ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 94

ഞാൻ രാമേട്ടനോട് ചോദിച്ചു ” രാജു ഇന്നല്ലേ വരുന്നത് , കൊണ്ടുവരാൻ പോകണോ ?.”

” ഏയ് .. അതൊന്നും വേണ്ട . അവനെ അവന്റെ കൂട്ടുകാരന്മാര് പോയി കൊണ്ടുവരും . ആ വെട്ടി പരമന്റെ ചെക്കനും , തട്ടാൻ ശിവനും പിന്നെ   പാന കുട്ടനും . ഇന്നലെ അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സമീറിന്റെ കാർ അവര് എടുത്തു കൊണ്ടുവന്നിട്ടുണ്ട് . രാത്രി 9 മണിക്ക് ഇറങ്ങും എന്നാണ് പറഞ്ഞിട്ടുള്ളത് .” രാമേട്ടൻ പറഞ്ഞു .

” അല്ല രാമേട്ടാ ഒരുക്കങ്ങൾ ഒക്കെ ഇതുവരെ ആയി ?” അനു ചോദിച്ചു.

” വീടുകാണലല്ലേ ഉള്ളൂ  . അപ്പൊ പണ്ടത്തിന്റെ (സ്വർണത്തിന്റെ ) ഒന്നും കാര്യം നോക്കണ്ട . അവര്‍ വന്നു കയറുമ്പോള്‍ ഒരു ജ്യൂസോ നാരങ്ങ വെള്ളമോ കൊടുക്കണം , പിന്നെ ഉച്ചക്ക് മുന്പ് ഭക്ഷണം കഴിച്ച് അവരങ്ങ് പോകും . ഈ വീടുകാണല്‍ ചടങ്ങ് ശരിക്കും വീട്ടിലെ പെണ്ണുങ്ങള്‍ വരാന്‍ പോകുന്ന പെണ്ണിന്റെ വീടും ചുറ്റുപാടും കണ്ടു മനസിലാക്കാന്‍ വേണ്ടി ഉള്ള സന്ദര്‍ശനം ആണ് . അതുപോലെ പെണ്ണിന്റെ വീട്ടുകാര്‍ ചെക്കന്റെ വീട്ടിലെ കാര്യങ്ങളും മറ്റും മനസിലാക്കാനും ഒക്കെ ആയി അവിടേക്ക് പോകുന്ന ഒരു ചടങ്ങും ഉണ്ട് . അത് അടുത്ത ശനിയാഴ്ച വെച്ചാലോ എന്നാണ് ആലോചന . നാളെ ഡ്രസ് ഒക്കെ എടുക്കാൻ പോണം . പിന്നെ ബഷീറിനെ കൂട്ടി സാധനങ്ങൾ വാങ്ങാൻ ഒന്ന് ചെന്നു കൊടുക്കണം . വെള്ളിയാഴ്ച ഈസടെ പന്തൽ പണിക്കാർ വരും ,  പാത്രങ്ങളും ഒക്കെ അവന്‍റെ അവിടെ നിന്ന് തന്നെയാണ് വാടകക്ക് എടുക്കുന്നത് ” രാമേട്ടൻ പറഞ്ഞു.

” രാമേട്ടൻ നാളെ തൊട്ട് ലീവ് ആക്കിക്കോളൂ . നാളെപ്പോ സുന്ദരേട്ടനും  അയാളെ പണിക്കാരും മാത്രല്ലേ ഉണ്ടാവൂ അതിപ്പോ രാവിലെ ഒന്ന് വന്ന് പറഞ്ഞു കൊടുക്കാനല്ലേ ഉള്ളൂ . അത് ഞാനും ശ്രീലൂം രാവിലെ വന്ന് പറഞ്ഞു ശെരിയാക്കാം .” അനു പറഞ്ഞു . 

അങ്ങനെ രാമേട്ടൻ മനസ്സില്ലാ മനസ്സോടെ ലീവ് എടുക്കാൻ സമ്മതം മൂളി . പുള്ളിക്ക് നാളെ മുതല്‍ തിരക്ക് തുടങ്ങും . ഞായറാഴ്ച പുള്ളിയുടെ മകളുടെ വീടുകാണല്‍ ആണ് . നാളെ തന്നെ ഡ്രെസ്സും ഒക്കെ എടുക്കാൻ പോകണം . മകൻ രാജു ഇന്നെത്തും . അവന്‍ “ UAE ” യില്‍ “റാസ്‌ – അല്‍ – ഖേയ്മ” എന്ന സ്ഥലത്താണ് . അതൊരു ധൈര്യമാണ് പുള്ളിക്ക് . ഓടി പാഞ്ഞു നടക്കാൻ രാജുവും കൂട്ടുകാരും ഉണ്ടാവും . രാമേട്ടന്‍ വീട്ടിലേക്ക് നടന്നു . പോകുന്ന വഴി ശ്രീലുട്ടി പറഞ്ഞു രാമേട്ടാ പപ്പാ രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് . 

ഞാന്‍ വണ്ടിയുടെ ഡിക്ക് തുറന്ന്‍ വാഴക്കുലയും ഉണ്ണി പിണ്ടിയും ശ്രീലുന്റെ കയ്യിലുള്ള ചീരയും എടുത്തു വെച്ചു . വാതിലൊക്കെ അടച്ച് ലോക്ക് ആക്കി ഞങ്ങള്‍ തിരിച്ചു കോട്ടേഴ്സിലെക്ക് പോന്നു . 

16 Comments

  1. നന്നായിട്ടുണ്ട് ❣️❣️❣️

    1. ഏക - ദന്തി

      thanks bro ❤

  2. nannaittundu.
    Waiting for next part.

    1. ഏക - ദന്തി

      thanks bro ❤

  3. ❤️❤️❤️

    1. ഏക - ദന്തി

      thanks bro ❤

  4. നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട്‌ അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
    അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.

    1. ഏക - ദന്തി

      ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

    1. ഏക - ദന്തി

      thanks buddy ❤

  6. Thirich vannathil santhosham❤✌

    1. ഏക - ദന്തി

      thanks buddy ❤

  7. ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം

    ❤️❤️

    1. ഏക - ദന്തി

      thanks buddy ❤

    1. ഏക - ദന്തി

      thanks buddy ❤

Comments are closed.