ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 95

പിന്നെ ഭക്ഷണത്തിന്റെ ഒരുക്കങ്ങള്‍ ചോറും കാലത്തുണ്ടാക്കിയ  ആവോലിക്കറിയും  വത്തല്‍ റോസ്റ്റും . രാത്രി മാത്രം സ്പെഷ്യലായി അല്പം ചീര താളിച്ചു , കുറച്ചു സലാടും ഉണ്ടാക്കി . അങ്ങനെ കുറച്ചു നേരം ഞങ്ങള്‍ ഫിഫ കളിച്ചു പിന്നെ ശ്രീലുട്ടി വന്നു റിമോട്ട് പിടിച്ചു വാങ്ങി സീരിയല്‍ വെച്ചു . ഞാനും അനുവും മുറ്റത്തിറങ്ങി . ഞങ്ങള്‍ക്ക് ഈ സീരിയല്‍ തിങ്ങ്സ്‌ ഡൈജസ്റ്റ് ആവില്ല .

അപ്പോളാണ് വിബിന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്നത് . അവനൊരു മെഡിക്കല്‍ റെപ്പ് ആണ് . അമ്മായിക്ക് ഷെയര്‍ ആയിക്കിട്ടിയ കോട്ടേഴ്സിന്റെ പോഷനില്‍ ആണ് താമസം . അവന്റെ വൈഫ്‌ അഞ്ജന ഒരു കംപ്യുട്ടര്‍ സെന്ററിലെ ടീച്ചര്‍ ആണ് . അവര്‍ ലവ് മാരേജ് ആണ് , അതുകൊണ്ട് തന്നെ രണ്ടുപേരുടെയും വീടുകാരുമായി അത്ര സുഖത്തിലല്ല . ഇന്ന് കാലത്ത് വാടക വാങ്ങാന്‍ മുതലാളിച്ചിയും മകളും വന്നപ്പോള്‍ വല്ലതും പറഞ്ഞു കാണണം . അതാണ്‌ പതിവ് . എല്ലാവരെയും താഴ്ത്തി കെട്ടാനും കുറ്റം പറഞ്ഞു നടക്കാനും മാത്രമാണ് അമ്മായിക്ക് ഉള്ള ഏക കഴിവ് . 

വിബി ഞങ്ങളെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി അടുത്തേക്ക് വന്നു . വന്നപാടെ അവന്‍ ചോദിച്ചു “അനിയെട്ടാ മുകളിലത്തെ റൂം കുട്ടിയുള്ള ഫാമിലിക്ക് വാടകക്ക് കൊടുക്കുമോ ? ”

“അതെന്താഡാ കുട്ടികളുള്ള ഫമിലിന്നൊക്കെ . ഫാമിലി ആയാല്‍ കുട്ടികൾ ഉണ്ടാവില്ലേ . ഫാമിലി അയാൽ മതി . അത് ആരായാലും നോക്കാം . എന്തെ ആളുണ്ടോ ? “ ഞാന്‍ പറഞ്ഞു .

“അല്ല ഏട്ടാ , ചെറിയ കുട്ടികളുള്ള ഫാമിലിയാ . എന്റെ ഫ്രെണ്ടാണ് . അവന്‍ ഇവിടെ ഹോണ്ട കാറിന്റെ ഷോറൂമില്‍ അക്കൌണ്ടന്റ് ആണ് . വടകര ആണ് അവന്‍റെ നാട് . വൈഫ് തലശ്ശേരിയും , വൈഫും കുട്ടികളും അവളുടെ വീട്ടിലാണ്‌ . അവനു വൈഫിനെയും കുട്ടികളെയും കൊണ്ട് വരണം എന്നുണ്ട് . ഇതുവരെ അക്കൊമടെഷന്‍ ഒന്നും  സെറ്റ് ആയിട്ടില്ല . നിങ്ങളുടെ അമ്മായി പറഞ്ഞു കുട്ടികൾ ഉള്ള ഫാമിലിക്ക് കൊടുത്താൽ അവർ മൊത്തം വൃത്തികേടാക്കും ന്ന് ” അവന്‍ പറഞ്ഞു .

“ചെറിയ കുട്ടികള്‍ എന്ന് പറയുമ്പോള്‍ എത്ര ചെറുതാണ് ? “ അനു ചോദിച്ചു 

“ നാലെണ്ണം . വലിയവന്‍ രണ്ടാം ക്ലാസില്‍ . രണ്ടാമത്തേത് ഇരട്ടകള്‍  LKG യില്‍ , പിന്നെ ഉള്ള പെണ്ണിന് ഒന്നര വയസ്സും .  “ അവന്‍ പറഞ്ഞു . ഇനിയൊന്ന് ഓണ് ദി വേ .” വിബി പറഞ്ഞു.

” എന്റെ പൊന്നേ …. ഇവനെക്കൊണ്ട്‌ എങ്ങനെ സാധിക്കുന്നെടാ ഇത്രയൊക്കെ .” അനു തലയിൽ കൈ വച്ചു ചോദിച്ചു .

വിബി ഒന്നു ചിരിച്ചു . ഞാൻ പറഞ്ഞു .

” അവൻ ഉടനെ വരുമോ . ഞങ്ങൾ അടുത്ത ആഴ്ച തറവാട്ടിലേക്ക് മാറും . ” 

” അവൻ പറ്റിയാൽ നാലെതന്നെ അഡ്വാൻസ് തന്ന് മറ്റന്നാൾ പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വരും . അത്ര പ്രശ്നത്തിലാണ് . പിന്നെ നിങ്ങൾ മാറിയാൽ ഞാനും അഞ്ജുവും അങ്ങോട്ട് മാറാനുള്ള പ്ലാനുണ്ട് . ഇനിയും നിങ്ങളുടെ അമ്മായിനെ സഹിക്കാൻ വയ്യ .”

” ആയിക്കോട്ടെ . അതൊക്കെ നിങ്ങളുടെ ഇഷ്ടം .” ഞാനും അനുവും അതു സമ്മതിച്ചു .

16 Comments

  1. നന്നായിട്ടുണ്ട് ❣️❣️❣️

    1. ഏക - ദന്തി

      thanks bro ❤

  2. nannaittundu.
    Waiting for next part.

    1. ഏക - ദന്തി

      thanks bro ❤

  3. ❤️❤️❤️

    1. ഏക - ദന്തി

      thanks bro ❤

  4. നല്ല കഥയാണ്. പക്ഷേ ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയതു. 16 പേജിന് ഉള്ളതൊന്നും ഉണ്ടായില്ല. ആവശ്യമില്ലാതെ കുറേ സാധനങ്ങളുടെ ലിസ്റ്റ് എഴുതി നീട്ടി വലിച്ചതായി തോന്നി. ശെരിക്കും അതിന്റെ ഒരാവശ്യവും ഉണ്ടായിരുന്നില്ല, അതുകൊണ്ട്‌ അനാവശ്യമായി എനിക്ക് തോന്നിയ പോഷന്‍സ് ഒക്കെ സ്കിപ് ചെയ്യാൻ .
    അടുത്ത പാര്‍ട്ട് എഴുതുമ്പോള്‍ ആവശ്യമില്ലാത്ത ഡീറ്റയിലിങ്ങ് ഒഴിവാക്കാൻ നോക്കുക.

    1. ഏക - ദന്തി

      ബ്രോ . കഥയുടെ ആദ്യ 10 ദിവസങ്ങൾ വളരെ ക്രൂഷ്യൽ ആണ് . ഭാഗ്യവും ആണിക്കത്തും കണ്ടുമുട്ടുന്നത് മുതൽ ഇവരുടെ ഉള്ളിലുള്ള ഇഷ്ടം ഇരുവരും തിരിച്ചറിയുന്നവർ കുറച്ച് സ്ലോ ആയിരിക്കും . will try to rectify the over detailing . thanks for your valuable comment

  5. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤

    1. ഏക - ദന്തി

      thanks buddy ❤

  6. Thirich vannathil santhosham❤✌

    1. ഏക - ദന്തി

      thanks buddy ❤

  7. ടൈപ്പ് ചെയ്തത് മൊത്തം പോയി എന്തോ നെറ്റ്‌വർക്ക് ഇഷ്യൂ. ഇനിയിപ്പോ ടൈപ്പ് ചെയ്യാൻ വയ്യ. ആയുസ്സോട് കൂടി ഉണ്ടെങ്കിൽ നാളെ തരാം

    ❤️❤️

    1. ഏക - ദന്തി

      thanks buddy ❤

    1. ഏക - ദന്തി

      thanks buddy ❤

Comments are closed.