ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

– കാലിന്റെ എല്ലുമ്മെ പൊട്ടുണ്ട് . കയ്യിന്റെ ജോയിന്റിന് നീരു മാത്രേ ഉള്ളു .
– അഞ്ചു മാസം കടക്കണം എന്നാണ് ഡോക്ടർ പറഞ്ഞിക്കിണെ .
– വണ്ടി കട്ടുപ്പാറ യമാഹീന്റെ ഷോറൂമിലെ വർഷാപ്പിലാണ് .
– എനിക്ക് നേരെ നോക്കി വണ്ടി ഓട്ടാൻ അറീല്ല .
എന്തോ കുറെ റാൻഡം ചോദ്യങ്ങളുടെ ഉത്തരം ആദ്യമേ എഴുതി വച്ചിരിക്കുന്നു . അടിപൊളി .

ഇത്തന്റെ ഉമ്മാടെ റൂം ആണ് ഇത് . സൈഡിൽ ഒരു കട്ടിൽ കൂടി ഉണ്ട് . ഞങ്ങൾ എല്ലാരും ഉള്ള സ്ഥലത്തങ്ങട്ട് അഡ്ജറ്റ് ചെയ്തിരുന്നു .

” എന്തൊക്കെ ഇണ്ടേഡീ ഇങ്ങളെ വിശേഷങ്ങള് . പുതിയ സർ വന്നുക്കുണൂന്ന് സുജിച്ചേച്ചി വിളിച്ച് പറഞ്ഞു . എങ്ങനെണ്ട് ? ” ഇത്തന്റെ ചോദ്യം .

” ചുള്ളനല്ലേ … യുവ കോമളൻ.. ഈ പെടക്കോഴികൾക്ക് ഇപ്പൊ ക്ലാസിൽ ഉറക്കമൊന്നും ഇല്ലത്താ ” ജൂബിത്താത്താ ന്റെ വക ഉത്തരം റെഡി .

അപ്പോളേക്കും ഷെറിന്റെ കൗണ്ടർ ” ന്നട്ട് ഈ പറയണ ആളും വായ പൊളിച്ച് നോക്കി ഇരിപ്പുണ്ടായിരുന്നു ഇത്താ. ”

അപ്പൊ ജാൻസി ” ഉത്തർ പ്രദേശിൽനിന്ന് വന്ന ആൾ ആണ് . ഡോക്ടറേറ്റ് ഒക്കെ ഉണ്ട് . അച്ചുന്റെ ഫ്രണ്ട് ആണ് സറിന്റെ അനിയൻ . അയാൾ മങ്കട സ്റ്റേഷനിലെ ASI ആണ് . ” ( അച്ചു എന്ന അച്യുത് ആണ് ഇവളുടെ ജവലിൻ കോച് കട്ടപ്പ അച്ചു . Mr.മലപ്പുറം ഒക്കെ അയതാണ് . ജിമ്മൻ ആണ് ആൾ )

” ഓഹോ അതാണ് ഇന്ന് രാവിലെ പോലീസുകാരന്റെ ഒപ്പം RX100 ഇൽ വന്നത് . അയാളാവും ലെ അനിയൻ ” മെറിൻ പറഞ്ഞു.

” ആ .. അതെന്നെ ആവും .” ജാൻസി പറഞ്ഞു .

അതിനിടക്ക് ഞാൻ ചോദിച്ചു ” ഇത്താ ഇങ്ങൾക്ക് സുഖാണോ ? ”

” ഔ ന്റെ അമ്മുട്ട്യേ , അണക്കെങ്കിലും അത് ചോദിയ്ക്കാൻ തോന്നിയല്ലോ . ഇയ്യിന്റെ മുത്താണ് ഡീ . നോക്കിനേടീ ഇന്റെ അമ്മുന് മാത്രേ എന്നോട് സ്നേഹള്ളു . ഓള് എന്നോട് സുഖമോ ന്നെങ്കിലും ചോദിച്ചുലോ ” ഇത്ത പറഞ്ഞു . പിന്നെ ഒന്നു ഇളകി കിടന്നുകൊണ്ട് തുടർന്നു .

” ഈ കാലിന്റെ വേദനേണ് വല്യ സോയിരക്കേട് . നടക്കാനും പറ്റൂല , നേരെ ഇരിക്കാനും പറ്റൂല . അതോണ്ട് കൊറച്ച് എടങ്ങേറാണേലും സുഖാണ് . പാത്തുമ്മച്ചീം , സുമിമ്മച്ചീം പകൽ എന്റെ കാര്യം നോക്കും . വൈന്നേരായാൽ റുക്കുമ്മ വെരും . പിന്നെ രാത്രി മുയുവനും ഇമ്മച്ചീം . പിന്നെ ഹഫ്സമ്മായീം കുഞ്ഞമ്മായീം രണ്ടീസം കൂടുമ്പോ വന്നിട്ട് കൊറേ തിന്നാൻ ഫ്രൂട്സും ഒക്കെ കൊണ്ടന്നെരും . പിന്നെ എന്താ ഇപ്പാപ്പ , മൂത്താപ്പ , ഇച്ചാപ്പ ഇബലൊക്കെ ഇബടെ ഇല്ലേ . അന്നോരിസം ഇൻക്ക് പൊറത്തോക്കെ ഇറങ്ങായിട്ട് ഒരു മാതിരി ആണ് ന്ന് പറഞ്ഞപ്പോ ഇക്കൂം ഇച്ചാപ്പീം പാടെ ചട്ടമ്പിനാട് സിനിമേല് ആശാനേ കൊണ്ടരൂലേ കസാലീൽ ഒക്കെ ഇരുത്തിത്തീട്ട് , അതേമാരി ഇന്നേ മിറ്റത്ത് കൊണ്ടായി ഇരുത്തി . ഇൻക്ക് ഇപ്പൊ ഇക്കൂന്റെ ഒപ്പം ട്രിപ്പ് അടിച്ചാൻ പറ്റണില്ലന്നൊരു സങ്കടെള്ളൂ . ബാക്കിയൊക്കെ ഭയങ്കര സുഖം .” ഇത്ത പറഞ്ഞ നിർത്തി .

“രാത്രി വേദന ഒക്കെ ഉണ്ടാവാലിണ്ടോ ഇത്താ ? ” ജൂബിത്താത്ത ചോദിച്ചു .

” ചില ദീസം ഭയങ്കര വേദനേണ് ജുബീ . പിന്നെ ഗുളിക കഴിച്ച് കിടക്കും . ചിലപ്പോൾ ഈ പ്ലാസ്റ്ററിന്റെ ഉള്ളിലൊക്കെ ഒരു ചൊറിച്ചിലുണ്ട് . അതാണ് മക്കളെ സഹിക്കാത്ത . ഒരു ജാതി എരിപൊരി സഞ്ചാരം . ചൊറിയണം നോക്കെ തോന്നും . പക്ഷെ ഇതിന്റെ ഉള്ളിക്കൂട ചെറിയാനും പറ്റൂല ലോ . ചൂലിന്റെ ഈർക്കിലി ഇട്ട് മാന്താണൊക്കെ തോന്നും . അതിനൊരു ഗുളിക തന്നിട്ട്ണ്ട് . ” ഇത്ത പറഞ്ഞു .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.