ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

അങ്ങനെ ഞങ്ങൾ ആ വലിയ കോംബൗണ്ടിലേക്ക് വണ്ടികൾ കയറ്റി . മുറ്റത്ത് റിംസിത്തന്റെ ഇച്ചാപ്പാടെ ഇരട്ടക്കുട്ടികൾ റിജാസും റിൻഷായും സൈക്കിൾ ചവിട്ടി കൊണ്ടിരിക്കുന്നു . വണ്ടിയൊക്കെ ഒരു സൈഡില് നിർത്തി , വഴിക്കു വെച്ച് വാങ്ങിയ മുന്തിരിയും , ഓറഞ്ചും , സബർജില്ലിയും , മാതള നാരങ്ങയും ഒക്കെ എടുത്ത് ഞങ്ങൾ ഉള്ളിലേക്ക് കയറി . കയറിയ പാടെ നൂസി കൂക്കി വിളിച്ചു .

” റഷിമ്മാ , കജ്ജോടിയത്തിനെ കാണാൻ ആള് വന്നുക്കുന്നു . ചായേന്റെ വെള്ളം ചൂടാക്കിക്കോളി . ”
നൂസിന്റെ മൂത്തച്ചിന്റെ അതായത് ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അമ്മായി ആണ് റിംസിത്തന്റെ ഉമ്മ റഷീദ , കൂടാതെ റിംസിത്തന്റെ ഉമ്മമ്മ പാത്തുമ്മ എന്ന ഫാത്തിമ നൂസിന്റെ അമ്മായിയമ്മയുടെ ജ്യേഷ്ഠത്തിയുമാണ് . ( കജ്ജോടിയത്തിനെ എന്നുദ്ദേശിച്ചത് കൈ ഒടിഞ്ഞു കിടക്കുന്ന പെണ്ണിനെ എന്നാണ് . )

ഞങ്ങൾ മുകളിലെ റിംസിത്തന്റെ റൂമിലേക്കുള്ള കോണി കെറുവാൻ പോയതും ഒരശരീരി .

” അവടെല്ലഡീ കുരിപ്പോളെ … ഇവടെണ് . ഇങ്ങട്ട് പോരിൻ .”

നല്ല പരിചയമുള്ള ശബ്ദം . അയ്യോ റിംസിത്ത . താഴത്തെ റൂമിലാണോ , പാവം . ഞങ്ങൾ അങ്ങോട്ട് നടന്നു . അവിടെ ബെഡിൽ ചാരി ഇരിക്കുകയാണ് റിംസിത്ത . പ്ലാസ്റ്റർ ഇട്ട ഇടതു കാൽ ഒരു തലയിണയിൽ കയറ്റി വെച്ചിട്ടുണ്ട് . ഇടതു കൈയ്യിനും ഒരു ചെറിയ സ്ലിങ് ഇട്ടിട്ടുണ്ട് അതുകൊണ്ട് വലതു വശത്തേക്ക് ബലം കൊടുത്ത് കൊണ്ടാണ് ഇരിപ്പ് . കയ്യിനും കാലിനും വയ്യെങ്കിലും വേറെ രണ്ടു കിണികളെ അടുത്തിരുത്തി പഠിപ്പിക്കുകയാണ് . അനിയത്തി റിംസ ഫാത്തിമ എന്ന കുഞ്ഞിമ്മുവും മൂത്താപ്പടെ അതായത് വല്യച്ഛന്റെ മകൾ ഇബ ഫാത്തിമയും രണ്ടും പ്ലസ്ടുക്കാരികളാണ് . ഞങ്ങളെ കണ്ടപാടെ രണ്ടിന്റെയും മുഖത്ത് സന്തോഷം .

” ഇമ്മു താത്താ ഇങ്ങളെന്തെലും മുണ്ടി പറഞ്ഞും കുത്തിരിക്കിൻ ഞങ്ങൾ പോയിട്ട് വേരാട്ടോ .” എന്നും പറഞ്ഞു ഇബ പുസ്തകം മടക്കി കുഞ്ഞിമ്മുനേം വലിച്ചുകൊണ്ട് പുറത്തേക്കോടി . ( റിംസിത്തനെ വീട്ടില് ഉമ്മു എന്നാണ് വിളിക്കുന്നത് . ഇമ്മു എന്നൊക്കെ ആ പേരിന്റെ ഒരു വകബേധമാണ് .)

ഞങ്ങളെയും കയ്യിലെ കവറുകളും ഒന്ന് നോക്കിയിട്ട് റിംസിത്ത ഞങ്ങളോട് .

” എന്തുത്താണ് ഇബിലീസുകളെ ഇങ്ങള്ക്ക് വഴി ഒക്കെ പെയച്ച്ക്കുന്നു . ഇങ്ങള് ഇന്നേക്കാണാന്തെന്നെ വന്നീണ് ”

” അല്ല ഞങ്ങൾ പാത്തുമ്മുനെ കാണാൻ വന്നതാണ് . ഇജ്ജ് കജ്ജിനും കാലിനും സുഗല്ലാതെ കടക്ക്വല്ലേ . അപ്പൊ കെര്തി അന്നേം പാടെ കണ്ടിട്ട് പോകാന്ന് . ” നൂസി കെറുവിച്ച് കൊണ്ട് പറഞ്ഞു .

റിംസിത്ത ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു . ഞങ്ങൾ ആ റൂമാകെ ഒന്ന് നോക്കി . കട്ടിലിന്റെ പുറകിൽ ചുമരിൽ ഒരു ചാർട്ട് പേപ്പറിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് .

– ടിപ്പർ ഇങ്ങട്ട് വന്നിട്ട് മുട്ടിയതാണ് .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.