” ഏത് ഡോക്ടറിനെ കാണിച്ചത് . ” ഞാൻ ചോദിച്ചു .
” അൽഷിഫയിൽ ആണ് . മോഹൻകുമാർ സാറിനെ ആണ് കാണിച്ചത് ” ഇത്ത പറഞ്ഞു .
അപ്പോലേക്ക് ഇത്തന്റെ ഫോൺ അടിച്ചു ഇത്ത ഫോൺ എടുത്ത് സംസാരിച്ചു .
” ആ പറ മുത്തേ …… മാണ്ട മെത്ത് ഒരു സാധനോം വെച്ച് തെചിട്ടുള്ള കളിക്ക് ഞാന് ഇല്ല …. . ഒന്നും തെക്കണ്ട …… വേണെങ്കി ഇന്ന് വന്നിട്ട് ആ ക്രീം തേച്ചിട്ട് ആവി അടിച്ച് തേരാ പറ . ഫേഷ്യൽ മാത്രം മതി …… നാളെ ഡ്രസ്സ് ശരിയാക്കാൻ വരാൻ പറ ………. പറ്റൂല ……. കോലം കെട്ടി നിക്കാനൊന്നും ഇക്ക് പറ്റൂല …… ഇത്താന്റെ മുത്തല്ലേ . ഒന്ന് പറേണ് കേക്ക് ….. ആ പിന്നെ, ഇയ്യ് ഷാനൂനെ കൊണ്ടരണ്ട . ഓനെ ഓല് കൊണ്ടന്നോളാന്ന് ……. ഓല് ഇന്നോവേലാണ്. സ്ഥലോക്കെണ്ടാവും …… സെരി ……. ന്റെ കുട്യോള് വന്നൂക്കുന്നു . ന്നാ ഞാ ബെക്ക്യാ . ” ഇത്ത പറഞ്ഞ നിർത്തി .
ഞങ്ങളൊക്കെ അന്തം വിട്ട് നോക്കി നിൽകുമ്പോൾ ഇത്ത . ” അതെന്റെ ഇക്കുവാണ് . ഓനെ ആ മിനിനെ വിളിക്കാൻ പോയതാണ് . ഇന്റെ മോത്ത് പുട്ടി ഇടാൻ ”
അപ്പൊ ഞങ്ങൾ ” ഇപ്പൊ പുട്ടിയിട്ടിട്ട് ഇങ്ങള് എങ്ങട്ടാ ? ”
” ശോ . അത് ഞാൻ പറയാൻ മറന്നു . നാളെ ഇന്നേ പെണ്ണ് കാണാൻ വരുണ്ട് .” ഇത്ത ചെറിയ നാണത്തോടെ പറഞ്ഞു .
അപ്പോഴേക്ക് ഒരു ട്രെയില് ചായയും കൊണ്ട് റൂമിലേക്ക് വന്ന റഷിമ്മ പറഞ്ഞു.
” ഞങ്ങളുടെ രുക്കുന്റെ നാത്തൂന്റെ അനിയനാണ് ചെക്കന് . ഡോക്ടറാണ് , അവന് ഈ സ്പോട്സ് മെഡിസിന് ന്നൊക്കെ പറയുന്ന ഒരു സെക്ഷനാണ് സ്പെഷ്യല്യ്സ് ചെയ്തിരിക്കുന്നത് . ഹോസ്പിറ്റലില് ഇവളെ നോക്കിയിരുന്നു . അങ്ങനെണ് തമ്മില് കാണണത് . നാളെ അവന്റെ ഉമ്മേം എട്ടത്തിമാരും ഒക്കെ വരണുണ്ട് . ഒരു ഒഫീഷ്യല് പെണ്ണുകാണല് , ജസ്റ്റ് ഒരു ചടങ്ങ് പോലെ നടത്താം എന്നാണ് പറയുന്നത് “ . ( രുക്കു അഥവാ റുക്കുമ്മ എന്നാ Dr.രുക്സാന ഇജാസ് ഹസ്സന് . ടിക് ടോക് ഇച്ചാപ്പ എന്ന റിംസിത്താന്റെ ചെറിയച്ചന്റെ വൈഫ് ആണ് . ഡെന്ടിസ്റ്റ് ആയ അവരാണ് അച്ഛന്റെ അസിസ്റ്റണ്ട് . )
“ അപ്പൊ വേഗം കല്യാണം ണ്ടാവോ ? “ മെറിന് ചോദിച്ചു .
“ഏയ് കല്യാണം ഒന്നും ഇപ്പൊ ഇല്ല . ഇപ്പൊ ജസ്റ്റ് ഉറപ്പിച്ച് വെക്കുന്നു . ചെക്കന്റെ ജ്യേഷ്ടന് മലേഷ്യയിലാണ് . ഇപ്പൊ നാട്ടിലുണ്ട് . അപ്പൊ അയാള് തിരിച്ചു പോകുന്നതിനു മുന്പേ നിക്കാഹും നടത്താം .” റഷിമ്മ പറഞ്ഞു.
“ അപ്പൊ ഇത്താക്ക് ഇബടെ വേർതനെങ്ങനെ കടക്കുമ്പോ മോബൈലുംമേ കുത്തി സോള്ളാം . ലെ . “ നൂസി പറഞ്ഞു .
“ ആ അതെന്നെടീ പറ്റുള്ളൂ . അല്ലാതെ ട്രിപ്പ് പോവനോന്നും പറ്റൂലല്ലോ . അതെങ്കിലും നടക്കട്ടെ . “ ഇത്താ പറഞ്ഞു .
“ ഇത്താ എന്താ ആളുടെ പേര് . ആളെങ്ങനെ ലൂക്കാണോ ? “ ജാന്സി ചോദിച്ചു .
നന്നായിട്ടുണ്ട് ❣️
Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം
താങ്ക്സ് ഇന്ദു
മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…
hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .
❤️❤️❤️
നന്ദി The_Wolverine
ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .
വില്ലത്തി ആന്‍ഡ് വില്ലന്‍ ഇന്നും വരലെ ബ്രോ
Nice ?????
നന്ദി VECTOR
നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….
നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം