വീണ്ടും രേഖയുടെ ബുക് വാങ്ങി കംമ്പ്ലീറ്റ് ആയ പോഷൻസ് ഒക്കെ നോക്കി . പിന്നെ ചെറിയ ഇന്ററാക്ഷൻ ആയിരുന്നു . ടോപിക് വൈസ് & നോൺ ടോപിക്കൽ വൈസ് . പെണ്ണുങ്ങളെല്ലാം എന്റെ മുഖത്ത് തന്നെ കണ്ണിമവെട്ടാതെ നോക്കി കൊണ്ടിരിക്കുകയാണ് . ഞാന്‍ കണ്ണുകള്‍ ക്ളാസിലെ പലരുടെയും മുഖങ്ങളിലൂടെ ഒഴുകി നീങ്ങിക്കൊണ്ട് ഭാഗ്യശ്രീയുടെ മുഖത്തെത്തിച്ചേരും . എന്തോ അവളെ നോക്കുമ്പോൾ മാത്രം എനിക്ക് എന്തോ ഒരു നേര്‍വസ്നെസ്സ് . മുഖത്തു വരുന്ന ഒരു പ്രത്യേക ഭാവം വിദഗ്ദമായി ഒളിപ്പിക്കുവാന്‍ ഞാന്‍ ഉടനെ മുഖം മാറ്റി . ഒളി കണ്ണിട്ട് ഞാൻ നോക്കുമ്പോളെല്ലാം അവള് എന്നെ തന്നെ നോക്കി അങ്ങനെ ഇരിക്കുന്നു . കണ്ടിരിക്കാൻ തോന്നും ആ ഉണ്ടക്കണ്ണുകളും വട്ട മുഖവും , കവിളത്ത് ചുവന്നു കിടക്കുന്ന മുഖക്കുരുവും ഒക്കെ . പക്ഷെ അവളിലേക്ക് നോട്ടം എത്തും പോലെക്ക് ഞാന്‍ പതറി പോകുന്നു . എന്തോ കണ്ണുകള്‍ തമ്മില്‍ ഇടയുമ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം . ഞാന്‍ ആദ്യമായാണ് പ്രേമം എന്നാ വികാരം അനുഭവിക്കുന്നത് . ആ ഒരു വെപ്രാളം ആണോ . അറിയില്ല . കൂടുതല്‍ ഇടം കണ്ണിട്ടു നോക്കാതിരിക്കാന്‍ സേതുവേട്ടൻ ബെല്ലടിച്ചു ആ ക്ലാസ് അങ്ങവസാനിപ്പിച്ചു . ഞാന്‍ ഒന്ന് നെടുവീർപ്പിട്ട് തിരിഞ്ഞു നടന്നു ” സീ യു ടുമോറോ ” എന്നും പറഞ്ഞുകൊണ്ട് പക്ഷെ പോകുന്ന പോക്കിലും ഞാന്‍ അവളെ ഒന്ന് തിരിഞ്ഞു നോക്കി , ഞാന്‍ തിരിഞ്ഞു നോക്കിയത് അവളും കണ്ടു . ആ ചുണ്ടുകളിലും ഒരു പുഞ്ചിരി ഞാന്‍ കണ്ടു .
പിന്നെ ഞാന്‍ സ്റ്റാഫ്റൂമില്‍ ചെന്ന് ബാഗൊക്കെ എടുത്ത് ഇറങ്ങാന്‍ നേരം ബാഗ്യയും അവളുടെ ഫ്രണ്ട്സും എല്ലാം കൂടി നില്‍ക്കുന്നുണ്ട് . ഞാന്‍ സേതുവേട്ടനുമായി സംസാരിച്ചു നിന്ന നേരം കൊണ്ട് അവരൊക്കെ പോയിരിക്കുന്നു .
അങ്ങനെ ഞാന്‍ വണ്ടി എടുത്തിറങ്ങി . അങ്ങനെ കോട്ടേഴ്സിലെത്തി . ശ്രീലുട്ടി എത്തിയിട്ടുണ്ട് . അവള് ലിവിംഗ് റൂമിലെ സോഫയില്‍ ചാരിക്കിടന്ന് ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ട് . “ ചേച്ച്യേ അനിയേട്ടന് വന്നു ട്ടോ . ഞാന്‍ ചായ കൊടുക്കട്ടെ , പിന്നെ വിളിക്കാം “ എന്ന് പറഞ്ഞു അവള് ഫോണ്‍ കട്ട് ചെയ്തു .
ഞാന്‍ നോക്കിയപ്പോള്‍ അവള് ചിരിച്ചു കൊണ്ട് “ സുജി ചേച്ചിയാ , കാര്യങ്ങള്‍ ഒക്കെ അപ്പോളെക്കപ്പോള് അറിയണ്ടേ “ എന്ന് പറഞ്ഞു . ഏട്ടന് ഫ്രഷ് ആയി വാ ഞാന്‍ ചായ എടുക്കാം എന്നുപറഞ്ഞു കൊണ്ട് അവള് കിച്ച്ചനിലെക്ക് പോയി .
ഞാന്‍ റൂമിലേക്ക് പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി ബാഗില്‍നിന്നും ലഞ്ച് ബാഗും എടുത്ത് കിച്ചനിലെക്ക് ചെന്നു . ലഞ്ച് ബാഗില്‍നിന്നും ലഞ്ച് ബോക്സ് എടുത്ത് ഞാന്‍ വാഷ് ചെയ്ത് ഓവര്‍ഹെഡ് കാബിനറ്റില്‍ വെച്ചു . ശ്രീലുട്ടി അപ്പോളേക്കും കോഫിയും സ്നാക്സും എടുത്ത് ലിവിംഗ് റൂമിലേക്ക് പോന്നിട്ടുണ്ട് . ഞാനും പിറകെ പോന്നു .
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤