ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

അങ്ങനെ ക്ളാസ് തുടങ്ങാനുള്ള ബെൽ അടിച്ചു . ഫസ്റ് ഹവർ സുജി മിസ് ആണ് , ഞങ്ങളുടെ ക്ലാസ് ഇൻചാര്ജും ആണ് . മുപ്പത്തി ഞങ്ങളോട് വളരെ ഫ്രണ്ട്ലി ആണുതാനും . മിസ് ക്ളാസിൽ വരുമ്പോൾ തന്നെ ആണ് ജാൻസി റാണിയും എഴുന്നള്ളിയത് ഒപ്പം ജുബിത്തയും ഉണ്ട് . വഴിന്ന് കിഴിയാതാണ് ത്രെ . കളി ചിരി കള്ക്കും തമാശകള്ക്കും ഒക്കെ തത്കാലം വിട . ക്ളാസ് സീരിയസ് ആയി പോയി എങ്കിലും ചില സമയത്ത് സുജി മിസ് നല്ല തഗ്ഗ് ലൈഫ് ഡയലോഗുകൾ ഒക്കെ അടിക്കും . പിന്നെ ഉള്ള രണ്ടു മൂന്നു ക്ളാസുകൾ അങ്ങനെ പോയി . ലഞ്ച് ബ്രെക്കിനു മുൻപേ ഉള്ള ക്ളാസ് CLASSICS OF WORLD LITERATURE . അനികേത് സാറിന്റെ ക്ലാസ് .

സാർ ക്ളാസിലേക്ക് വരുന്നു . പിടക്കോഴികൾ മുഴുവൻ ആകാംഷയോടെ കൊത്തിപ്പെറുക്കുവാൻ തക്കം പാർത്തിരിക്കുകയാണ് , ഞാനും . സാറിന്നൊരു സ്കൈ ബ്ലൂ ഷെഡ് ഉള്ള ഷർട്ടാണ് . ഒരു സെമി ഫോർമൽ ഗ്രെ കളർ പാന്റും പിന്നെ ബ്രൗൺ കളർ കാഷ്വൽ ബൂട്ടും . ഷര്ട്ടിന്റെ സ്ല്ലീവ് ഫോർ ആം വരെ ഫോൾഡ് ചെയ്തു വച്ചിട്ടുണ്ട് , കൈയ്യിൽ അയാളുടെ ടാറ്റൂവിന്റെ ഒരു ഭാഗം തെളിഞ്ഞു കാണുന്നു . ഒരു കയ്യിൽ ബ്രൗൺ സ്ട്രാപ്പ് ഉള്ള ടിസ്സോട്ട് വാച്ച് , മറ്റേ കയ്യിൽ കുറച്ച് ചരടുകൾ പിന്നെ ഒരു വെള്ളി കെട്ടിച്ച ഏതോ ബീഡ്സ് ഉള്ള ബ്രേസ്ലെറ് കൂടെ ഒരു ശിവ കട , വിരലിൽ മോതിരങ്ങൾ . ഇയ്യാൾ പെരും ലൂക്ക് ആണല്ലോ . പിന്നെ പെടക്കോഴികൾ നോക്കാതിരിക്കുമോ . ഞാനും നന്നായി വായപൊളിച്ചങ്ങനെ നോക്കി ഇരുന്നു .

ഫസ്റ് ബെഞ്ചിൽ നിന്നും രേഖയുടെ ബുക്ക് വാങ്ങി സാർ ഇതുവരെ എടുത്ത പോഷൻസ് ഒക്കെ നോക്കി . പിന്നെ ക്ളാസ് തുടങ്ങി ലിയോ ടോൾസ്റോയിടെ The Three Questions . ക്ലാസ് .. ഒരു രക്ഷയും ഇല്ലാട്ടോ .. അസാധ്യം . രാജാവിന്റെ മൂന്നു ചോദ്യങ്ങളും , ഉത്തരത്തിനു വേണ്ടി രാജ്യമൊട്ടും ആളെ അയച്ചു തിരയിക്കുന്നതുമൊക്കെ സാർ ക്ളാസെടുക്കുമ്പോൾ എഴുതിയ ടോൾസ്റോയി പോലും മാറി നിന്ന് പോവും . ഞാനിങ്ങനെ സാറിനെ നോക്കികൊണ്ടിരുന്നു . നേരം പോയതറിഞ്ഞില്ല . ബെല്ലടിച്ചു .
ഇനി ലഞ്ച് ബ്രെക് . “ സീ യു ഇൻ ദി നെക്സ്റ്റ് ക്ലാസ് . “ എന്നും പറഞ്ഞു സാർ പോയി . പോവുന്നെന് മുൻപ് ഒരു നിമിഷം സാർ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയോ .

ഫുഡ് കഴിക്കാനായി ബാഗ് എടുത്ത നേരാത്തതാണ് നൂസി വന്നിട്ട് പറയുന്നത് ” ബളെ ജ്ജ് ഇന്റൊപ്പം ഗെയിറ്റിന്റവുട്ക്കൊന്ന് പോരോ . ഇക്കിള്ള ചോറേറ്റ് ഓല് വന്നിട്ടിണ്ടാവും ”

അങ്ങനെ അവളുടെ ഒപ്പം ഞാൻ ഗെയിറ്റിന്റ അവിടേക്ക് ചെന്നു . അവിടെ സെക്യൂരിറ്റി കാബിനിൽ കൊടുത്തു വെച്ചിട്ടുണ്ട് അവൾക്കുള്ള ലഞ്ച് .

അപ്പൊ കുടു കുടു ശബ്ദത്തോടെ ഒരു ബുള്ളറ്റ് വന്നു നിർത്തി . ഇതിന്നലെ സാർ വന്ന വേണ്ടിയല്ലേ . യു പി നമ്പറാണലോ . അപ്പൊ അതിൽനിന്ന് വൈശാഖ് ഇറങ്ങി . എന്നെ കണ്ടതും അതിന്റെ ചാവി ഊരി വിരലിൽ ഇട്ട് കറക്കി അടുത്തേക്ക് വന്നു . ( എന്റെയും വെഗോയും അച്ഛന്റെ ബുള്ളറ്റും ഒക്കെ സർവീസ് ചെയ്യുന്നത് വൈശാഖിന്റെ അമ്മാവൻ ഉണ്ണി എന്ന മാർക്ക് ഉണ്ണിയേട്ടന്റെ വർക്ഷാപ്പിലാണ് . വൈശാഖും അവന്റെ ഏട്ടൻ ലാലുവും അവിടെത്തന്നെ ആണ് ജോലി . വൈശാഖ് ഏതോ നടൻ പാട്ടു ട്രൂപ്പിൽ ഒക്കെ പാടുന്നുണ്ട് . അതുകൊണ്ട് മുടി നീട്ടി വളര്ത്തിയിട്ടുണ്ട് . നീണ്ടു ചുരുണ്ട മുടി റബ്ബർ ബാൻഡ് ഇട്ട് വെക്കും . മുടി അഴിച്ചിട്ട് കാണുമ്പൊൾ വെളിച്ചപ്പാട് മാരുടെ പോലെ ആണ് )

” അമ്മുചേച്ചി നിങ്ങൾ ഇവടെണ് പടിക്കണേ ? ” ചെക്കൻ വണ്ടറടിച്ചുകൊണ്ട് ചോദിച്ചു .

” അതെന്റെ . നീ എന്താ ഇവിടെ ? ഇതാരുടെ വണ്ടിയാ ? ” വണ്ടി അറിഞ്ഞിട്ടും ഞാൻ അറിയാത്തപോലെ ചോദിച്ചു .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.