” എങ്ങനെ ? എന്റെ അനിസാറോ ? അങ്ങേരതിന് എന്നെ കാണാനാണോ വരുന്നത് . പഠിപ്പിക്കാനല്ലേ ” ഒരു കോപ്പിലെ മനസാക്ഷി . തളർത്താൻ വേണ്ടി നേരത്ത് നേരത്ത് എഴുന്നള്ളിക്കോളും . എന്നാലൊരിത്തിരി ധൈര്യം തരുകയാണെങ്കിൽ വല്ല കോട്ടവും ഉണ്ടോ . എവിടെ , നല്ലകാര്യങ്ങൾ ചെയ്തുള്ള ശീലം പിന്നെ പണ്ടേ ഇല്ലല്ലോ അതിന് . ഇതിനെ കൊണ്ട് കൂടുതൽ ഡയലോഗടിപ്പിക്കാതെ നോക്കണം .
ഞാൻ വേഗം ബാഗും മൊബൈലും എടുത്ത് താഴേക്കിറങ്ങി . അച്ഛൻ കളിയൊക്കെ കഴിഞ്ഞു വന്നിട്ടുണ്ട് കുളിക്കാൻ കേറിയിരിക്കുന്നു . അമ്മ പിന്നെ രാവിലെ തന്നെ കുളിച്ചിട്ടാണ് കിച്ചണിലേക്കുതന്നെ കേറുന്നത് . അപ്പോഴേക്കും അപ്പു കുളിച്ച് കുട്ടപ്പനായി ബാഗും തൂക്കി വന്നിരിക്കുന്നു . യൂണിഫോമിലാണ് പാവം . ഞാനും പ്ലസ് റ്റു വരെ ഇതേ യൂണിഫോമിലായിരുന്നു . അസഹനീയം …
അമ്മ ഞങ്ങൾക്കിരുവർക്കും ലഞ്ച്ബോക്സ് തന്നു . അതും ബാഗിൽ വച്ച് ഞങ്ങൾ ഡൈനിങ് ടേബിളിലേക്ക് ചെന്നിരുന്നു .അപ്പോഴേക്ക് അച്ഛൻ ഡ്രസ്സ് മാറി വന്നു . ഡോക്ടർ ചുള്ളനായിരിക്കുന്നു . അച്ഛൻ പത്രവുമെടുത്ത് ഡൈനിങ് ടേബിളിലേക്ക് വന്നിരുന്നു . പത്രം രാവിലെ മാത്രമേ എല്ലാരും നോക്കൂ , അതും ഒരോട്ടപ്രദക്ഷിണം പോലെ .
ഞാൻ ഫോൺ എടുത്തൊന്നു നോക്കി . വല്ല മെസെജും വന്നിട്ടുണ്ടോന്ന് . എവടെ ? എന്ത് മെസ്സേജ് ? ഗ്രൂപ്പുകൾ അടക്കം എല്ലാം ശോകമാണ് . പണ്ടത്തെ പോലെ ഗുഡ്മോർണിംഗ് മെസേജുകാര് പോലും സ്ഥലം കാലിയാക്കിയിരിക്കുന്നു , ക്ലാസ് ഗ്രൂപ്പ് പോലും കാലി . പിന്നെ സ്റ്റാറ്റസ് നോക്കി . ജാൻസി ഏതോ വല്യ ഇടിമുട്ടി പോലത്തെ ഒരു സാധനം കയ്യില് പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടിട്ടുണ്ട് ” പമ്പിങ് അയൺ അറ്റ് ഫിറ്റ് ക്ലബ് ” എന്ന കാപ്ഷനും . ജൂബിത്താത്ത ചെക്കന്റെ ഫോട്ടോ ഇട്ടിട്ടുണ്ട് . പരട്ടകൾ ഒരു പപ്പിയുടെ ഫോട്ടോ ഇട്ടിട്ട് അതിനടിയിൽ ” വീട്ടിലേക്ക് പുതിയ അതിഥി കൂടി ” എന്ന കാപ്ഷനും . വന്നു വന്ന് വീട്ടിലൊരു കുട്ടി ജനിച്ചാലും , പട്ടിയെ വാങ്ങിയാലും ഇതാണ് സ്റ്റാറ്റസ് . ഇതൊക്കെ സ്റ്റാറ്റസിൽ നിറഞ്ഞു കിടക്കുന്നത് കാണുമ്പോളാണ് സഹിക്കാൻ പറ്റാത്തത് . വൈദ്യര്ച്ചിക്ക് പിന്നെ ഓൾടെ വൈദ്യരെ വിട്ടൊരു കളിയും ഇല്ല , ഓൾടെ ഫർഹാൻ വൈദ്യർ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടിരിക്കുന്നു . പിന്നെയും കുറെ സ്റ്റാറ്റസുകൾ .. തള്ളുകൾ.. പ്രഹസനങ്ങൾ .. ഓരോരോ ദുരന്തങ്ങൾ അവസ്ഥാന്തരങ്ങൾ .
അമ്മയും ഡ്രസ്സ് മാറി വന്നു . ഞങ്ങൾ ബ്രെക്ഫാസ്റ് കഴിക്കാൻ ഇരുന്നു . ഇന്ന് ഇഡ്ഡലിയും സാമ്പാറുമാണ് . ഉച്ചക്ക് ചോറിനും സാമ്പാറാണെന്ന് ഉറപ്പിച്ചു . അങ്ങനെ ഇഡ്ഡലിയും സാമ്പാറും തട്ടി ചായയും കുടിച്ച് ഞങ്ങൾ ഓരോരുത്തരും ഇറങ്ങാൻ തുടങ്ങി . കീ ഹോൾഡറിൽനിന്ന് ഞാൻ എന്റെ വിഗോയുടെ ചാവി എടുത്തിറങ്ങി . അപ്പുവിന്റെ സ്കൂൾ ബസ്സ് ഇവിടെ തന്നെ വരും . അവൻ ഷൂ ഇട്ടുകൊണ്ട് ഇറങ്ങി . കയ്യിൽ ഒരു ഹോക്കി കിറ്റ് ഉണ്ട് . അപ്പൊ ഇന്ന് അവർക്ക് പ്രാക്ടീസ് ഉണ്ട് . അപ്പു CBSE മലപ്പുറം ജൂനിയർ ഹോക്കി ടീമിൽ ഒക്കെ ഉണ്ട് . ഗേറ്റിനടുത്ത് പങ്കു നിൽക്കുന്നു . അപ്പു അവളുടെ അടുത്തേക് പോയി അവളുടെ കയ്യിൽ എന്തോ ചാർട് പേപ്പർ ഒക്കെ ഉണ്ട് . അപ്പോളേക്കും അമ്മയും അച്ഛനും വീട് പൂട്ടി ഇറങ്ങി . അമ്മയുടെ സ്കൂളിന്റെ ബസ്സ് മെയിൻ റോഡിലെ വരൂ . അതുവരെ അച്ഛന്റെ കാറിൽ പോകും . ഞാൻ ടാറ്റാ പറഞ്ഞിട്ട് എന്റെ വണ്ടി എടുത്തിറങ്ങി .
ഇനി കോളേജിൽ ..
ഞാൻ വണ്ടി പാർക്കിങ്ങിൽ ഇട്ട് ക്ളാസിലേക്ക് നടക്കുമ്പോളാണ് നൂസിയെ കൊണ്ട് അവളുടെ വൈദ്യർ വന്നത് . എന്നോട് ഒന്ന് ചിരിച്ച് വൈദ്യർ വണ്ടി വിട്ടു . ഓന്റെ ബീവി എന്റെ അടുതെക്ക് ഓടി വന്നു .
” ബ്യാഗൂ മോളെ , ഇന്ന് വൈന്നേരം റിംസിത്താനെ കാണാൻ പോയാലോ . ”
” ഇന്ന് വൈകുന്നേരോ” ഞാൻ ചോദിച്ചു .
” ആ ഇന്ന് വൈന്നേരം തന്നെ . അല്ലെങ്കിലേ പെരേല് മൂത്തച്ചി ആക്കീ കൊണ്ട് പറയിണ്ട് . പണ്ട് എന്തോക്കെന് , റിംസി ഞങ്ങളെ മിസ്സല്ല ഞങ്ങളെ ചങ്കാണ് , ഇത്താത്തെണ് , മാങ്ങേണ് ന്നൊക്കെ . ന്ന്ട്ട് ആ പെണ്ണൊരുത്തി കാലൊടിഞ്ഞിട്ട് പെരേൽ കുത്തിരിക്കാൻ തുടങ്ങീട്ട് മാസം 1 ആയില്ലേ . അയിനെ ഒന്ന് പോയി കണ്ടോ ഇജ്ജും അന്റെ ചെങ്ങായിച്ചയാളും . ” ഓൾ വികാരഭരിതയാവുന്നു .
നന്നായിട്ടുണ്ട് ❣️
Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം
താങ്ക്സ് ഇന്ദു
മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…
hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .
❤️❤️❤️
നന്ദി The_Wolverine
ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .
വില്ലത്തി ആന്‍ഡ് വില്ലന്‍ ഇന്നും വരലെ ബ്രോ
Nice ?????
നന്ദി VECTOR
നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….
നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം