ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 94

” ഡാ വിബി , പിന്നെ ഞങ്ങൾ അവിടെ തറവാട്ടിൽ ഒരു ചെറിയ ഷട്ടിൽ കോർട് ഇടുന്നുണ്ട് . ശ്രീലു നിന്റെ അഞ്ജുവിനോട് കളിക്കാൻ ഉണ്ടെങ്കിൽ വരാൻ പറഞ്ഞിട്ടുണ്ട് . അവൾ പഴയ ഡിസ്ട്രിക്ട് ലെവൽ ഒക്കെ കളിച്ച പ്ലേയർ അല്ലെ . നീയും വാ ഞങ്ങളും മമ്മിയും പപ്പയും ഒക്കെ ഉണ്ടാവും  ” അനു പറഞ്ഞു . 

” അതിനെന്താ രാവിലെ പറ്റിയാൽ  നോക്കാം വൈകിട്ടാണെങ്കിൽ ചിലപ്പോൾ എനിക്ക് പറ്റില്ല . ഇപ്പോൾ തന്നെ കണ്ടില്ലേ . ഓരോ ഡോക്ടർമാരെ കാണാൻ കാത്തു കെട്ടി കിടക്കണം . ചിലതിനാണെങ്കിൽ ഒടുക്കത്തെ ജാഡയും . കമ്പനിക്ക് ടാർഗറ്റ് എന്നും പറഞ്ഞു തുള്ളിയാൽ മതി . നമുക്കാണ് പാട് . ” അവൻ പറഞ്ഞു .

” നീ ഏതാ സെക്ഷൻ ” അനു ചോദിച്ചു .

” ഞാൻ ഗൈനക് ആണ് ഏട്ടാ . ഒരു കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞിട്ടുണ്ട് ഒരാഴ്ചയിൽ പറയാം എന്നൊക്കെ പറഞ്ഞിട്ടുണ്ട് . അതു കിട്ടിയാൽ ഭാഗ്യം . ചെറിയ പ്രൊമോഷനും കാണും . ” വിബി പറഞ്ഞു .

” ശെരി ഗുഡ് ലക് . നീ വന്ന കാലിൽ തന്നെ നിൽക്കാതെ പോയി കുളിച്ചു വാ . “ഞാൻ അവനെ പറഞ്ഞു വിട്ടു .

അവൻ കേറി പോയതും അനു ചോദിച്ചു . ” ഏട്ടാ ഇന്ന് ക്ലാസ് എന്തായി . ഇങ്ങളെ സ്വപ്ന സുന്ദരിനെ കണ്ടില്ലേ ?. “

” കണ്ടു ഡേ . പക്ഷെ ക്ലാസൊക്കെ എടുക്കുമ്പോൾ ലോലൻ പണിക്ക് നിക്കണതൊരു വല്ലാത്ത ഏർപ്പാട് തന്നെ ട്ടോ . നോക്കി നില്കണത് ആരെങ്കിലും കണ്ടാൽ മോശമല്ലേ ?” ഞാൻ കാര്യം പറഞ്ഞു . 

” പിന്നെ ഇയ്യതിന് മോശം ഒന്നും വിചാരിക്കണ്ട . വേണമെങ്കിൽ ഇപ്പൊ കൊറച്ചു പഞ്ചാരടിക്കാൻ നോക്കിക്കോ കെട്ടിക്കഴിഞ്ഞാൽ ഒന്നും നേരം ഉണ്ടാവില്ല . പറഞ്ഞില്ലാന്ന് വേണ്ട .” 

പഴയ കാമുകന്റെ ഉപദേശം . അനുഭവം ആണല്ലോ . ഡിഗ്രിക്ക് മണ്ണാർക്കാട് കോളേജിൽ ചേർന്നത് തന്നെ ശ്രീലുനെ കാണാൻ വേണ്ടിയാണ് . ഇതു നന്നായി അറിയുന്നത് എനിക്കണല്ലോ . അന്നാണെങ്കിൽ RX ഒരു മഞ്ഞ പെയിന്റ് ഒക്കെ അടിച്ച്‌ ” തല ” സ്റ്റൈലിൽ ‘ ഒ സോനാ ‘ പാടി അവളുടെ സ്‌കൂളിന്റെ മുന്നിൽ നിൽക്കും , അന്ന് ശ്രീലു പ്ലസ് ടു ആണ് . പിന്നെ അവളെ വീട്ടിൽ കോണ്ടാക്കി കഴിഞ്ഞാൽ ആണ് സാറ് തിരിച്ചു വരൂ . വല്യമാമന്റെ അളിയന്റെ മോളല്ലേ അതുകൊണ്ട് വീട്ടുകാർ വല്യ സീനൊന്നും ഇട്ടില്ല . രണ്ടിന്റേം പടിപ്പൊക്കെ കഴിഞ്ഞു ജോലി കിട്ടിയാൽ  തന്നെ കെട്ടിക്കും എന്ന് തീരുമാനിച്ചു  . 

അന്നാണെങ്കിൽ അച്ഛച്ചനും അച്ഛമ്മയും ഒക്കെ ഉണ്ട് . അതുകൊണ്ട് അവൻ തറവാട്ടിലാണ് . ഞാൻ ഡിഗ്രി ഫൈനൽ ഇയർ പാലക്കാട് വിക്ടോറിയ കോളേജിൽ , നിൽക്കുന്നത് ഹോസ്റ്റലിലും .  ഞാൻ പി ജി ക്ക് ബനാറസിൽ പോകുമ്പോൾ രണ്ടും ഒരേ കോളേജിൽ . പിന്നെ ലവും ഡ്യൂയറ്റ്  സോങ്ങും ഒക്കെ ആയിരുന്നു . ഒടുക്കം പെണ്ണ് ഡിഗ്രി കഴിയുമ്പോൾ  ചെക്കൻ അവിടെ തന്നെ പിജിയും കഴിഞ്ഞു ഇറങ്ങി . അവള് നേരെ LLB ക്ക് ചേർന്നു . ചെക്കൻ SI ടെസ്റ്റ് എഴുതി പോലീസ് ട്രെയിനിങ്ങും കഴിഞ്ഞു ഡ്യൂട്ടിക്ക് കേറി . അപ്പോൾത്തന്നെ രണ്ടിനെയും പിടിച്ച് കെട്ടിച്ചു . ഇനി എന്റെ ഊഴമാണ് . മൂദേവി അമ്മായിയുടെ മകൾ MBA ഷവർമയെ ( സൗമ്യ സോമനാഥൻ , പക്ഷെ സ്വയം പരിചയപ്പെടുത്തുന്നത്  സൗമ്യ S നാഥ് ,  MBA എന്നാണ്  ) കൊണ്ട് എന്നെ കെട്ടിക്കാനുള്ള ഒരു പ്ലാൻ ഇട്ടതാണ് അമ്മായി . പപ്പയും മമ്മിയും ആദ്യമേ അതിനു എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ആ പ്ലാൻ അങ്ങനെ തന്നെ ” ജിയാ ചലേ … ജാഞ്ചലേ … മൂ**ലേ ” ആയി . ആ ദേഷ്യമാണ് അമ്മയ്ക്കും മക്കൾക്കും ഞങ്ങളോട് . 

16 Comments

  1. നന്നായിട്ടുണ്ട് ❣️❣️❣️

    1. ഏക - ദന്തി

      thanks bro ❤

  2. nannaittundu.
    Waiting for next part.

    1. ഏക - ദന്തി

      thanks bro ❤

  3. ❤️❤️❤️

    1. ഏക - ദന്തി

      thanks bro ❤

  4. നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട്‌ അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
    അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.

    1. ഏക - ദന്തി

      ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

    1. ഏക - ദന്തി

      thanks buddy ❤

  6. Thirich vannathil santhosham❤✌

    1. ഏക - ദന്തി

      thanks buddy ❤

  7. ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം

    ❤️❤️

    1. ഏക - ദന്തി

      thanks buddy ❤

    1. ഏക - ദന്തി

      thanks buddy ❤

Comments are closed.