ശ്രീലു റെഡിയായി വരുമ്പോൾക്ക് ഞാൻ അപ്പം എല്ലാം ചുട്ടു ഒരു കാസറോളിലെക്ക് മാറ്റി അതും ശ്രീലു റെഡി ആക്കി വെച്ച തേങ്ങാപ്പാലൊഴിച്ച ആവോലികറി കുറച്ചു സെര്‍വിംഗ് ഡിഷില്‍ എടുത്ത് ഡൈനിംഗ് ടേബിളില്‍ കൊണ്ട് പോയി സെറ്റ് ആക്കി . തിരിച്ച് കിച്ചണില്‍ വന്ന് സ്റ്റവ്വില്‍ കോഫിക്കുള്ള വെള്ളം വെച്ചുകൊണ്ട് ഓവര്‍ഹെഡ് കാബിനറ്റില്‍ നിന്നും എന്റെയും ശ്രീലുവിന്റെയും ലഞ്ച് ബോക്സ് എടുത്തു സിങ്കില്‍ കൊണ്ടുപോയി വാഷ് ചെയ്തു .
അനു പിന്നെ ഡ്യൂട്ടി ഉണ്ടെങ്കില്‍ ഫുഡോന്നും കൊണ്ടുപോകാറില്ല . അവന്‍ ഏതെങ്കിലും കഞ്ഞിക്കടയില്‍ നിന്നും കഴിച്ചുകൊള്ളും ( മലപ്പുറം ജില്ലയില്‍ മലപ്പുറം , കൊണ്ടോട്ടി , കോട്ടക്കല്‍ , മഞ്ചേരി , പെരിന്തല്‍മണ്ണ , നിലമ്പൂര്‍ , മങ്കട എന്നിവിടങ്ങളും പിന്നെ പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് , പട്ടാമ്പി ചെര്‍പുളശ്ശേരി, വല്ലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ഒക്കെ കഞ്ഞി കടകള്‍ ഉണ്ട് വേറെ സ്ഥലങ്ങളിലും ഉണ്ട് . കോഴിക്കോട് ജില്ലയിലും ഉണ്ട് സ്ഥലങ്ങള്‍ കൃത്യമായി ഓര്‍മയില്ല . കഞ്ഞിയും പൊരിച്ച മീനും അച്ചാറും ചമ്മന്തിയും ഉപ്പേരിയും കൂടിയുള്ള ഒരു സ്പെഷ്യല്‍ ഫീല്‍ ആണ് , മേല് തട്ടാത്ത റേറ്റും പിന്നെ ഒടുക്കത്തെ ടെസ്റ്റും )
സ്റ്റവ്വില്‍ തിളച്ചു വന്ന വെള്ളത്തിലേക്ക് ഞാന്‍ കോഫീ പൌഡര്‍ ഇട്ടു . മൂന്നു മഗ്ഗുകളില്‍ ഒഴിച്ചു വെച്ചു . ശ്രീലുവിനു ബ്ലാക്ക് കോഫീ പറ്റില്ല . അതുകൊണ്ട് അവളുടെ മഗ്ഗില്‍ മാത്രം അല്പം അമുല്യ പൌഡര്‍ ഇട്ടുകൊണ്ട് ഇളക്കി .
അപ്പോഴേക്ക് ശ്രീലു റെഡിയായി വന്നു . ഇന്ന് കോര്‍ട്ട് അപ്പിയറിംഗ് ഒന്നും ഇല്ല എന്ന് തോന്നുന്നു . ഒരു ബ്ലൂ ബന്ധനി ചുരിദാര്‍ ടോപ്പും ഒരു പലാസ്സോ ബോട്ടവും ആണ് വേഷം , കുന്ദന്‍ വര്‍ക്ക് ഉള്ള ഒരു ദുപ്പട്ട വണ്‍ സൈഡ് ആയി ഇട്ടിട്ടുണ്ട് . ഒരു കയ്യില്‍ ബ്ലൂ ബാംഗിള്‍സ് ഒക്കെ കുത്തി കയറ്റിയിട്ടുണ്ട് , മറ്റേ കയ്യില്‍ ബ്ലൂ സ്ട്രാപ്പുള്ള ആപ്പിൾ വാച് . ഒരു ബ്ലൂ ക്രിസ്റ്റൽ പൊട്ട് ഒട്ടിച്ചിട്ടുണ്ട് . കാതിലും നീല കല്ലുകള്‍ ഉള്ള ഒരു കമ്മല്‍ . മൊത്തം ഒരു നീല കുറുക്കത്തി ലുക്ക് .
പിന്നാലെ തന്നെ അനുമോദ് SI വന്നു . യുനിഫോമില്‍ ഒരു അന്‍ബുചെല്‍വന്‍ IPS ലൂക്കൊക്കെ ഉണ്ട് ( സുര്യയുടെ ക്യാരക്ടര്‍ ഫ്രം ഗൌതം മേനോന്‍സ് “ കാക്ക കാക്ക ” ) തെണ്ടി ചെല നേരത്ത് ഭയങ്കര ലുക്ക് ആണ് . ശ്രീലു ലഞ്ച് ബൊക്സിലെക്ക് ചോറുനിറച്ചു . വേറെ രണ്ടു ടപ്പര്‍ വേര്‍ കണ്ടൈനറുകളില്‍ ആവോലികറിയും വത്തള്‍ റോസ്റ്റും എടുത്ത് നിറച്ചു . രണ്ടു ലഞ്ച് ബാഗുകളും അടച്ച് ഒരു വാഷ് ക്ലോത് കൊണ്ട് തുടച്ചു .
പിന്നെ ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ തുടങ്ങി . അപ്പവും ആവോലികറിയും അതും തേങ്ങാപ്പാലോഴിച്ച ആവോലികറി . പൊളിച്ച കോംബിനേഷന്‍ . അതും തട്ടി ആദ്യം ശ്രീലു റെഡിയായി ബാഗും ലഞ്ച് ബാഗും എടുത്ത് ഇറങ്ങി . പിന്നാലെ ഞാനും . അനുവിനു പിന്നെ പതുക്കെ ഇറങ്ങിയാല്‍ മതി . ക്ലീനിംഗ് അവന്‍ ഏറ്റെടുത്തു . ഞാന്‍ പുറത്ത് വന്നു ഷൂ ഇടുമ്പോള്‍ ശ്രീലു ഇറങ്ങിയിരിക്കുന്നു . അവള്‍ വണ്ടി എടുത്തു ഗേറിന് പുറത്തിറങ്ങിയതും ഒരു എസ്റ്റിലോ കയറി വന്നു. പുറത്തിറങ്ങിയ ഞാന്‍ ആദ്യം കാണുന്നത് ആ കാറില്‍ നിന്നിറങ്ങിയ രണ്ടു പേരെയാണ് .
നല്ല കണി . മൂദേവിയും MBA ഷവര്‍മയും . അച്ഛന്റെ പെങ്ങള്‍ മാധവി സോമനും മകള്‍ സൌമ്യയും . കോട്ടേഴ്സിന്റെ അവരുടെ പോര്‍ഷനിലെ വാടക പിരിക്കാന്‍ വന്നിരിക്കുകയാണ് ( കോട്ടേഴ്സ് പകുതി പപ്പക്കും പകുതി അമ്മായിക്കും ആണ് അവരവരുടെ പോര്‍ഷനിലെ വാടക അവരവര്‍ കളക്റ്റ് ചെയ്യും . ഞങ്ങളുടെ സെക്ഷനില്‍ 4 വീതം യൂണിറ്റുകള്‍ അവരുടെതും അതുപോലെ തന്നെ ) . എന്റെ അവസ്ഥ മീശമാധവനും ടീമും കാണിച്ച കണി കണ്ട കൃഷ്ണ വിലാസം ഭഗീരഥന്‍ പിള്ളയുടെ പോലെ ആയി . ഇന്നെന്തോക്കെ ആവുമോ എന്തോ . ശ്രീലുട്ടി വേഗം പോയതുകൊണ്ട് അവള്‍ കണ്ടുകാണില്ല . അതുകൊണ്ട് അവള്‍ക്ക് കുഴപ്പമില്ല . ഇനി ഇറങ്ങനുള്ളത് അനു ആണ് , അവനിത് ഒരു വിഷയമേ അല്ല . പാവം വടകക്കാരുടെ ഒക്കെ കാര്യം എന്താകുമോ എന്തോ ?
നന്നായിട്ടുണ്ട് ❣️❣️❣️
thanks bro ❤
nannaittundu.
Waiting for next part.
thanks bro ❤
❤️❤️❤️
thanks bro ❤
നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.
ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment
❤❤❤❤❤❤❤❤❤
thanks buddy ❤
Thirich vannathil santhosham❤✌
thanks buddy ❤
ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം
❤️❤️
thanks buddy ❤
❤
thanks buddy ❤