെ next part എന്ന് ആലോചിക്കുമ്പോ തന്നെ ഒരു വല്ലായ്മ പോലെ…. So ആ കഥ drop ചെയ്യാം എന്ന് കരുതി

      2. Nannaye bro, chilavarkke aatha content aacept cheyyan pattilla. Athe bro aamugathil paranjalum.

    2. അതേതു കഥ?
      ?
      ഞാൻ മിസ്സ്‌ ചെയ്തോ…..

      1. രക്ത കഠാര

  11. ഉടൻ വായിക്കാ… ?
    പെൻഡിങ്ങിൽ ഉണ്ട്

    1. സമയം കിട്ടുമ്പോൾ വായിച്ചാൽ മതി bro❤️

  12. വളരെയതികം നന്ദി…വീണ്ടും ഇത് എഴുതിയതില്‍…..വളെരെ മനോഹരമയിടുണ്ട്…

    1. Thanks bro….

      വളരെ സന്തോഷം ♥️❤️

  13. °~?അശ്വിൻ?~°

    Wonderful climax….?
    Nalla nalla kadhakalumayi veendum varuka….?

    1. വളരെ സന്തോഷം bro….

      അടുത്ത കഥയുമായി വരാൻ ശ്രമിക്കാം.
      ❤️♥️

  14. കഥ കിടുക്കി തിമിർത്തു കലക്കി

    വളരെ മനോഹരമായ ഒന്ന്

    ഇഷ്ടായി ഒരുപാട് ഒരുപാട്

    നല്ല ഫീലോടുകൂടി വായിക്കാൻ കഴിഞ്ഞു

    ഓരോ ഭാഗങ്ങളും നല്ലരീതിയിൽ ആസ്വദിച്ചു വായിക്കാനും കഴിഞ്ഞു

    Oro പേജുകളും വായിച്ചു തീർന്നത് അറിഞ്ഞില്ല

    റോബിയേയും വാണിയെയും മറ്റു കഥാപത്രങ്ങളെയും ഒരുപാട് ഇഷ്ടായി

    ഇത്രയും നല്ലൊരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് വളരെ അതികം നന്ദി ❤❤❤

    ഇനിയും നിങ്ങളുടെ നല്ല കഥകൾക്കായി കാത്തിരിക്കുന്നു❤❤❤

    സ്നേഹത്തോടെ ?????????????

    1. Hi Sultan…..

      പഴയ പോലെ കഥ വായിക്കാനുള്ള ഇന്ററസ്റ്റ് ഇല്ലെന്ന് പറഞ്ഞിട്ട് അവസാനം വായിച്ചല്ലൊ, വളരെ സന്തോഷം… ❤️

      പിന്നേ നല്ല ഫീലോടെ വായിക്കാൻ കഴിഞ്ഞല്ലോ…. ഹാപ്പിയായി…

      അപ്പോ പിന്നെ ഇനി എപ്പോഴെങ്കിലും പുതിയ കഥയുമായി വരുമ്പോൾ കാണാം….
      ❤️♥️❤️♥️❤️

      1. ഇനിയും വായിച്ചില്ലേ ശെരിയാകില്ല എന്ന് തോന്നി അതാണ് വായിക്കാൻ തുടങ്ങിയത്.

        പുതിയ നല്ല നല്ല കഥകളും ആയി വീണ്ടും വരിക ഞങ്ങൾ കാത്തിരിക്കും ❤❤❤❤

  15. പാവം പൂജാരി

    അതിമനോഹരം. സൂപ്പർ ക്ലൈമാക്സ് ♥️??

    1. കഥ ഇഷ്ടമായല്ലൊ… സന്തോഷം bro ❤️♥️

  16. Cyril bro പറ്റുമെങ്കിൽ ഇതുംകൂടെ add ചെയ്ത് pdf ഇറക്കുവോ….????

    1. Admin നോട് Request ചെയ്തിട്ടുണ്ട്..

      1. ???

  17. ?✨?????????????_??✨❤️

    ❤️?
    അളിയാ pdf ?

    1. Admin നോട് Request ചെയ്തിട്ടുണ്ട്..

  18. Dear friends,

    നിങ്ങൾ എല്ലാവരും എനിക്ക് അറിഞ്ഞും അറിയാതെയും പ്രോത്സാഹനം തന്നിട്ടുണ്ട് — “അറിയാതെയും” എന്ന് പറയാൻ കാരണമുണ്ട് friends, പലപ്പോഴും എഴുതാനുള്ള മടി തോന്നുമ്പോള്‍ ഓരോ പാര്‍ടിലും നിങ്ങൾ എനിക്ക് നല്‍കിയ comments പിന്നെയും വായിക്കുമ്പോ അതെനിക്ക് പ്രചോദനമായി മാറി story continue ചെയ്യാൻ സഹായിച്ചിട്ടുണ്ട് ❤️♥️??

    So ഈ കഥയുടെ completion നിങ്ങളുടെ സഹായത്തോടെ മാത്രമാണ്‌ സാധ്യമായത്???

    തുടക്കം തൊട്ട് അവസാനം വരെ എന്റെ കൂടെ ഉണ്ടായിരുന്ന നിങ്ങൾ ഓരോരുത്തര്‍ക്കും സ്നേഹത്തോടെ എന്റെ നന്ദി പറയുന്നു ???❤️♥️

    എത്രതന്നെ ശ്രദ്ധിച്ച് എഴുതിയാലും ഒരുപാട്‌ mistakes തിരുത്താന്‍ കഴിയാതെയാണ് എപ്പോഴും എന്റെ കഥയെ ഞാൻ നിങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്… എന്നിട്ട് പോലും നിങ്ങൾ എന്നോട് സഹകരിച്ചതിനും പ്രത്യേകം നന്ദി.??❤️♥️

    ഇനി പുതിയൊരു കഥയിൽ വെച്ച് വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ സ്നേഹം മാത്രം നല്‍കിക്കൊണ്ട് ചെറിയൊരു വിട❤️♥️❤️♥️❤️♥️

    സ്നേഹത്തോടെ Cyril

    1. Oro thirakkinteyum idayil-joli kudumbam etc thangalude manassilulla oru manoharamaya asayam valare manoharamaya reethiyil njangalkk thanna chettan njangal an nadhi parayendath. Athinte oru reethi mathram an like and comment okke. Ithrayum manoharamaya ee kadha ithilum ethrayo ere reach arhikkunnu.
      Break എടുക്കുവാനോ ❤❤❤ പുതിയ കഥ എഴുതാൻ തുടങ്ങി എന്ന് പറഞ്ഞിട്ട് ❤❤❤

    2. ഇങ്ങനെ മനോഹരമായ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു നന്ദി ബ്രോ….. ?
      ഇനിയും ഇതുപോലുള്ള കഥകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു……..
      വൈകാതെ അങ്ങനെ ഒന്നു ഉണ്ടാവും എന്ന് കരുത്തട്ടെ…… ?
      With Love ?

    3. Pinne aksharathett njanokke oru comment idumpol polum ethra thetta appozha ithrayum ezhuthumpol varunnath. Cheriya cheriya part ayi rando moonno divasam koodumbol kurach veetha ittirunnenkil edit cheyyanum sugham ayene reachum kooduthal kittiyene. Njan ith vayikkan thudangiyappol paginte ennavum lengthum kand adyam vayichilla pinne vere kadhayo paniyo onnum illathirunnappol an vayich thudanagiyath sathyam paranjal aa otta partod koodi addict ayi poyi. Narration style and theme thanne karanam❤❤❤❤

Comments are closed.