അങ്ങനെ ഞാന്‍ ബൈ പറഞ്ഞ് ഫോണ് വെച്ചു . ബെല്‍ അടിക്കാറായി . നെക്സ്റ്റ് ഹവർ സെക്കന്ഡ് ഇയർ ഡിഗ്രി ക്ലാസിനാണ് .
ബെല്‍ അടിച്ചു . ഞാന്‍ ക്ലാസിലേക്ക് പോയി . ഫാസ്റ്റ് ബെഞ്ചിലെ ഒരു കുട്ടിയുടെ നോട്ട്ബുക്ക് വാങ്ങി . എടുത്ത അത്രയും പോഷന്‍സ് നോക്കി . പിന്നെ അവരുടെ സിലബസിലെ ഒരു ചാപ്റ്റര്‍ എടുത്തു ക്ലാസ് തുടങ്ങി . പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസില്‍ കയറുമ്പോള്‍ ഉണ്ടായിരുന്ന ആ നേര്‍വസ്നെസ്സ് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട് . പക്ഷെ മുഴുവനായും അത് പോയിട്ടും ഇല്ല . ഒരു വിധത്തില്‍ അട്ജസ്റ്റ് ചെയ്തു കൊണ്ട് ക്ലാസ് തീര്‍ത്തു . അടുത്ത ഹവര്‍ ഫൈനല്‍ B.A ഇംഗ്ലീഷിനാണ് . എന്റെ സ്വപ്ന സുന്ദരിയുടെ ക്ലാസില്‍ .
ബെല്‍ അടിച്ചതും ഞാന്‍ സ്റാഫ് റൂമിലെക്കൊന്നു കയറി . ടൈംടേബിള്‍ നോക്കിയപ്പോള്‍ CLASSICS OF WORLD LITERATURE ആണ് സബ്ജക്റ്റ് . ഞാന്‍ ആ ക്ലാസിലേക്ക് നടന്നു . ഫസ്റ് ബെഞ്ചിൽ നിന്നും രേഖ എന്ന കുട്ടിയുടെ ബുക്ക് വാങ്ങി ഇതുവരെ എടുത്ത പോഷൻസ് ഒക്കെ ഒന്ന് നോക്കി . ഈ കുട്ടിയുടെ ഹാന്‍ഡ് രൈടിംഗ് ഒക്കെ നല്ല രസമുണ്ട് . പിന്നെ ഞാന്‍ ക്‌ളാസ് തുടങ്ങി ലിയോ ടോൾസ്റോയിടെ The Three Questions ആണ്ചാപ്ടര്‍ . .. ഒരു ചൈനീസ് കഥയെ അധരമാകി എഴുതിയ ക്ലാസിക് സാധനം . അസാധ്യം . രാജാവിന്റെ മൂന്നു ചോദ്യങ്ങളും , ഉത്തരത്തിനു വേണ്ടി രാജ്യമൊട്ടും ആളെ അയച്ചു തിരയിക്കുന്നതുമൊക്കെ ഞാന്‍ എന്റേതായ ഒരു വീക്ഷണ കോണില്‍ നിന്നുകൊണ്ട് എക്സ്‌പ്ലയിന് ചെയ്തു കൊടുത്തു . പെണ്‍കുട്ടികളുടെ എല്ലാം കണ്ണ്‍ എന്റെ മേല്‍ തന്നെ ആണ് . ഭാഗ്യശ്രീയും എന്നെ നോക്കികൊണ്ടിരുന്നു . അവളുടെ നേരെ എന്റെ നോട്ടമെത്തുംപോളെക്കും അവള്‍ നോട്ടം ഡെസ്കിലെ ബൂകിലെക്കാക്കും . നേരം പോയതറിഞ്ഞില്ല . ബെല്ലടിച്ചു . ഇനി ലഞ്ച് ബ്രെക് ആണ് . “ സീ യു ഇൻ ദി നെക്സ്റ്റ് ക്ലാസ് . “ എന്നും പറഞ്ഞു ഞാന്‍ ഇറങ്ങി . പോവുന്നെന് മുൻപ് ഒരു നിമിഷംഞാന്‍ ഒന്ന് അവളെ നോക്കി . എന്റെ നേരെ നോക്കിയ അവളുടെ കണ്ണുകളില്‍ ഒരു തിളക്കം . പക്ഷെ അതും പെട്ടെന്ന് തന്നെ അവള്‍ നോട്ടം പിന്‍ വലിച്ചു . ഞാന്‍ തിരിച്ചു നടന്നു .
സ്റ്റാഫ് റൂമിലെത്തിയതും ഞാന്‍ ബാഗില്‍ നിന്ന ഫോണെടുത്തു നോക്കി . അനി വിളിച്ചിട്ടുണ്ട് . ഞാന്‍ തിരിച്ചു വിളിച്ചു .
“ ഏട്ടാ വണ്ടി റെഡിയാണ് . മുടിയന്‍ അതുകൊണ്ട് ഇപ്പോള്‍ അവിടെ വരും . കാശ് ഞാന്‍ ഗൂഗിള്‍ പേ ചെയ്തിട്ടുണ്ട് . ഫ്രണ്ട് ടയറിന്റെ ട്യൂബ് മാറ്റി . അതിന്റെ കുറ്റി ഇളകി പോന്നതാണ് . വേറെ കുഴപ്പം ഒന്നും ഇല്ലത്രെ . “ ചെക്കന്‍ പറഞ്ഞു നിര്‍ത്തി .
ഉണ്ണിയേട്ടന്‍ വൈശാഗിനെ അയക്കും . അവന്റെ വിളിപ്പേര് ആണ് മുടിയന്‍ . കൊളംബിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ വാള്‍ഡാറാമയുടെ പോലെ ഉള്ള ചുരുണ്ട് നീളമുള്ള ഭയങ്കര സ്ടയിലന്‍ മുടിയാണ് ചെക്കന് . ചെക്കന്‍ ഒരു നാടന്‍പാട്ടുകാരന്‍ കൂടിയാണ് . ഞാന്‍ അവനെ തിരഞ്ഞു സ്റ്റാഫ് റൂമിന്റെ പുറത്തേക്കു ചെന്നു വരാന്തയില്‍ നിന്നു .
എന്റെ വണ്ടിയുണ്ട് കുടു കുടു ശബ്ദത്തോടെ വന്നു . അതില്‍നിന്നും മുടിയന്‍ ഇറങ്ങി കീചെയിൻ കയ്യിലിട്ട് കറക്കികൊണ്ട് ചുറ്റും നോക്കി . ഇവന്‍ ലോലന്‍ പണിക്ക് വന്നതാണോ ? . അതാ അവന്‍ ഒരു പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നുണ്ട് . ഭാഗ്യശ്രീയുടെ അടുത്തെക്കാണല്ലോ . അവര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവള്‍ ഓഫീസിന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് എന്തോ പറഞ്ഞു . മുടിയന്‍ നേരെ ഓഫീസിന്റെ അങ്ങോട്ട് വരുന്നുണ്ട് . ഞാന്‍ അടുത്തേക്ക് ചെന്നു . എന്നെ കണ്ടതും ചെക്കന്‍ .
“ അനിയെട്ടാ , സേതുവേട്ടനെ കണ്ടാല്‍ മതി നിങ്ങളെ കാട്ടിതെരും എന്നാണ് അമ്മുച്ചെച്ചി പറഞ്ഞത് . ഞാന്‍ ആകെ പെട്ടല്ലോന്ന് കേര്ത്തി നിക്ക്യര്‍ന്നു . ദാ ചാവി . “
“ നീ എങ്ങനെ ഇനി തിരിച്ചു പോവുന്നത് ? “ ഞാന്‍ ചാവി വാങ്ങിക്കൊണ്ടു ചോദിച്ചു .
“ ലാലുട്ടന്‍ പുറത്ത് നില്‍ക്കുന്നുണ്ട് . ഞാന്‍ ഓന്റെ കൂടെ പോവും . ഒരു സിബീസീ എടുത്ത് കൊണ്ടുപോവാന്‍ ഉണ്ട് . ന്നാ ശെരി ട്ടോ ഞാന്‍ ടാറ്റാ “ ഇതും പറഞ്ഞു ചെക്കന്‍ തിരിച്ചോടി .
“ അമ്മുച്ചെച്ചി . ഇവൾക്കങ്ങനെ ഒരു പേരുണ്ടല്ലേ . നന്നായി . അപ്പൊ എന്റെ അമ്മുക്കുട്ടി . അങ്ങനെ വിളിക്കാനാണ് സൗകര്യം ഭാഗ്യലക്ഷ്മി ന്നൊക്കെ നീട്ടി വിളിക്കുമ്പോൾ എന്ത് പാടാണ് “ ഞാൻ ഒന്നാത്മഗതിച്ചു .
നന്നായിട്ടുണ്ട്


thanks bro
nannaittundu.
Waiting for next part.
thanks bro
thanks bro
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
thanks buddy
Thirich vannathil santhosham

thanks buddy
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
thanks buddy
thanks buddy